2013, മേയ് 7, ചൊവ്വാഴ്ച

വിദ്യാഭ്യാസ തടവറയിലെ മലയാളി (EDUCATION)

I.Q.

ഇന്ന്‌ വിദ്യാഭ്യാസത്തിന്‌ വളരെ പ്രചാരമുളള കാലമാണല്ലോ? വിദ്യാഭ്യാസത്തിന്റെ ഉദ്ദേശം അക്ഷര ജ്ഞാന സമ്പാദനം, ധന സമ്പാദനം, പെരുമ എന്നിവയാണോ? ഇന്നത്തെ 10-ം തരം കുട്ടികള്‍ക്ക്‌ എഴുത്തും വായനയും കഷ്ടിയാണത്രെ? വീട്ടിലിരുത്തി പഠിപ്പിച്ചും, പ്രൈവറ്റ്‌ ട്യൂഷന്‍ നല്‍കിയും, സ്‌കൂളിലയച്ചും നേടിയത്‌ ഇതിനുമാത്രമാണോ? ഇംഗ്ലീഷ്‌ സംസാരിച്ചാല്‍ എല്ലാമായോ? ഗമക്കു വേണ്ടി ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിച്ചിറങ്ങുന്നവര്‍ പോലും മത്സര പരീക്ഷകളില്‍ പിന്‍തളളപ്പെടുവാന്‍ കാരണമെന്താണ്‌? ഇന്നത്തെ വിദ്യാഭ്യാസം നമുക്ക്‌ ഉചിതമോ?
E.Q.



മനശാസ്‌ത്രപരമായി I.Q. (ബുദ്ധിമാനം), E.Q. (വൈകാരിക ബുദ്ധിമാനം) എന്നിങ്ങനെ രണ്ടുണ്ട്‌. ഇന്നത്തെ നിലയില്‍ ബുദ്ധിമാനത്തിനും, ഓര്‍മ്മ ശക്തി പരീക്ഷിക്കുന്നതിനും കൂടുതല്‍ പ്രാധാന്യവും, ഊന്നലും കൊടുത്തിരിക്കുന്നു. അതുകൊണ്ട്‌ തന്നെ നമ്മുടെ കുട്ടികള്‍ പലരും ബുദ്ധിന്മാരാണ്‌. പല കാര്യങ്ങളിലും ഓര്‍മ്മശക്തിയുള്ളവരാണ്‌. ഇന്ന്‌ വെറും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ സാമാന്യം അറിവുള്ളവരായിരുന്നിട്ടു വലിയ പ്രയോജനം ഒന്നും ഇല്ല. ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ അവരുടെ പഠിച്ച വിഷയങ്ങളിലെ അറിവുകളോ, ഓര്‍മ്മകളോ അവിടത്തെ സ്ഥാപന ഉടമക്കോ, സ്ഥാപനത്തിനോ ആവശ്യമില്ല. അവര്‍ക്ക്‌ ആവശ്യം തങ്ങളുടെ സ്ഥാപനം നന്നായി കൊണ്ടുപോകുന്നവരെയാണ്‌. ഉടമസ്ഥനേയും, മാനേജ്‌മെന്റിനേയും, തൊഴിലാളികളേയും സമവായത്തോടെ മുന്നോട്ടു കൊണ്ടുപോകുവാന്‍ നയിക്കുവാന്‍ കഴിവുള്ളവരെയാണ്‌ ആവശ്യം. പ്രൊഫഷണല്‍ ഉദ്യോഗര്‍ത്ഥികളില്‍ പല ഉയര്‍ന്ന റാങ്കുകാരെ തഴഞ്ഞ്‌ മാര്‍ക്ക്‌ കുറഞ്ഞവര്‍ ജോലി നേടുമ്പോള്‍ വിഷാദത്തോടെ, അസൂയയോടെ, ഇളിഭ്യതയോടെ നോക്കിയിരിക്കുവനേ പല ഉന്നത റാങ്കുകാരനും കഴിയുന്നുള്ളൂ. IQ &  EQ എന്നിവ കൂടുതല്‍ അറിയുന്നതിന്‌ എന്റെ www. shridharsanam.blogspot.com ലെ ശ്രീദര്‍ശനം എന്ന ബ്ലോഗ്‌ കാണുക.

I.Q.,E.Q.



എന്നല്‍ വൈകാരിക ബദ്ധിമാനമുള്ളവരാണ്‌ കൂടുതല്‍ പേരും ഇന്റര്‍വ്യൂകളില്‍ വിജയം നേടി വിജയിക്കുന്നത്‌. സാമന്യം മറ്റുളളവരോട്‌ നന്നായി പെരുമാറന്‍ കഴിയുന്നവരാണ്‌ വൈകാരിക ബുദ്ധിയുള്ളവര്‍. പുസ്‌തക പുഴുവായി ജീവിതം മുന്നോട്ടു നയിക്കുന്ന പലരും ജീവിതത്തില്‍, തൊഴിലില്‍, കുടുംബത്തില്‍, സമൂഹത്തില്‍ ഒറ്റപ്പെടുന്നു, അമ്പേ പരജയപ്പെടുന്നു. അവര്‍ക്ക്‌ മറ്റുളളവരുമായി ശരിക്കും ഇടപെടുന്നതിനോ, സംസാരിക്കുന്നതിനോ, ചര്‍ച്ചകള്‍ നടത്തുന്നതിനോ കഴിയുന്നില്ല. വാസ്‌തവത്തില്‍ അവര്‍ സാഹചര്യങ്ങളോട്‌ മല്ലടിക്കുവാന്‍ കഴിയാതെ പൊരുത്തപ്പെടുവാന്‍ ആകാതെ മടിയന്മാരായി ഒതുങ്ങി കൂടുവാന്‍ തയ്യാറായി കഴിയുന്നു. ഇന്ന്‌ ശാരീരികമായി അധികം മെനങ്ങാതെ ഇഞ്ചിനീയറിംഗ് , മെഡിക്കല്‍ ബിരുദങ്ങള്‍ അടക്കം പല ഡിഗ്രികളും കരസ്ഥമാക്കുവാന്‍ കഴിയും. അവര്‍ക്കൊന്നും സമൂഹത്തിനോടോ, തൊഴിലിനോടോ യാതൊരു പ്രതിബദ്ധതയും ഉണ്ടാകണമെന്നില്ല. സമൂഹത്തില്‍ എന്തു നടന്നാലും അവര്‍ അറിയകയില്ല. അത്‌ അവരടെ ഭാഗമേയല്ല. അതുകൊണ്ടാണല്ലൊ അതുത്തയിടെ പി.എസ്‌.സി. കമ്മീഷന്‍ മുഖ്യമന്ത്രിക്ക്‌ ഡോക്‌റ്റര്‍മാരാകുവുന്‍ പറ്റിയവര്‍ ഇല്ലെന്നു കാണിച്ച്‌ ഒരു കത്തു നല്‍കിയത്‌. പഠിച്ച വിഷയങ്ങളില്‍ മാര്‍ക്ക്‌ ഇല്ലാഞ്ഞിട്ടല്ല അങ്ങിനെ സംഭവിച്ചത്‌. അറിവും, വിദ്യയും നേടിയാല്‍ പോരാ അതുപയോഗിക്കുവാനും കഴിയണം. എങ്കില്‍ മാത്രമേ നേടിയ വിദ്യകൊണ്ട്‌ പ്രയോജനം ഉണ്ടാകൂ. 

അടുത്തയിടെ സിവില്‍ പരീക്ഷയില്‍ ആദ്യ 100 റാങ്ക്‌ ലിസ്റ്റില്‍ 8 മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു. അതില്‍ ഒന്നും, രണ്ടും, നാലും റാങ്കുകള്‍ മലയാളികള്‍ തന്നെ നേടിയത്‌ അഭിമാനകരം തന്നെ. അതും അബലകള്‍ ചപലകള്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഒരു മഹിളാരത്‌നം ഒന്നാം റാങ്കിന്‌ ഉടമയായി എന്നറിഞ്ഞപ്പോള്‍ ആര്‍ക്കാണ്‌ സന്തോഷിക്കാതിരിക്കുവാന്‍ കഴിയാതിരിക്കുക. ഒന്നാം റാങ്കുകാരി 10-ാം തരം വരെ കോണ്‍വെന്റ്‌ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച്‌ ഇഞ്ചിനീയറിംഗ്‌ പാസ്സായവരാണ്‌. 2-ം റാങ്കുകാരന്‍ ഒരു ഡോക്‌റ്ററാണ്‌. ഇവര്‍ക്ക്‌ IQവും EQവും കൂട്ടി യോജിപ്പിച്ചുകൊണ്ടണ്‌ വിജയം നേടിയത്‌. പുസ്‌തക പാരായണത്തില്‍ മാത്രമല്ല അവര്‍ ശ്രദ്ധ കൊടുത്തിരുന്നത്‌ എന്ന്‌ അവര്‍ തറന്നു പറയുന്നു. അവര്‍ സമൂഹത്തിലേക്ക്‌ ഇറങ്ങി ചെന്നു. അവരുമായി സംവാദിച്ചു. പ്രശ്നങ്ങളില്‍ ഇടപ്പെട്ട്‌ ചര്‍ച്ച ചെയ്‌ത്‌ പരിഹാരം സൃഷ്ടിക്കുകയും ചെയ്‌തു കൊണ്ടിരുന്നു. വെല്ലുവിളികളെ അഭിമുഖികരിക്കവാന്‍ തയ്യാറായി മുന്നോട്ടു വന്നു. വേണ്ട സമയത്ത്‌ പ്രതികരിച്ചിരുന്നു. ഒരു സിവില്‍ സര്‍വ്വീസ്സുകാരനു ആരേയും ഭയക്കേണ്ടതില്ല. അവര്‍ക്ക്‌ ആകെ ലഭിക്കാവുന്ന ശിക്ഷ പരമാവധി സ്ഥല മാറ്റമാണ്‌. ആരുടേയും പ്രലോഭനങ്ങളില്‍ വശംവദരാകേണ്ടതില്ല. ഇതല്ലേ ശരിയായ വിദ്യ. ഈ വിദ്യ ആര്‍ക്കും അപഹരിക്കുവാനകില്ല. ഈ വിദ്യകൊണ്ട്‌ അര്‍ഹമായ സ്ഥാന ബഹുമാനദികളും സമ്പത്തും ലഭിക്കും.



ഇവിടെ തൃശ്ശൂര്‍ ഇഞ്ചി. കോളേജിലെ പല വിദ്യാര്‍ത്ഥികളും ഹോമ്യപ്പതി- കൌണ്‍സിവിംഗ് ചികിത്സ തേടി എന്‍റെ അടുക്കല്‍ വരാറുണ്ട്. അവരിലെ വിഷാദം തിരക്കിയപ്പോഴാണ് 'കഷ്ടപ്പെട്ട് റാങ്കും, ക്ലാസ്സും വാങ്ങിയ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഒരു പണിയും കിട്ടുന്നില്ല എന്നും, ഉഴപ്പി നടന്നവര്‍ ഇന്‍റര്‍വ്യുവില്‍ വിജയിച്ചു ജോലി നേടി' എന്നും പറയുന്നത്. ഇവരെ കൌണ്‍സിലിംഗ് വിളിച്ച് കാര്യങ്ങള്‍ ബോദ്ധ്യപ്പെടു ത്തി കൊടുത്തപ്പോള്‍ തൃപ്തിയായി. പിന്നീട് അതിനു വേണ്ടി പരിശ്രമിച്ച് ഫലം കാണുകയും ചെയ്തു. ഇന്ന് സര്‍ട്ടിഫിക്കിനേക്കാള്‍ മുല്യം മറ്റു പലതിനും ഉണ്ട്. അതിലൊന്നുമാത്രമാണ് EQ വും.


നമ്മുടെ രക്ഷതാക്കളും വിദ്യാര്‍ത്ഥികളും  ഇതിനു വേണ്ടി ശ്രമിക്കുമോ? അതോ തരികട വിദ്യാഭാസത്തില്‍ പെട്ട്‌ ഉഴലുമോ? നമ്മുടെ പഴയ ഗുരുകുല സമ്പ്രദായം ഇനി തിച്ചുവരുമോ? നളന്ദ-തക്ഷശിലാ സര്‍വ്വകലാശാലകള്‍ ഒരു മരീചികയോ?

http://shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ