2012, മേയ് 29, ചൊവ്വാഴ്ച

ആരോഗ്യവും സന്തുഷ്ട കുടുംബ ജീവിതവും


ആരോഗ്യകരവും സന്തുഷ്‌ടകരവുമായ ഒരു കുടുംബം ജീവിതം ശ്രീദര്‍ശനം ആത്മ പ്രഭാ മഹാലയത്തിലൂടെ...ആര്‍ഷഭാരതത്തിന്റെ വിജ്ഞാന ഖനിയായ - തനതായ മൂല്യങ്ങളില്‍ അധിഷ്‌ഠിതമായ അന്യം നിന്നു പോകുമായിരുന്ന ഒരുപാട്‌ ശാസ്‌ത്ര സത്യങ്ങള്‍ സമന്വയിപ്പിച്ച്‌ ഇവിടെ ഒരു കൂരക്കീഴില്‍ ജന നന്മ മാത്രം പ്രതീക്ഷിച്ചു കൊണ്ട്‌ 30 വര്‍ഷക്കാലമായി അനുസ്യൂതം ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി പ്രവത്തനനിരതരായിരിക്കുന്നു. നിങ്ങളുടെ സന്തുഷ്‌ട കുടുംബ ജീവിത്തിന്‌, നിങ്ങളുടെ സമ്പൂര്‍ണ്ണ ആരോഗ്യത്തിന്‌ ഒരു ശാസ്‌ത്രവും സമ്പൂര്‍ണ്ണമല്ല. അതുകൊണ്ടുതന്നെ ആര്‍ക്കും ഒരു മെച്ചപ്പെട്ട സേവനം നല്‍കുവാനാകില്ല. ആരുടേയും പ്രവര്‍ത്തനങ്ങള്‍ കേമമെന്ന്‌ പറയാനാകില്ല. അതിനു ഒരു പരിധി വരെ പരിഹാരം കണ്ടുകൊണ്ട്‌ ശ്രീദര്‍ശനം ആത്മ പ്രഭാ മഹാലയം അതിന്റെ ജൈത്ര യാത്ര തുടരുന്നു.വിവിധ ചികിത്സാ രീതികളെ സംയോജിപ്പിച്ചുകൊണ്ട്‌ നിങ്ങളുടെ ആരോഗ്യ ജീവിതം സുഖകരമാക്കുന്നു. അതുപോലെ വിവിധ ശാസ്‌ത്രങ്ങളെ സംയോജിപ്പിച്ച്‌ ഒരു സന്തുഷ്‌ട കുടുംബ ജീവിതവും പ്രദാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തിലെ ദുരിതങ്ങള്‍ക്കു മുഖ്യ കാരണം നമ്മുടെ പാപങ്ങള്‍ അല്ലെങ്കില്‍ കര്‍മ്മ ദോഷങ്ങള്‍തന്നെയാണ്‌. 'വിതച്ചത്‌ കൊയ്യും', ഇനി നീ പാപം ചെയ്യരുത്‌ എന്ന്‌ ബൈബിളും, സുകൃത ക്ഷയം കൊണ്ടാണെന്ന്‌ പുരാണങ്ങളും പറയപ്പെടുന്നുവല്ലോ.രോഗങ്ങള്‍ ആരംഭിക്കുന്നത്‌ മനസ്സില്‍ നിന്നാണ്‌ എന്ന്‌ ആയൂര്‍വേദവും, ഹോമ്യോപ്പതിയും വിശ്വസിക്കുന്നു. ശരീരത്തില്‍ അനുഭവപ്പെടുന്നത്‌ രോഗ ലക്ഷണങ്ങള്‍ മാത്രമാണ്‌. രോഗ ലക്ഷണങ്ങള്‍ ശമിപ്പിച്ചതുകൊണ്ടു മാത്രം രോഗം മനസ്സില്‍ നി്‌ന്ന്‌ പോകണമെില്ല. അപ്പോള്‍ ചികിത്സ ആരംഭിക്കേണ്ടത്‌ ശരീരത്തില്‍ നിന്നല്ല, മറിച്ച്‌ മനസ്സില്‍ നിന്നു തെന്നയാകണം. സ്‌നേഹത്തോടെയുള്ള ഒരു സ്‌പര്‍ശനം, ഒരു സാന്ത്വനം അതു മാത്രം മതി ഏതു മഹാ രോഗത്തിനും ശമനം ലഭിക്കുവാന്‍. ക്രിസ്‌തു ദേവനും, ഭഗവാന്‍ കൃഷ്‌ണനും മററു പല മഹാന്മാരും ഇത്തരം പ്രവര്‍ത്തികളിലൂടെ മഹാ രോഗങ്ങള്‍ സൗഖ്യപ്പെടുത്തിയിട്ടുണ്ട്‌.റെയ്‌കി ഹീലിംഗ്‌, പ്രാണിക്‌ ഹീലിംഗ്‌, കാന്ത ചികിത്സ, ഹിപ്‌നോ തെറാപ്പി, ജസ്റ്റാള്‍ട്ട്‌ തെറാപ്പി, കൗസിലിംഗ്‌, അക്യു പ്രഷര്‍ തെറാപ്പി, മ്യൂസിക്‌ തെറാപ്പി, പിരമിഡ്‌ തെറാപ്പി, കളര്‍ തെറാപ്പി, ജെം തെറാപ്പി, കോസ്‌മിക്‌ തെറാപ്പി, സുജോ തെറാപ്പി, മസ്സാജ്‌, യോഗ, മെഡിറ്റേഷന്‍, ബാച്ച്‌ ഫ്‌ളവര്‍ റെമഡി, അരോമ, രുദ്രാക്ഷം, ഇ. ഹോമ്യോപ്പതി, യൂനാനി എന്നിവ ഇതില്‍ ചിലതാണ്‌. ഇവിടെ ഇത്തരം ചികിത്സാ പതദ്ധികള്‍ ഏകോപിപ്പിച്ച്‌ ഒരു സമഗ്ര ചികിത്സയിലൂടെ രോഗികള്‍ക്ക്‌ സൗഖ്യം നല്‍കി വരുന്നു.ദുരിതങ്ങള്‍ - രോഗ കാരണങ്ങള്‍ കണ്ടെത്തുവാന്‍, ദുരിത - രോഗ ഉറവിടം കണ്ടെത്തുവാന്‍ ഇവിടെ സ്‌കാനര്‍ പോലുള്ള വില പിടിപ്പുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഇല്ല. മെഡിറ്റഷന്‍, സ്‌പര്‍ശനം, താംബൂല പ്രശ്‌നം, വാസ്‌തു, പെന്‍ഡുലം തുടങ്ങിയവയുടെ സഹായത്താല്‍ ഇവ കണ്ടെത്തുന്നു. അങ്ങിനെ പൗരാണിക ശാസ്‌ത്രങ്ങളെ കൈ പിടിച്ച്‌ കോര്‍ത്തിണക്കി കൊണ്ട്‌ ജനങ്ങളുടെ രോഗ ദുരിതങ്ങള്‍ക്ക്‌ പരിഹാരം ചെയ്‌തു കൊടുക്കുന്നു.ഇന്ന്‌ തീരെ അപ്രസക്തമാണങ്കെിലും പണ്ട്‌ ആയൂര്‍വേദ ചികിത്സയില്‍ ജ്യോതിഷം ഒഴിച്ചുകൂടാനാകാത്ത ഒന്നായിരന്നു. ഇപ്പോള്‍ മെഡിക്കല്‍ ആസ്‌ട്രോളജി എന്ന ഒരു വിഭാഗം തന്നെ വളരെ നായി പുരോഗിമിച്ചിട്ടുണ്ട്‌. പക്ഷ ഇന്നത്തെ വൈദ്യ ശാസ്‌ത്രത്തില്‍ അവ വേണ്ടവിധം പ്രതിഫലിക്കുന്നില്ല. എന്നെപ്പോലെയുള്ള അപൂര്‍വ്വം ചില ഹോമ്യോപ്പതി ചികിത്സകര്‍ ചികിത്സയില്‍ ജ്യോതിഷം ഉപയോഗിക്കുന്നു എന്നതില്‍ എനിക്ക്‌ ചാരിതാര്‍ത്ഥ്യം ഉണ്ട്‌. ഇന്ന്‌ പലരും വാസ്‌തു ശാസ്‌ത്രത്തെ അവഗണിച്ച്‌ കെട്ടിട നിര്‍മ്മാണം നടത്തി വരുന്നുണ്ട്‌. പ്രകൃതിക്ക്‌ വിപരീതമായിട്ടുള്ള കെട്ടിട നിര്‍മ്മാണം മൂലം മനുഷ്യന്‌ മാത്രമല്ല പ്രകൃതിക്കു പോലും രോഗങ്ങളും, ആപത്തുകളും, അപകടങ്ങളും, ദുരിതങ്ങളും വന്നു ചേരുന്നുണ്ട്‌. അപ്പോള്‍ മനുഷ്യന്റെ അജ്ഞത മൂലം വാസ്‌തു ശാസ്‌ത്രത്തെ പാടെ അവഗണിക്കപ്പെടുമ്പോള്‍ മനുഷ്യന്റെ രോഗങ്ങളും ദുരിതങ്ങളും ഏറി വരികയാണ്‌ എന്ന വസ്‌തുത നാം വിസ്‌മരിക്കരുത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ മെഡിക്കല്‍ സയന്‍സിന്‌ ഒും ചെയ്യുവാന്‍ കഴിയുകയില്ല. പണ്ടും, ഇന്നും മനുഷ്യനേയും പ്രകൃതിയേയും ഒരു പോലെ സഹായിക്കുവാന്‍ ജോതിഷത്തിനും, വാസതുവിനും മാത്രമേ കഴിഞ്ഞിട്ടൂള്ളൂ എന്ന്‌ ഞാന്‍ ഉറപ്പിച്ചു അടിവരയിട്ടു പറയുന്നു.ജോതിഷവും വാസ്‌തുവും അന്ധവിശ്വാസമല്ല. ഇത്തെ ശാസ്‌ത്രത്തെപ്പോലെ കാലങ്ങളായി നിരീക്ഷിച്ചും, പരീക്ഷിച്ചും, പഠിച്ചും, അനുഭവിച്ചും സ്വീകരിക്കേണ്ടവ കൊണ്ടും അല്ലാത്തവ തള്ളിയും വളര്‍ത്തിയെടുത്ത അറിവുകളാണ്‌ അവ. ആധുനിക ശാസ്‌ത്രം ഇന്ന്‌ കൈവരിച്ച നേട്ടങ്ങള്‍ പോലെയാണ്‌ അവ അന്ന്‌ വളര്‍ന്നു വന്നിരുത്‌. മുല്ല പെരിയാര്‍ ഡാം 100-ല്‍ അധികം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അതിന്റെ ഉറപ്പിന്‌ ഒരു ന്യൂനതയും വന്നിട്ടില്ലെന്ന്‌സാങ്കേതിക വിദഗ്‌ധര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ആധുനിക കോക്രീറ്റ്‌ നിര്‍മ്മിതികളുടെ ആയുസ്സ്‌ തന്നെ ഏറിയാല്‍ 30 വര്‍ഷക്കാലം മാത്രമാണ്‌. കോട്ടയത്തെ താഴത്തെയങ്ങടിയിലെ വീടുകളും, ക്ഷേത്രങ്ങളും. പള്ളികളും, മോസ്‌കുകളും മനോഹരങ്ങളായി 150-ല്‍ പരം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യാതൊരു കോട്ടങ്ങളും സംഭവിക്കാതെ നിലനില്‍ക്കുന്നുണ്ട്‌. മണ്ണിലും മരത്തിലും തന്നെ പണിതിരിക്കുന്ന പണ്ടത്തെ കൊട്ടാരങ്ങളും, മനകളും നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും അവ തലയുയര്‍ത്തി നില്‍ക്കുകയും, ആധുനിക സങ്കേതികത്വത്തിന്റ സംഭാവനയായ കെട്ടിടങ്ങളും , പാലങ്ങളും വളരെ വേഗം നിലം പൊത്തുകയും കൂടി ചെയ്യുമ്പോള്‍ ശരിയായ ശാസ്‌ത്രം അഥവ അറിവ്‌ ഏതാണെന്ന്‌ തിരിച്ചറിയുവാന്‍ ഇനിയും നാം വൈകിക്കൂടാ.രോഗി അനുഭവിക്കുന്ന രോഗം ഒന്നാണ്‌. പലതല്ല. അതുകൊണ്ട്‌ ചികിത്സ ഒന്നുമാത്രമാണ്‌. രോഗ കാരണവും പലതല്ല. ഒന്നാണ്‌. കര്‍മ്മം അഥവ നമ്മുടെ ചെയ്‌തികളാണ്‌ രോഗ ദുരിതാദികള്‍ക്ക്‌ കാരണം. ഉപ്പ്‌ തിന്നാല്‍ വെള്ളം കുടിക്കും. മഴ നനഞ്ഞാല്‍ പനി പിടിക്കും. ഉയരത്തില്‍ നിന്ന്‌ ചാടിയാല്‍ കൈകലുകള്‍ ഒടിയും. ഇങ്ങിനെ തന്നെയാണ്‌ ദുരിതങ്ങളുടേയും കാര്യങ്ങള്‍ എടുത്തലും നമുക്ക്‌ കാണുവാന്‍ കഴിയുക. പ്രത്യക്ഷത്തില്‍ നമുക്ക്‌ ഇവ കാണുവാനോ, ഗ്രഹിക്കുവാനോ കഴിഞ്ഞെന്നു വരികയില്ല. ഉപാസനകളോടെ സിദ്ധി ലഭിച്ചവര്‍ക്ക്‌ ഇവ എന്തുകൊണ്ട്‌, എങ്ങിനെ, എപ്പോള്‍ വരും, അഥവ വന്നു എന്നീ കാര്യങ്ങള്‍ അര്‍ത്ഥ ശങ്കയില്ലാതെ അിറയുവാനും, പറയുവാനും കഴിയും, ഒരു ഡോക്‌റ്ററെ പോലെ. ശാസ്‌തം അിറവാണ്‌. അത്‌ മനുഷ്യന്റെ നന്മക്കുമാത്രമല്ല സഹജീവികളുടെ അതായത്‌ മരമായാലും സസ്യമായാലും, പക്ഷി - മൃഗ ജീവികളായിരുന്നാല്‍ പോലും അവയുടെയൊക്ക നന്മയെ ലക്ഷ്യമിട്ടായിരുന്നുകൊണ്ടാണ്‌ പൂര്‍വ്വീകര്‍ വസ്‌തുതകള്‍ കൈകാര്യം ചെയ്‌തിരുന്നത്‌. പ്രകൃതിക്കു വിരുദ്ധമായി ഒരു അറിവും പൂര്‍വ്വീകര്‍ പങ്കുവെച്ചിട്ടില്ല. അവരുടെ പഠനങ്ങളുടെ ആഴം മനസ്സിലാക്കണമെങ്കില്‍ അവര്‍ കൈകാര്യം ചെയ്‌തിരുന്ന വിഷയങ്ങള്‍ നന്നായി പഠിക്കണം. അവയെ നിഷ്‌കരുണം അന്ധവിശ്വാസമെന്ന്‌ അടച്ച്‌ ആക്ഷേപിച്ച്‌ തള്ളി കളഞ്ഞുക്കൂടാ. സായിപ്പുമാര്‍ നമ്മുടെ പൂര്‍വ്വീക ശാസ്‌ത്രങ്ങളെ പഠിച്ച്‌ സത്യം തിരിച്ചറിഞ്ഞ്‌ പണമുണ്ടാക്കി തുടങ്ങി. ഓംകാരം ഇപ്പോള്‍ സായിപ്പിന്റേതാണ്‌. അതിന്‌ അവര്‍ പേറ്റന്റ്‌ എടുത്തു. എല്ലാം അവരുടെ കുത്തകയാക്കും. നമ്മുടെ പൗരാണിക അറിവ്‌ അവരുടേതാക്കും. നമുക്ക്‌ എല്ലാം നഷ്‌ടപ്പടുന്ന ഒരു കാലം അതിവിദൂരമല്ല.വാസ്‌തുവിന്റെ ദോഷങ്ങള്‍കൊണ്ട്‌ കുട്ടികളുടെ വിദ്യാഭ്യസ തടസ്സം, ദുര്‍മരണം, പലവിധ മാറാ രോഗങ്ങള്‍, ദുരിതങ്ങള്‍ എന്നിവ വന്നു ചേരാം. പ്രേതാദി ദോഷങ്ങള്‍, രക്ഷസ്സ്‌, തേര്‍വാഴ്‌ച, ശവസംസ്‌കാരം തുടങ്ങിയവയുടെ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ താമസിക്കുവര്‍ക്ക്‌ രോഗങ്ങളും, ദുരിതങ്ങളും ഉണ്ടാകും. അവ അലോപ്പതി തുടങ്ങി ചികിത്സകള്‍കൊണ്ട്‌ ഒരു ശമനവും കിട്ടുകയില്ല. അതിന്റേതായ പ്രതിവിധികള്‍ ചെയ്യാതെ ഒരിക്കലും ശമനം കിട്ടുകയില്ല. ഗൃഹാസ്ഥാശ്രമികള്‍ക്കാണ്‌ ഇതിന്റെ കാഠിന്യം കൂടുതല്‍ അനുഭവിക്കുക. ഇതൊക്കെ വിസ്‌താരഭയത്താല്‍ പറയുവാന്‍ ഒരുങ്ങുന്നില്ല. ബ്രഹ്മജ്ഞാനമല്ലാതെ ഒരു ചികിത്സയും, ഒരു പരിഹാരവും ആരോഗ്യകരവും സന്തുഷ്‌ടകരവുമായ ഒരു കുടുംബം ജീവിതത്തിന്‌ ഉതകുന്നില്ല. എന്നാലും സാമന്യ ചില ചികിത്സ-പരിഹാര പ്രധിവിധിയീലൂടെ നമുക്ക്‌ ശാന്തി നേടാം. സംതൃപ്‌തിയടയാം.ശരിയായ നല്ല നവ രത്‌നങ്ങള്‍ സ്വര്‍ണ്ണം, വെള്ളി എന്നീ ലോഹങ്ങളില്‍ കെട്ടിച്ച്‌ ധരിച്ചാല്‍ രോഗ ദുരിതാധികള്‍ ശമിച്ച്‌ ഐശ്വര്യവും, സമ്പല്‍ സമൃദ്ധിയും, സുഖവും സന്തുഷ്‌ടിയും കൈവരിക്കാം എന്ന്‌ പൂര്‍വ്വീക പണ്‌ഡിതര്‍ പറയപ്പെട്ടിരിക്കുന്നു. സമയങ്ങളില്‍ വിവാഹം നടക്കാത്തവര്‍ക്കും, പരീക്ഷകളില്‍ പാസ്സാകുന്നതിനു വേണ്ടിയും. വ്യാപാര വിജയത്തിനു വേണ്ടിയും, ജോലികളില്‍ പ്രമോഷന്‍ ലഭിക്കുന്നതിനു വേണ്ടിയും പ്രത്യേക രത്‌നങ്ങള്‍ ധരിച്ചാല്‍ മതിയെന്നു പൂര്‍വ്വീകര്‍ പറഞ്ഞിരിക്കുന്നു. കൂടുതല്‍ അറിയുതിന്‌ വിളിച്ചതിനു ശേഷം നേരില്‍ കാണുക.അസൂയക്കും, കഷണ്ടിക്കും മരുന്നില്ലാ എന്നാണ്‌ ചൊല്ല്‌. എാല്‍ നിങ്ങളുടെ ഉല്‍ക്കണ്‌ഠ, അസൂയ, ഭയങ്ങള്‍, അക്ഷമ. സ്വാര്‍ത്ഥത, അത്യാഗ്രഹം, മുന്‍ശുണ്‌ഠി, കോപം, ക്ഷീണം, താല്‍പര്യക്കുറവ്‌, ഉദാസീനത, സ്വപ്‌നാടനം, പിശുക്ക്‌, അമിതഭാഷണം, പഠന വിഷയങ്ങളില്‍ അശ്രദ്ധ, പരുക്കന്‍ സ്വഭാവങ്ങള്‍, ദുശ്ശീലങ്ങള്‍, ആത്മ വിശ്വാസക്കുറവ്‌, സ്വയം തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിവില്ലായ്‌ക. മറ്റുള്ളവരെ സഹിക്കുവാന്‍ കഴിവില്ലായ്‌ക, അസഹിഷണ്‌ത, മടുപ്പ്‌, നൈരാശ്യം, വിമര്‍ശനം, ദുശ്ശീലങ്ങള്‍, അമിത മദ്യപാനം, നിയന്ത്രണമില്ലായ്‌ക, എന്തു്‌ എത്ര കിട്ടിയാലും സംതൃപ്‌തി വരായ്‌ക, സംശയം, നിരാശ, അപകര്‍ഷതാ ബോധം, സ്വയം വെറുപ്പ്‌, വൃത്തിയില്ലായ്‌മ അനുഭവപ്പെടുക, വിശ്വാസക്കുറവ്‌, ഗതകാല സ്‌മരണകള്‍ കൊണ്ടു നടക്കുക, സംഭവങ്ങള്‍ മറക്കാന്‍ കഴിയാതിരിക്കുക, അസ്വസ്ഥത, കഠിന ഹൃദയം,കിടക്കയില്‍ മൂത്രം ഒഴിക്കുക, പല്ലു കടിക്കുക, മൂക്കില്‍ വിരല്‍ ഇടുക, കുട്ടികളുടെ സ്വഭാവ-പഠന വൈകല്യങ്ങള്‍ തുടങ്ങീ മാനസ്സീക പ്രശനങ്ങള്‍ക്കും, രോഗങ്ങള്‍ക്കും ബ്രഹ്മശ്രീ ഡോ. മോഹന്‍ ഔഷധ-ഔഷധ രഹിത ചികിത്സ ഇവിടെ നല്‍കി വരുന്നു.മൂത്രാശയ രോഗങ്ങള്‍, ആസ്‌തമ, മൂത്രത്തിലെ കല്ല്‌, അരിമ്പാറ, പാലുണ്ണി, കാലിലെ ആണി രോഗം, വാതം സംബന്ധിച്ച രോഗങ്ങള്‍, ഹൃദയ രോഗങ്ങള്‍, വന്ധ്യത, ബീജക്കുറവ്‌ തുടങ്ങീ പഴകിയ രോഗാദികള്‍ക്കും ചികിത്സ ചെയ്‌തു വരുന്നു.വരുന്നവര്‍ 8281652944 അഥവ 9249993028 എന്ന  നമ്പറില്‍ വിളിച്ച്‌ ബുക്ക്‌ ചെയ്യേണ്ടതാണ്‌. 12-ല്‍ കുറയാത്ത വെറ്റിലയും, അടക്കയും ദക്ഷിണയും പ്രത്യേകം കൊണ്ടു വരേണ്ടതാണ്‌.കൃത്യമായ ഗണിതത്തോടുകൂടിയ ജാതകം/കമ്പ്യൂട്ടര്‍ ജാതകം (തലക്കുറി മുതലായവ), വിവാഹ പൊരുത്തം, മുഹൂര്‍ത്തം മുതലായവ മിതമായ നിക്കില്‍ നല്‍കി വരുന്നു.വാസ്‌തു ഭൂഷണം ബ്രഹ്മശ്രീ ഡോ. മോഹന്‍ പാരമ്പര്യ രീതിയില്‍ വാസ്‌തു സംബന്ധിച്ച കാര്യങ്ങളായ സ്ഥാന നിര്‍ണ്ണയം, കറക്ഷന്‍, കുറ്റിയടിക്കല്‍, പ്ലാന്‍ വരച്ച്‌ തയ്യാറക്കി കൊടുക്കല്‍, ലക്ഷണം പറയല്‍, കിണറിന്റെ സ്ഥാനം കാണല്‍ (ജല പരിശോധനയല്ല) എന്നിവ ചെയ്‌തു കൊടുക്കുന്നു.ശ്രീദര്‍ശനം, മരുതൂർ, (കല്ലടിമൂല) ചേറൂർ പി.ഒ. തൃശ്ശൂർ-680008Mob:8281652944, 9249993028.E-mail: shridharsana@gmail.comshridharsanamblogspot.comwww.shridharsanam.netau.net


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ