2013, ഏപ്രിൽ 13, ശനിയാഴ്‌ച

നമ്മുടെ കുഞ്ഞുങ്ങൾ




കാണാന്‍ കൊതിച്ചുണ്ടായ നമ്മുടെ മക്കള്‍ ഇന്ന്‌ ബന്ദികളാണ്‌. ആറ്റു നോറ്റും നേര്‍ച്ചകള്‍ പലതും നേര്‍ന്നുണ്ടായ നമ്മുടെ സന്താനങ്ങള്‍ ഇന്ന്‌ തടവിലാണ്‌. മാതാപിതാക്കളുടെ, ആദ്ധ്യാപകരുടെ, സമൂഹത്തിന്റെ, രാഷ്ട്രീയക്കാരുടെയെല്ലാം തടവറകളില്‍ ബന്ദികളാണ്‌. ജനിച്ച ആദ്യ നാളുകളില്‍ കുഞ്ഞുങ്ങള്‍ക്ക്‌ യഥേഷ്ടം ഉറങ്ങുവാനും, ചരിക്കുവാനും, കളിക്കുവാനും, അമ്മിഞ്ഞ കുടിക്കുവാനും, അമ്മിഞ്ഞയില്‍ ഇറുക്കവാനും എന്തിനധികം പറയുന്നു മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നതിനു പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പിന്നെ പിന്നെ പ്രി സ്‌കുള്‍ തലം മുതല്‍ അവരുടെ സര്‍വ്വ സ്വാതന്ത്ര്യവും മാതപിതാക്കളും, അദ്ധ്യാപകരും, സമൂഹവും രാഷ്ട്രീയകാരുമടക്കമുള്ള സര്‍വ്വരും കയ്യടക്കി വെക്കുന്നു. നമ്മുടെ മക്കളെ സ്വയം വളരുവാന്‍ അനുവദിക്കാതെ വളര്‍ത്തു മൃഗങ്ങളേക്കാള്‍ ക്രൂരവും നിന്ദ്യവുമയി വളര്‍ത്തി വലുതാക്കുന്നു. സ്‌കൂള്‍ തലം മുതല്‍ കുട്ടികളെ എല്ലാവരും ചേര്‍ന്നു പീഢിപ്പിച്ചുകൊണ്ടിരികകുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്കു കിട്ടുന്ന നീതി പോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരിക്കുവാനോ നിയമ നിര്‍മ്മാണം നടത്തുന്നതിനോ ആരും മുന്നോട്ടു വന്നിട്ടില്ല. ശരിയായി മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതിനോ, വിശ്രമിച്ചു കൊണ്ട്‌ പഠിക്കുന്നതിനോ, ഭക്ഷണം കഴിക്കുന്നതിനോ, ഉറങ്ങുന്നതിനോ, കളിക്കുവാനോ, ഉറങ്ങുന്നതിനോ, കുളിക്കുന്നതിനോ ഒന്നും കുട്ടികള്‍ക്ക്‌ സ്വാതന്ത്ര്യമില്ല. അവരുടെ ഐഡന്റിറ്റിയും വ്യക്തിത്വും വെളിപ്പെടുത്തുന്നതിനു പോലും അവരെ അതില്‍ നിന്ന്‌ വിലക്കിയിരിക്കുന്നു. 


നമ്മുടെയൊക്കെ ചിന്ത നമ്മുടെ രക്ഷിതാക്കള്‍ നമ്മെ ശരിയായി ശ്രദ്ധിക്കാത്തതുകൊണ്ടാണ്‌ നമ്മളെല്ലാം ഇങ്ങിനെ ആയി പോയതെന്നാണ്‌. ആ ചിന്ത തെറ്റാണ്‌. പല മഹാന്മാരും അവര്‍ ഉയര്‍ന്ന നിലയില്‍ വന്നിട്ടുള്ളത്‌ സഹചര്യങ്ങളെ മറികടന്നുകൊണ്ടാണ്‌ എന്ന്‌ ഒര്‍ക്കണം. ഉയരത്തില്‍ എത്തിപ്പെടേണ്ടവര്‍ ഏത്‌ സാഹചര്യവും മറി കടക്കും. ലോകത്തില്‍ എത്രയോ കോടി ജനങ്ങള്‍ ഉണ്ട്‌. അതില്‍ എത്ര പേരാണ്‌ ഒളിംബിക്‌സില്‍ പങ്കെടുക്കുന്നത്‌. അതില്‍ എത്ര പേരാണ്‌ വിജയം നേടി സമ്മാനത്തിന്‌ അര്‍ഹരാകുന്നത്‌. അതു പോലെ എല്ലാവര്‍ക്കും ഒരുപോലെ എല്ലാ കാര്യങ്ങളിലും സമര്‍ത്ഥരാകുവാന്‍ കഴിയുകയില്ല. നമ്മള്‍ക്കും ഇന്നും അതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അതിനു കഴിയുന്നില്ലല്ലോ. പിന്നെയെന്തിനാണ്‌ നമ്മുടെ പാവം കുഞ്ഞുങ്ങളെ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നത്‌? ചിലര്‍ പട്ടികളേയും പക്ഷികളേയും വളര്‍ത്തുന്നുണ്ട്‌. എന്തിനു വേണ്ടിയാണ്‌ ഇങ്ങിനെ പ്രവര്‍ത്തിക്കുന്നത്‌? അവര്‍ക്കത്‌ ധന സമ്പാദനത്തിനു വേണ്ടിയാണ്‌. എന്നാല്‍ നമ്മുടെ കുഞ്ഞുങ്ങളെ നമ്മുടെ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു ഒരു ഉപകരണമാക്കി തീര്‍ത്തുകൂടാ. 


അടുത്തയിടെ തൃശ്ശൂരിലെ ഒരു പ്രസിദ്ധമായ സ്‌ക്കൂളില്‍ ഒരു പി.ടി.എ. യോഗം നടന്നു. എയര്‍ ഹോസ്‌റ്റസ്‌/പൈലറ്റ്‌ ആകണമെങ്കില്‍ 4 ഭാഷകള്‍ അറിഞ്ഞിരിക്കണം. അവിടെ ഇപ്പോള്‍ തന്നെ 3 ഭഷകള്‍ പഠിപ്പിക്കുന്നുണ്ട്‌. അതു പോരാതെയാണ്‌ അധികമയി ഒന്നുംകൂടി. യോഗത്തിലെ ഉന്നതരായ മാതാപിതാക്കള്‍ക്കുപോലും സ്വന്തം മാതൃഭാഷയായ മലായാളം പോലും ശരിക്കും സംസാരിക്കുവാനറിയില്ല. ഇംഗ്ലീഷിന്‌ ഒരു പൈതൃകമുണ്ട്‌. ആശൈലിയില്‍ സംസാരിക്കാനാണെങ്കില്‍ പലര്‍ക്കും അറിഞ്ഞുകൂടാ. അവരാണ്‌ തന്റെ കൂഞ്ഞുങ്ങളെ 4 ഭാഷക്കു വേണ്ടി വാദിക്കുന്നത്‌. അതുപോകട്ടെ. പൈലറ്റും, എയര്‍ ഹോസ്‌റ്റസും ആകുന്നുവര്‍ മാത്രം 4 ഭാഷ പഠിച്ചാല്‍ പോരെ. ബാക്കി കുട്ടകള്‍ ഇത്രയും ബുദ്ധിമുട്ടണോ? ഈ സ്‌കൂള്‍ എയര്‍ പോസ്‌റ്റസുമാരേയും, പൈലറ്റുമാരേയും ട്രൈനിംഗ്‌ നടത്തുന്ന ഒരു സ്ഥാപനമല്ലെന്നു കൂടി ഓര്‍ക്കണം. പാവം പിഞ്ചോമനകള്‍ പീഢനം സഹിക്കയല്ലാതെ എന്തു ചെയ്യും?

കൗണ്‍സിലിംഗ്‌ വേളകളില്‍ വിദ്യാര്‍ത്ഥികളുടെ പലപ്രശ്‌നങ്ങളും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്‌. മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും നിര്‍ബ്ബന്ധവും, പ്രേരണ മുലവും പല വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നിട്ടുണ്ട്‌. 10-ാം തരം വരെ വിദ്യാര്‍ത്ഥികള്‍ ഒരു വിധം നന്നായി പഠിക്കും. പലപ്പോഴും നല്ല മാര്‍ക്കുകള്‍ നേടിയിരിക്കും. എന്നാല്‍ അതിനു ശേഷം ആ കഴിവ്‌ കുട്ടികള്‍ക്ക്‌ പലപ്പോഴും നില നിര്‍ത്തുവാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടു തന്നെ ആ കുട്ടുകള്‍ ആരും തന്നെ ബുദ്ധി നിലവാരം കുറഞ്ഞവരായിരിക്കില്ല. നിങ്ങളില്‍ തന്നെ പലരും പല വിദ്യാഭ്യാസമുളളവരും പല ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നവരുമാണ്‌. അതുകൊണ്ട്‌ നിങ്ങള്‍ ബുദ്ധി കുറഞ്ഞവരെന്ന്‌ വിളിക്കാറില്ല. പഠന വൈകല്യമുള്ള കുട്ടകള്‍ക്ക്‌ മറ്റുള്ളവരെപോലെ പഠിച്ച്‌ വളരെയധികം മുന്നോട്ട്‌ പോകുവാന്‍ കഴിയുകയില്ല.

മുതിര്‍ന്നവരും ഒരു പരധി വരെ ബന്ദികളാണ്‌. ഇന്ന്‌ അണു കുടുംബമായപ്പോള്‍ അവര്‍ക്ക്‌ സ്വാതന്ത്ര്യം കിട്ടിയെന്നാണ്‌ വിചാരിക്കുന്നത്‌. സത്യ സന്ധമായ ഒരു വിചാണ നടത്തേണ്ടതുണ്ട്‌. അതിലെക്ക്‌ ഞാന്‍ കൂടതലായി കടക്കുന്നല്ല. പണ്ട്‌ ഒരു വീട്ടില്‍ ഒരു ലാന്റ്‌ ഫോണ്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. അന്ന ഫോണ്‍ ബെല്ലടിക്കുമ്പോള്‍ ആരെങ്കിലും വന്ന്‌ എടുക്കാറാണ്‌ പതിവ്‌. ആവശ്യക്കരന്‌ ഫോണ്‍ വിളിച്ചു കൊടുക്കും. അന്ന്‌ സംശയമോ പരാതിയോ ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്ന്‌ ഒരോര്‍ത്തര്‍ക്കും പ്രത്യേക ഫോണുകള്‍. ഒരാളുടെ ഫോണ്‍ മറ്റൊരാള്‍ തൊടനെ പാടില്ല. തൊട്ടാല്‍ പിന്നെ പ്രശ്‌നങ്ങളായി. സംശയങ്ങളായി. രംഗം വഷളായി....

ഇന്ന്‌ കുട്ടികളടക്കം എല്ലാവുരം വലിയ പിരിമുറക്കത്തിലാണ്‌. ഒരു വീണക്ക്‌ അതിന്റ കമ്പികള്‍ക്ക്‌ ഒരു നിശ്ചിത മുറക്കം ഉണ്ടായിരിക്കണം. എന്നല്‍ മാത്രമേ അതില്‍ നിന്നും ശ്രുതി മധുരമായ ഗാനങ്ങള്‍ ഒഴുകി വരൂ. അമിതമായ മുറക്കമുണ്ടായാല്‍ കമ്പി പൊട്ടി പോകും. മുറക്കമില്ലാതെ അയഞ്ഞു കിടന്നാല്‍ അതില്‍ നിന്നും ശ്രുതി മധുരമായ ഗാനങ്ങള്‍ അടര്‍ന്നു വീഴുകയില്ല. നമുക്കെല്ലാം ഒരു ഓപ്‌റ്റിമം ടെന്‍ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ജീവിതം മുന്നോട്ടു പോകൂ.

നമുക്ക്‌ ഒരു രോഗം വന്നാല്‍ നാം ഒരു ഫിസിഷ്യനെയോ, സര്‍ജനേയോ കാണും. നമുക്ക്‌ കുറേ രോഗങ്ങളുടെ പേരുകളും അറിയാം. എന്നല്‍ മനസ്സീക രോഗങ്ങള്‍ എന്താണെന്നും, അവ എതാണെന്നും അത്‌ ആരെകൊണ്ട്‌ ചികിത്സിച്ച് ഭേദമാക്കണമെന്നും പലര്‍ക്കും അറിയില്ല. മാനസ്സിക ചികത്സ എന്നാല്‍ ഭ്രാന്തിന്റെ ചികിത്സ എന്നല്ലയര്‍ത്ഥം. ഒരു സൈക്കട്രിസ്റ്റ്‌ ഔഷധങ്ങള്‍ നല്‍കി ചികിത്സിക്കുന്ന ആളാണ്‌. എന്നല്‍ ഒരു സൈക്കോളജിസ്‌റ്റ്‌ ഔഷധരഹിത ചികിത്സകനാണ്‌. ആരെ എപ്പോള്‍ കാണമമെന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല. ലേഖനങ്ങള്‍ നീണ്ടു പോകുന്നതില്‍ പലരും കുണ്‌ഠിതം അറിയിച്ചിട്ടുണ്ട്‌.

നമുക്ക്‌ ഒരു മാനസ്സിക പ്രശനമോ രോഗമോ വന്നാല്‍ നമ്മളില്‍ പലരും ചികിത്സാ സഹായം തേടാറില്ല. അജ്ഞതാണ്‌ അതിനു കാരണം. നമുക്ക്‌ ചില മനസ്സീക രോഗങ്ങളുടെ പേരുകള്‍ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണെന്ന്‌ തോന്നുന്നു. ബുദ്ധി മാന്ദ്യം, ഓട്ടിസ്‌റ്റിക്‌ ഡിസോര്‍ഡര്‍,സ്വഭാവ വൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍, അറ്റന്‍ഷന്‍ ഡഫിസിറ്റ്‌ ഹൈപ്പര്‍ ആക്‌റ്റിവിറ്റി ഡിസോര്‍ഡര്‍, ലൈകാരിക രോഗങ്ങള്‍, കൗമാര കാല പ്രശനങ്ങള്‍, മാനസ്സീക പ്രശ്‌നങ്ങളും, ശാരീരിക രോഗങ്ങളും, ലഹരി ആസക്തി, മാനസ്സീക സംഘര്‍ഷങ്ങള്‍, ന്യുറോട്ടിക്‌ രോഗങ്ങള്‍. സോമാറ്റോഡിസോര്‍ഡകള്‍, വ്യക്തത്വ തകരാറുകള്‍, ലൈംഗീക തകരാറുകള്‍, മനോശാരീരിക രോഗങ്ങള്‍,സ്‌കിസോഫ്രേനിയ, ഡെല്യൂഷണല്‍ ഡിസോര്‍ഡേസ്‌, മൂഡ്‌ ഡിസോഡേഴ്‌സ്‌, ഉറക്കത്തകരാറുകള്‍ എന്നിങ്ങനെ പോകുന്നു.


മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങള്‍ എന്താണ്‌? കുട്ടികള്‍ക്ക്‌ ഭക്ഷണംകൊടുക്കലും, നല്ല വസ്‌ത്രങ്ങള്‍ വാങ്ങിച്ചു കൊടുക്കലും, തല്ലി പഠിപ്പിക്കലുമാണോ ഉത്തരവാദിത്വം? അല്ല. അത്‌ മാതാപിതാക്കളുടെ മാത്രം ചുമതലയല്ല. മാതാപിതാക്കള്‍ ഇത്‌ ചെയ്‌തില്ലെങ്കിലും സമൂഹം ചെയ്യും. അപ്പോള്‍ രക്ഷിതാക്കളുടെ ചുമതല? എന്റെ അടുത്ത വീട്ടിലെ ഒരു പെണ്‍കുട്ടി എല്ലാ വിഷയങ്ങളിലും A+ വാങ്ങി വിജയിച്ചു. എന്തിന്‌ എവിടെ ചേര്‍ക്കണെന്ന്‌ അവര്‍ എന്നോട്‌ വന്ന്‌ ചോദിച്ചു. അവള്‍ക്ക്‌ ഇഷ്ടമുള്ളത്‌ തിരഞ്ഞെടുക്കട്ടെ എന്ന്‌ ഞാന്‍ പറഞ്ഞു. ആ കുട്ടിക്ക്‌ ആര്‍ട്ടസ്‌ പഠിക്കുവന്‍ താല്‍പര്യമുണ്ട്‌ എന്ന്‌ എന്നോട്‌ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും സ്‌കൂളിലെ അദ്ധ്യാപകരും ചേര്‍ന്ന്‌ സെക്കന്റ്‌ ഗ്രൂപ്പ്‌ എടുക്കുവാന്‍ പ്രേരിപ്പിച്ചു. ആ കുട്ടിക്കാണെങ്കില്‍ ഒരു ടീച്ചറാകാനും, ഐ.എ.എസ്‌ എടുക്കുവാനുമായിരുന്നു താല്‍പാര്യം. അവസാനം രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച്‌ സെക്കന്റ്‌ ഗ്രൂപ്പ്‌ തന്നെ എടുപ്പിച്ചു. ഇപ്പോള്‍ ആ കുട്ടി നിസ്സഹായവസ്ഥയിലാണ്‌. ആ കുട്ടിക്ക്‌ വിഷയങ്ങള്‍ പഠിക്കുവാന്‍ വളരെ ബദ്ധിമുട്ടുണ്ടെന്നു പറയുന്നു. കൂനിന്മേല്‍ കുരു എന്നപോലെ ഇപ്പോള്‍ രക്ഷിതാക്കള്‍ ആകട്ടെ ആ കുട്ടിയെ എന്ററന്‍സ്‌ കോഴിസിനും കൂടി ചേര്‍ത്തു. ആ കുട്ടി ഇപ്പോള്‍ ആകെ അങ്കലാപ്പിലാണ്‌.

http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ