ഹെര്‍ണിയ {HERNIA} അഥവ ആന്ത്രക്കഴപ്പ്
ഉദരത്തിന്‍റെ ഉള്ളിലെ കുടലിന്‍റെ ഒരു ഭാഗം തെന്നി മാറുന്നതുകൊണ്ടുള്ള ഒരു തരം വീക്കമാണ് ഈ രോഗ കാരണം. നാഭിക്കു സമീപവും അരയിടുക്കിലുമാണ് ഇങ്ങിനെ സംഭവിക്കാറുള്ളത്. എന്നാല്‍ അപൂര്‍വ്വമായി തുടയിലേക്കും ഇറങ്ങി കാണാറുണ്ട്. ചുരുക്കമായി വൃഷ്ണ സഞ്ചിയിലേക്കും കുടലിറക്കം സംഭവിക്കാറുണ്ട്. ഇറങ്ങി വന്ന കുടലിന്‍റെ ഭാഗം തിരിച്ച് കയറ്റിവെയ്ക്കാവുന്നതാണ്. കുടല്‍ കുരുങ്ങികിടക്കുകയോ മറ്റുതരത്തില്‍ പൂര്‍വ്വ സ്ഥിതിയില്‍ തിരിച്ചു വയ്ക്കുവാന്‍ കഴിയാതെ വരികയോ ചെയ്യാം. രക്ത സഞ്ചാരം തടയുകയും, മലത്തിന്‍റെ ഗതി തടയുകയും തന്മുലം നീരുണ്ടായി കല്ലിക്കുകയും,കലശലായ വേദനയും,ഒക്കാനവും, ഛര്‍ദ്ദിയും ഉണ്ടാകുകയും ചെയ്താല്‍ ചിലപ്പോള്‍ മാരകമായി തീര്‍ന്നേക്കാവുന്ന ലക്ഷണങ്ങള്‍ ആണ്.
ആന്ത്രനോവിന്‍റെ വേദനയുടെ പ്രത്യേകതകള്‍ കുടലുകള്‍ പിരിക്കുന്നതുപോലെയോ, കടിച്ചു പറിക്കുന്നതു പോലെയുള്ളതാണ്. സാധാരണ പനി ഉണ്ടാരിക്കുന്നതല്ല. ആദ്യ ഘട്ടങ്ങളില്‍ ഹോമിയോ മരുന്നുകള്‍ ഫലപ്രദമാണ്. ഓപ്പറേഷനാണ് മറ്റൊരു പ്രതിവിധി. ഓപ്പറേഷന്‍ കഴിഞ്ഞാലും ഇത് വീണ്ടും വരാവുന്നതാണ്. ഓപ്പറേഷന്‍ കഴിഞ്ഞ ഉദരത്തിന്‍റെ ഭാഗത്തിന്‍റെ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കാറുണ്ട്. തന്മുലം കുടലിറക്കം ആ ഭാഗത്ത് വീണ്ടും സംഭവിക്കം. അപ്പോള്‍ വീണ്ടും ഓപ്പറേഷന്‍ വേണ്ടി വരും. പിന്നീട് ഉദരത്തിന്‍റെ അകത്തും, പുറത്തുമായി വലകള്‍ ഉപയോഗിക്കേണ്ടി വരും
![]() |
HERNIA |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ