![]() |
DAM |
നമ്മുടെ പല പൊതുമേഖല സ്ഥാപനങ്ങളും വന്‍ നഷ്ടത്തിലാണല്ലോ. പലരുടേയും അവിശുദ്ധ കൈകളും കുബുദ്ധികളമാണ് നഷ്ടകാരണം എന്ന് പലര്‍ക്കും അറിയാം. മറ്റു സംസ്ഥാനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് പോലുള്ള പൊതു സ്ഥാപനങ്ങളടക്കം പലതും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നു. എന്തിനധികം പറയുന്നു, നമ്മുടെ പ്രൈവറ്റ് ബസ്സ് മേഖല വന്‍ ലാഭത്തിലാണ് ഓടുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച ഫെയര്‍ സ്റ്റേജ്, ഫെയര്‍ വാങ്ങിയിട്ടു സര്‍ക്കാര്‍ സര്‍വീസ്സിനു മാത്രം വന്‍ നഷ്ടം. സര്‍ക്കാര്‍ കോപ്പറേഷന്റെ ബസ്സുകള്‍ക്കാണെങ്കില്‍ സാധാരണം, ഫാസ്റ്റ്, സുപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ്, ഡീലക്‌സ്, വോള്‍ഗ എന്നിങ്ങനെ തിരിച്ചിട്ടു പലപല ഫെയറുകളാണ് വാങ്ങുന്നത്. എന്നിട്ടും വന്‍ നഷ്ടം തന്നെ.
കെ.എസ്.ഇ.ബി യുടെ കാര്യം ബഹു വിശേഷമാണ്. 1500 കോടി രൂപയോളം ഇവര്‍ക്ക് കുടിശ്ശികയായി പിരിച്ചു കിട്ടാനുണ്ട്. അവ പിരിച്ചെടുക്കാതെ സാധാരണക്കാരുടെ പക്കല്‍ നിന്നും ചാര്‍ജ്ജ് വര്‍ദ്ധിപ്പച്ചും, സര്‍ ചാര്‍ജ്ജ് കൂട്ടിയും ഞെക്കി പിഴിയുന്നു. കുടിശ്ശിക വരുത്തിയത് വമ്പന്‍മാരെണെങ്കില്‍ നടപടികള്‍ ഒട്ടും ഇല്ല. അസാരക്കരാണെങ്കില്‍ സാവകാശത്തിലും, സാധാരണക്കാരണെങ്കില്‍ നടപടികള്‍ വളരെ വേഗത്തിലും ആയിരിക്കും. എന്തുകണ്ടുകൊണ്ടാണ് എല്ലാവര്‍ഷവും ചാര്‍ജ്ജ് വര്‍ദ്ധനയുണ്ടാകുമെന്ന് പറയുന്നത് എന്നതിന്റെ പൊരുള്‍ മനസ്സിലായില്ല. തെട്ടതിനും പിടിച്ചതനും ഒക്കെ കരി ദിനവും, പ്രതിഷേധവും, വഞ്ചനാ ദിനവുമൊക്കെ ആചരിക്കുന്നവര്‍ ഒന്നും തന്നെ ചെയ്‌തു കാണുന്നില്ല.
വെള്ളം ആണകെട്ടുകളില്‍ നിറഞ്ഞാല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. അപ്പോള്‍ പുറമെ നിന്ന് വങ്ങുന്ന വൈദ്യുതി കുറാക്കാം. അതിനാണല്ലോ നാം അധിക പണം കൊടുക്കേണ്ടി വരുന്നത്. ഇവിടെ ഉല്‌പാദനം കൂടിയാലും അപ്പോഴും നാം വര്‍ദ്ധിച്ച ചാര്‍ജ്ജ് കൊടുക്കേണ്ടു വരിക എന്നത് ദുസ്സഹമാണ്. തെര്‍മല്‍ സ്റ്റേഷനുകളിലും, ന്യൂക്ലിയര്‍ സ്റ്റേഷനുകളിലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ ഇന്ധനം ആവശ്യമാണ്. അതിനു തൊഴിലാളികള്‍ വേണം. നടത്തിപ്പിനും പരിപാലനത്തിനും ചിലവുകള്‍ ഏറും.
എന്നാല്‍ വെള്ളത്തില്‍ നിന്ന് ഉല്‍പാദനം നടത്തുന്നതിന് ഇന്ധന ചിലവുകളോ, മറ്റോ ആവശ്യമില്ല. നിര്‍മ്മാണ ചിലവുകള്‍ കഴിഞ്ഞാല്‍ നടത്തിപ്പിനും, പരിപാലനത്തിും വളരേ കുറഞ്ഞ ചിലവുകള്‍ മാത്രമേ വേണ്ടി വരുന്നുള്ളൂ. എന്നിട്ടും നഷ്ടം എന്ന പേരു പറഞ്ഞു നമ്മെയൊക്കെ ഞെക്കി പിഴിയുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍ ബോര്‍ഡ് ജനങ്ങള്‍ക്ക് ലാഭ വിഹിതം തിരിച്ചു നല്‍കേണ്ടി വരും. എന്നിട്ടും സര്‍ക്കാരിനും, ബോര്‍ഡിനും അതിനു കുട മറ പിടിക്കുന്ന റെഗുലേഷന്‍ അതോറട്ടിക്കും വന്‍ നഷ്ടങ്ങള്‍ മാത്രം. പല്ലവി മാത്രം പാടി ശീലിച്ച ഇവര്‍ അനുപല്ലവിയും ചരണവും കൂടി
പാടിയിരുന്നെങ്കില്‍..........
നമ്മള്‍ സമരം ചെയ്യണം. ശക്തിയായി പ്രതികരിക്കണം. നമ്മളാണ് യഥാര്‍ത്ഥ ശക്തി. നാമോരുന്പൊട്ടാലെ മാറ്റം ഉണ്ടാകൂ. ഇല്ലെങ്കില്‍ ഭരണ പക്ഷവും, പ്രതിപക്ഷവും ഉദ്യോഗ വൃന്ദങ്ങളും നമ്മെ കരണ്ടു തിന്നും. മാറ്റുവിന്‍ ചട്ടങ്ങളെ.... തുരുത്തൂ നിങ്ങളുടെ തെറ്റു കുറ്റങ്ങളെ. അല്ലെങ്കില്‍ നിങ്ങള്‍ക്കു ജനങ്ങള്‍ മാപ്പു തരില്ല.
http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ