![]() |
കാമശാസ്ത്രം |
ഞാന്‍ എന്ന കേമിയും കേമനും കൂടി
എന്നിലെ കേമത്വം ഉണര്‍ത്തുമ്പോള്‍
എന്നിലെ ഞാനെന്ന അഹം അലറി
ഇഹത്തില്‍ എന്നെയടിമുടിയുലക്കുന്നു.
കാണുന്നതെല്ലാം ഞാനയി നീയായി
കേള്‍ക്കുന്നതെല്ലാം ഞാനയി നീയായി
പറയുന്നതെല്ലാം ഞാനയി നീയായി പിന്നെ
ഇഹത്തിലെങ്ങും ഞാനയി നീയായി.
ഞാനയി നീയായി പിറന്നു
പിന്നെ വളര്‍ന്നു പന്തലിച്ചു.
ചിന്തിച്ചതും പിന്നെ ഉള്‍കൊണ്ടതും
അഴകായി നിഴലായി തണലായി - അഹം
പിന്‍ തുടരുന്നു ഞാനായി നീയായി.
തൊട്ടുതലോടലും തട്ടി തെറിപ്പിക്കലും
വിട്ടുകൊടുക്കലും കെട്ടി പിടിക്കലും
തട്ടി കൊണ്ടുപോകലും തട്ടിപറിക്കലും
അഹമെന്ന ഇഹത്തിലെ നീതിയായി.
ആരുണ്ടു ചൊല്ലുവാന്‍ ആരുണ്ടു കേള്‍ക്കുവാന്‍
ആരുണ്ടു കാണുവാന്‍ ആരുണ്ടുവിടെ നയിക്കുവാന്‍
അഹം കൊണ്ടൊരു അഹമതി തീര്‍ത്ത മര്‍ത്യര്‍
അഹം മതിയെന്ന് എന്നു മതി വരുത്തീടും.
നേരമില്ലയൊന്നിനും നേരായതൊട്ടും അറിവില്ലാതാനും
പാരില്‍ തന്‍ കര്‍ത്തവ്യം ഏറെയുണ്ടെന്നറിഞ്ഞീ്‌ട്ടും പിന്നെ
അനന്തമായ അലസത തന്നില്‍ വൃഥാ മുഴുകീടും പിന്നങ്ങിനെ
പഴിച്ചീടുന്നു, ശപിച്ചീടുന്നു, കേഴുന്നു നിരന്തരം ഓളങ്ങള്‍ കണക്കേ.
ആര്‍ക്കു വേണ്ടിയീ ജീവിതം
ആര്‍ക്കു വേണ്ടീയീ ജീവിതം
എനിക്കോ നിനക്കോ നമ്മള്‍ക്കോ
ആര്‍ക്കു വേണ്ടിയീ ജീവിതം?
http://www.shridharsanam.netau.net/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ