![]() |
RANI LAKSHMI BAI |
ഝാന്‍സി റാണിയും, ഇന്ദിരാഗാന്ധിയും ഭരിച്ച ഈ
നാട്, ഉണ്ണിയാര്‍ച്ച പിറന്ന ഈ ഭൂമി, മനുസ്‌മൃതിയും, വേദന്താങ്ങളും സൃഷ്‌ടിച്ച ഈ
നാട്, മമതാജിയും, ജയലളിതജിയും ഭരിച്ചുകൊണ്ടിരിക്കുന്ന ഈ നാട്, ഈശ്വരന്റെ സ്വന്തം
നാട് ! ഇപ്പോള്‍ ഇത് കാട്ടാളന്മാര്‍ വാഴുന്ന നാടോ? രാക്ഷസര്‍ ഭരിക്കുന്ന നാടോ?
സ്‌ത്രീകളും കുട്ടികളും പീഢിപ്പിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യപ്പെടുന്ന
കാപാലികര്‍ നിറയുന്ന ഈ നാട് വെറും ഭ്രാന്താലയമോ? ഫ്യൂഡലിസത്തിന്റെയും, ജാതി
കോമരങ്ങളുടേയും കൈകളിലമര്‍ന്ന്‌മരവിച്ച ഈ നാടിന് ഇനിയും മോചനമില്ലേ? ഞാനും എന്റെ
കോട്ട്യോനും അഥവ കെട്ട്യോളും, കുട്ടികളുമായി ഈ ലോകം ചുരുങ്ങിപ്പോയോ?
കെട്ട്യോള്‍ക്ക് കെട്ട്യോനോട് എന്തെങ്ങിലും പറയാനിണ്ടെങ്കിലും തിരിച്ചായാലും
ഫ്രിഡ്‌ജിന്റെ മുകളില്‍ ഒരു കടലാസ്സു തുണ്ട് എഴുതിവെച്ചിട്ടു പോകേണ്ടി വരുന്ന
സംസ്‌കാരം ഉടലെടുത്തതിനാലോ? സ്കൂളും, കോളേജും വിട്ടു വരുന്ന കുട്ടികളെ
കാത്തിരിക്കുന്ന ചാനലുകളുടേയും കമ്പ്യൂട്ടറുകളുടേയും വിരക്തി മൂലമോ? വീടുകളില്‍,
ലേഡീസ് ഹോസ്റ്റലുകളില്‍ പെണ്‍ കുട്ടികളുടെ മേലുള്ള അമിത നിയന്ത്രണം കൊണ്ടോ അതോ
അശ്രദ്ധകൊണ്ടോ പെണ്‍കുട്ടികള്‍ പണത്തിനു വേണ്ടി മാത്രം ആണ്‍കുട്ടികളുടെ കൂടെ ഇറങ്ങി
പോകുന്നതു കണ്ടുകൊണ്ടോ? ചില അമ്മമര്‍ അവരുടെ സൗകര്യത്തിനു വേണ്ടി ആണ്‍കുട്ടികളെ
പെണ്‍കുട്ടികള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുന്നതിനാലോ? കണ്ണീരും, സ്വപ്‌നങ്ങളും,
നൊമ്പരങ്ങളും, മൗനങ്ങളും ഭാരത വനിതകളുടേയും, കുട്ടിികളുടേയും, വൃദ്ധ ജനങ്ങളുടേയും
കുത്തകയാണോ? മുത്തശ്ശികഥകളുടേയും, കിളികൊഞ്ചലുകളുടേയും ണഭാത്താലാണോ പീഢനം ഒരു
തുടര്‍ കഥയായകുന്നത്?
![]() |
INDIRA GANDHI |
ഇവിടെ മുതിര്‍ന്ന പല സ്‌ത്രീകളും പല പുരുഷന്മാരും
ഉരുവിടുന്ന ഒരു മന്ത്രമാണ് ` പെണ്‍കുട്ടികളും, സ്‌ത്രീകളും ഒതുങ്ങി ജീവിക്കണം`
എന്ന്. ഈ അച്ചടക്കം പുരുഷന്മാര്‍ക്കു മാത്രം ബാധിക്കുയില്ലേ? സ്‌ത്രീകള്‍ക്കും
കുട്ടികള്‍ക്കും ഒരു നീതി ബോധവും, പുരുഷന്മാര്‍ക്കു മറ്റൊരു നീതി ബോധമോ?
സ്‌ത്രീകള്‍ പ്രസവിക്കുന്നതിനും ലൈംഗീക ആവശ്യത്തിനുമുള്ള വെറും ഉപകരണമാണോ? അന്തമായി
പാശ്ചാത്യ സംസ്‌കാരം അനുകരിച്ചതിന്റെ അനന്തര ഫലമാണോ ഇത്? സ്‌തീകള്‍ക്കും,
കുട്ടികള്‍ക്കും മാത്രമാണോ ഇവിടെ നീതി നിഷേധിക്കപ്പെടുന്നത്? പുരുഷന്മാര്‍ക്കും,
സഹ ജീവികള്‍ക്കും, സസ്യലതാദിക്കള്‍ക്കും ഇവിടെ നീതി ലഭിക്കുന്നുണ്ടോ?
സ്‌ത്രീകള്‍ക്ക് പുരുഷ സുഹൃത്തുക്കള്‍ ആകാമോ? ഉണ്ടങ്കില്‍ ഏതു പരധി വരെ?
സ്‌തീ-പുരുഷ സൗഹര്‍ദ്ദം കൊണ്ട് ലൈംഗീക ബന്ധം നിഷേധിക്കണമോ? സ്‌തീ-പുരുഷ സുഹൃത്
ലൈംഗീക ബന്ധത്തെ അവിഹീത ബന്ധമെന്നോ അനാശാസ്യമെന്നോ വിശേഷിപ്പിക്കാമോ? പരസ്‌പരം
ധാരണയില്‍ എത്തി ഏര്‍പ്പെടുന്ന ബന്ധം തെറ്റാകുമോ? തെറ്റാകുമെന്ന് അറിയാവുന്നതും,
ഗര്‍ഭം ധരിക്കുമെന്ന് അറിയാവുന്നതമായ ബന്ധങ്ങള്‍ക്ക് എന്ത് കൊണ്ട്
മുന്‍കരുതലുകള്‍ സ്വീകരിച്ചുകൂടാ? സ്‌ത്രീ പുരുഷ ലൈംഗീക ബന്ധം എപ്പോളാണ്
എങ്ങിനെയാണ് പീഢനമാകുന്നത്? ബാല പീഢനം അപലപനീയവും നികൃഷ്ടവും ക്രൂരവും
നിന്ദ്യവുമാണ്. ചില വിവാഹിതരുടെ ദാമ്പത്യത്തില്‍ നടക്കുന്ന ലൈംഗീകത ബലാല്‍ക്കാരമോ
അതോ പീഢനമോ? വിവാഹത്തിന് മുമ്പ് ഇഷ്ടപ്പെട്ട പുരുഷനുമായി രതി ക്രീഡകളില്‍
ഏര്‍പ്പെടുന്നത് വിഹിതമോ? സമൂഹം എന്തിന് അതിനെ വിലക്കുന്നു? വിവാഹനന്തരം
അന്യപുരുഷനുമായി ഭര്‍ത്താവ് അറിയാതെ ബന്ധപ്പെടുന്നത് യോഗ്യമോ? അതു പോലെ തന്നെ
വിവാഹനന്തരം അന്യപുരുഷനുമായി ഭര്‍ത്താവ് അറിഞ്ഞുകൊണ്ട് ബന്ധപ്പെടുന്നത് യോഗ്യമോ?
ഒരു സ്‌തീക്ക് ഒന്നില്‍ കൂടുതല്‍ ബന്ധങ്ങളോ ഭര്‍ത്താക്കന്മാരോ ഉണ്ടാകുന്നത്
ഉചിതമാണോ? അതു പോലെ ഒരു പുരുഷന് ഒന്നില്‍ കൂടുതല്‍ ബന്ധങ്ങളോ ഭാര്യാമാരോ
ഉണ്ടാകുന്നത് ഉചിതമാണോ? ളൃലല ലെഃ എന്തുകൊണ്ട് നിഷേധിക്കണം? ശാരീരികമായും
മാനസ്സീകമയും ളൃലല ലെഃ ഉല്ലാസവും സന്തോഷവും നല്‍കുന്നുണ്ടോ?
VISIT: http://www.shridharsanam.netau.net/ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും സ്‌ത്രീകളും പാശ്ചാത്യ സംസ്‌കാരം ഇവിടെ അനുകരിക്കുവാന്‍ തുടങ്ങി. വേഷവിധാനങ്ങളും, സാഹചര്യങ്ങളും ഇവിടെ അനുകരിച്ചു തുടങ്ങി. പക്ഷെ അവിടത്തെ സ്‌ത്രീകളുടെ തന്റേടം മാത്രം സ്വീകരിക്കുവാന്‍ മറന്നുപോയി ഭൂരിപക്ഷം ഇവിടത്തെ സ്‌ത്രീകളും. അതുകൊണ്ട് ഇവിടെ എന്തു സംഭവിച്ചു? ഇവിടെ ഫ്രീ സെക്‌സിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടുണ്ടോ? അവിവാഹിത മാതൃത്വത്തിന് വേണ്ടത്ര അംഗീകാരം ലഭിക്കാത്തതാണോ കോലാഹലങ്ങള്‍ക്ക് കാരണം? മാതാപിതാക്കളുടെ മക്കളോടുള്ള ശിക്ഷണത്തില്‍ വന്നിട്ടുള്ള വികലമായ മാറ്റങ്ങളാണോ അഥവ കാഴ്‌ചപ്പാടുകളാണോ പ്രശനങ്ങള്‍ക്ക് കാരണം? ഇന്റര്‍നെറ്റിന്റെ സ്വാധീനം കൊണ്ട് സമൂഹത്തിന് സംഭവിച്ച വികലതയാണോ സമൂഹത്തില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്നത്? ദാമ്പത്യത്തില്‍ സ്‌ത്രീ-പുരുഷ ലൈംഗിക ബന്ധത്തില്‍ പുരുന്മാര്‍ക്ക് സംഭവിച്ചിട്ടുള്ള ലൈംഗീക അതൃപ്‌തിയുടെ പരിണത ഫലമാണോ ഈ ലൈംഗീക പീഢനങ്ങളുടെ ഘോഷയാത്ര? എന്തിനും ഏതിനും കച്ചവട മനസ്ഥിതിയോടെ സമീപിക്കുന്ന പാശ്ചാത്യന്റെ സംസ്‌കാരം അന്തമായി അനുകരിച്ചതിനാലുള്ള വിഢിത്വത്തിന്റെ പേറലാണോ ഈ പീഢനങ്ങള്‍? സ്‌തീകളുടെ ആകര്‍ഷണമായ വസ്‌ത്ര ധാരണത്തില്‍ വന്നു ചേര്‍ന്നിട്ടുള്ള മാറ്റങ്ങളാണോ പീഢനങ്ങള്‍ക്ക് വഴിയൊരുക്കുന്നത്? ഭാരത സ്‌ത്രീയുടെ ലാളിത്യവും, ശുദ്ധിയും, നിഷ്‌കളങ്കതയുമാണോ ഇത്തരം പീഢനങ്ങള്‍ക്കു പിന്നില്‍? സ്‌ത്രീ-പുരുഷന്മാര്‍ക്കുള്ള ലൈംഗീക അജ്ഞതയാണോ ഇത്തരം വിഷയങ്ങള്‍ക്കു പിന്നില്‍? നമ്മുടെ രാജ്യത്ത് ചില ദേശങ്ങളില്‍ സ്‌ത്രീകള്‍ മരം കയറുന്നതായി കേട്ടീട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചിലടിത്ത് സ്‌ത്രീകള്‍ അദ്ധ്വാനിച്ച് കുടുംബം പോറ്റുന്നതായി വായിച്ചിട്ടുണ്ട്. അതു കൊണ്ട് സ്‌ത്രീ രത്‌നങ്ങള്‍ അബലകളല്ല. അവര്‍ കായികമായി പുരുഷന്മാരെ പോലെ തന്നെ ശക്തരാണ്. ലൈംഗീകതയുടെ ആസ്വാദിത നഷ്ടപ്പെട്ട ഒരു മരവിച്ച സമൂഹമാണോ ഇന്ന് നമുക്കുള്ളത്? സമൂഹത്തില്‍നിന്നും മാതാ പിതാക്കളില്‍ നിന്നും വേണ്ടത്ര സ്‌നേഹവും അംഗീകരവും ലഭിക്കാത്തവരാണോ ഇത്തരം അനീതികള്‍ വിതക്കുന്നത്? ജനങ്ങളുടെ അസന്തുഷ്ടിയും അസഹിഷ്‌ണതയുമാണോ ഇത്തരം കര്‍മ്മങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത്? മനോ രോഗമോ മാനസ്സീക വൈകല്യമോ ഇവിടെ ബാധിച്ചിരിക്കുന്നത്? എന്തായാലും വ്യക്തികള്‍ക്ക്, സമൂഹത്തിന്, രാഷ്ട്രത്തിന് ചികിത്സ ആരംഭിക്കേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു.ചികിത്സകര്‍ ആരെല്ലാമെന്നും, ചികിത്സ എവിടെ എങ്ങിനെ തുടങ്ങണമെന്നും ചിന്തിക്കണം. ഇന്ന് മാതാപിതാക്കള്‍ വളരെ തിരക്കിലാണ്. അവര്‍ക്ക് ഒന്നിനും സമയമില്ല. മക്കള്‍ ആശ്രയിക്കുന്നത് തങ്ങളുടെ അപക്വതയാര്‍ന്ന സുഹൃത്തുക്കളേയും, സാമൂഹ്യ വിരുദ്ധരേയുമാണ്. വഴി തെറ്റിക്കുന്ന പല വഴികാട്ടികളാണവര്‍. സംഭവിച്ചു കഴിഞ്ഞ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. നിങ്ങളുടെ സകല പ്രശ്‌നങ്ങള്‍ക്കും നിങ്ങള്‍ തന്നെയാണ് ഉത്തരവാദി. സകല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ നിങ്ങളില്‍ തന്നെ കുടി കൊള്ളുന്നു. നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ ചികിത്സ ആരംഭിക്കട്ടെ. അവസാനം എല്ലാം ശുഭമായിരിക്കട്ടെ! ആവശ്യത്തിന് പ്രതികരിക്കുക. അനാവശ്യമായി വെറുതെ പ്രതികരിക്കാതിരക്കുക. വിദേശ വനിതകള്‍ നമ്മുടെ സ്‌ത്രീകളുടെ പോലെ തന്നെയുള്ളവരാണ്. അവരുടെ പ്രത്യേകത സമയത്തു തന്നെ പ്രതികരിക്കും എന്നതാണ്. അതിനനുസരിച്ച് അവര്‍ക്ക് നിയമസഹായവും ലഭിക്കും. ഇവിടെ ഇതു രണ്ടും വേണ്ടും വിധം ഇല്ല. സമയോചിതം ഉത്തരവാദിത്വത്തോടെ സമചിത്തതയോടെ ഇടപെടുക. ലാഭേച്ഛ കൂടാതെ പ്രതിവര്‍ത്തിക്കുക. വിജയം നമ്മുടേതു മാത്രമാാണെന്ന് ചിന്തിച്ചു പ്രവര്‍ത്തിക്കുക. കാണുന്നതിനേയും, കേള്‍ക്കുന്നതിനേയും വിവേചിച്ചറിഞ്ഞ് പ്രതിപ്രവര്‍ത്തിക്കുക. നമ്മുടെ പ്രതിപ്രവര്‍ത്തന ശേഷിയെ ക്രിയാത്മകമയി സര്‍ഗ്ഗാത്മകമായി പരിപോഷിപ്പിക്കുക. ഒറ്റപ്പെടലിന്റെ ആദ്യ അനുഭവങ്ങള്‍ പാടെ വിസ്‌മരിക്കുക. ലക്ഷ്യ പ്രാപ്‌തി അതിവിദീരമല്ലെന്ന് ഉറച്ച് വിശ്വസിക്കുക. മുന്നോട്ട് മാത്രം കുതിക്കുക. നാളെ ഈ പേകൂത്തുകള്‍ ശമിക്കും. ഇവിടെ ശാന്തി വരും. അഹിംസയിലുടെ തന്നെ ഇവിടെ ഒരു പരവര്‍ത്തനം സുസാദ്ധ്യമാകും. അതിനായി നമുക്ക് കൈ കോര്‍ക്കാം. ഉണരുക, ഉറക്കെ ചിന്തിക്കുക. കര്‍മ്മനിരതരാകുക. മൂല്യങ്ങള്‍ മുറുകെ പിടിക്കുക. നന്മയെ വാരി പുണരുക. നമ്മെപോലെ തന്നെ മറ്റുളളവര്‍ക്കും നോവും, നൊമ്പരങ്ങളും, അഭിമാനവും ആഭിജാത്യവും ഉണ്ടെന്ന് ചിന്തിക്കുക. ഞാന്‍ ഒത്തിരി ചോദ്യങ്ങള്‍ നിങ്ങളോട് ചോദിച്ചു. അതിന്റെ ശരിയുത്തരം നിങ്ങളുടേതു മാത്രമാണ്. നിങ്ങളുടെ ശരിയുത്തരം മറ്റുള്ളവര്‍ക്ക് തൃപ്‌തിപ്പെടുത്തുവാന്‍ കഴിഞ്ഞെന്നു വരില്ല. മാറ്റങ്ങള്‍ നിങ്ങളില്‍ നിന്നാണ് ഉണ്ടാകേണ്ടത്. നിങ്ങള്‍ക്കു മാത്രമേ സ്വയം മാറാനാകൂ. തിരുത്താനാകൂ. നിങ്ങള്‍ മാറിയാല്‍ നിങ്ങളും നിങ്ങളുടെ ലോകവും, സമൂഹവും, പരിലസരവും ഒക്കെ ന്നാകും. അതുകൊണ്ട് ഓര്‍ക്കുക, നിങ്ങള്‍ക്ക് മറ്റുള്ളവരെ നന്നാക്കുവാനോ, തിരത്തുവാനോ ആകില്ല. അതിനായി കഷ്ടപ്പെടുന്നത് വൃഥാവിലാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ