ACTIVE PARENTING തുടര്‍ച്ചഃ
നമ്മള്‍ ഇന്നും ഫ്യൂഡല്‍ വ്യവസ്ഥയിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്. അടിമത്വവും, ബന്ധനങ്ങളും ഇന്നും നാടെങ്ങും നടമാടികൊണ്ടിരിക്കുന്നു. കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കുവാന കഴിയണം. ബോധ്യമാകുന്ന രീതിയില്‍ സംസാരിക്കണം. ഇത് നമ്മുടെ കാര്യമാണ്.മറ്റുള്ളവരുടെ പ്രശ്‌നം നന്നായി ശ്രവിക്കണം. ശ്രദ്ധിക്കണം. അല്ലെങ്കില്‍ സംഗതികള്‍ വഷളാകും. മാതമാപിതാക്കളുടെ പ്രശ്‌നങ്ങള്‍ എന്നും മക്കളുടെ പ്രശ്‌നങ്ങള്‍ എന്നും 2 തരം തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്.
ചില വിശിദീകരണങ്ങള്‍: കൗമാര പ്രായക്കരെ സംബന്ധിച്ച് അടിപൊളിയും, ഉച്ചത്തിലുള്ള ശബ്‌ദ കോലാഹങ്ങളും വളരെ പ്രിയങ്കരങ്ങളാണ്. പ്രായമായവര്‍ക്ക് ഇതിന്റെ നേരെ വിപരീതമാണ്. ഇരുകൂട്ടരും യഥാര്‍ത്ഥത്തില്‍ ഒരിക്കലും യോജിച്ചു പോകാന്‍ വളരെ
ബുദ്ധിമുട്ടാണ്.പ്രായമായവര്‍ കുറച്ചു നേരത്തേ ഉറങ്ങുവാന്‍ പോകുന്ന അവസരത്തില്‍ അടുത്ത മുറിയില്‍ കുട്ടികള്‍ ടി.വി. ഉച്ചത്തില്‍ വെച്ചുകൊണ്ട് ബഹളമുണ്ടാക്കുന്നു എന്നു വെയ്‌ക്കുക. നാം കുട്ടികളെ അംഗീകരിക്കുന്ന രീതിയില്‍ തന്നെ ആദ്യമേ തന്നെ സംസാരിച്ചു തുടങ്ങണം. മോനേ/മോളേ, 'നല്ല
സിനിമയാണല്ലോ, നിനക്ക് ഇഷ്‌ടമായല്ലോ, നാളെ ഞങ്ങള്‍ക്ക് നേരത്തേ ഉണരേണ്ടതുണ്ട്.അതുകൊണ്ട് ഞങ്ങള്‍ കിടക്കുവാന്‍ പോകുകയാണ്. അല്‌പം ശബ്‌ദം കുറച്ചു വെയ്‌ക്കണം'. എന്നിങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ ഒടുക്കില്ലാടതെ കാര്യങ്ങള്‍ നന്നായി നടക്കും. ഇത്തരത്തിലുള്ള ശൈലിയില്‍ തുടങ്ങിയാല്‍ കമ്മ്യൂണിക്കേഷന് നല്ല ഫലം ലഭിക്കും.
ഒരിക്കല്‍ അമേരിക്കയില്‍ വിമാനത്തിന്റെ മുന്നില്‍ പറവകള്‍ വന്നാലും വിമാനത്തിന് തകരാറ് സംഭവിക്കുകയില്ല എന്ന വസ്‌തുത കാണിക്കുവാന്‍ ഒരു സംഘത്തെ ക്ഷണിച്ചു വരുത്തി.
പരീക്ഷണം കാണിക്കുവാന്‍ വേണ്ടി ചിക്കനെ കൊണ്ടുവരുവാന്‍ പറഞ്ഞു. അസിസ്റ്റന്റുമാര്‍ പോയി പൊരിച്ച ചിക്കനുമായി വന്നു. വിമാനം പറത്തുവാന്‍ ഉദ്ദേശിക്കുന്ന സമയത്ത് ജീവനുള്ള കോഴിയെ വിമാനത്തിന്റെ മുന്നിലോട്ട് ഇട്ട് പറത്തുവാന്‍ ഉദ്ദേശിച്ചായിരുന്നു ചിക്കനെ കൊണ്ടു വരുവാന്‍ പറഞ്ഞിരുന്നത്. കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ക്കും കൂടി മനസ്സലാകുന്ന തരത്തിലായിരിക്കണം.
ആമയുടേയും മുയലിന്റേയും പന്തയം കഥ നാമെല്ലാവരും കേട്ടിരിക്കുമല്ലോ. പന്തയത്തില്‍ മുയല്‍ ഉറങ്ങി. ആമ ജയിച്ചു. കഥ മാറ്റി. പന്തയം വീണ്ടും വെച്ചു. 2 പേരും ഓടി. ആമ പരാജയപ്പെട്ടു. മുയല്‍ ജയിച്ചു. ആമ വീണ്ടും പന്തയം വെച്ചു. ആമ വഴി മാറ്റി. പുഴ മുറിച്ചു കടക്കണം എന്നായിരുന്നു വ്യവസ്ഥ. പുഴയുടെ തീരത്ത് ഇരുവരും എത്തി. മുയല്‍ നിന്നു. ആമ നീന്തി കടന്നു. ആമ ജയിച്ചു. മുയല്‍ പരാജയപ്പെട്ടു. ഇരുവരും വീണ്ടും പന്തയം വെച്ചു. 2 പേരും ഓടി. കരയില്‍ ആമ മുയലിന്റെ പുറത്തും, വെള്ളത്തില്‍ മുയല്‍ ആമയുടെ പറത്തും കയറി സഞ്ചിരിച്ച് ഒപ്പം എത്തി. ഇരുവരും വിജയിച്ചു. അവർ സന്തോഷം പങ്കിട്ടു.
അവരവരുടെ കഴിവനനുസരിച്ച് പ്രവര്‍ത്തിക്കണം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കണം.കുടുംബം.കുടുംബം എന്നാല്‍ കൂടുമ്പോള്‍ ഇമ്പമുള്ളത് എന്നാണ് കവി കുഞ്ഞുണ്ണി മാഷ് പാടിയിട്ടുള്ളത്. ഇല്ലെങ്കില്‍ ഭൂകമ്പം സൃഷ്‌ടിക്കപ്പെടുന്നു. അച്ഛനും അമ്മയും മക്കളും മുത്തച്ഛനും, മുത്തച്ഛിയും കൂടുമ്പോള്‍ ഇമ്പകരമാകുന്നതാണ് കുടുംബം. ഇന്നത്തെ അത്യന്താധുനിക യുഗത്തില്‍ കുടുംബ ബന്ധങ്ങളില്‍ വലിയ മാറ്റം വന്നു ചേര്‍ന്നിരിരക്കുന്നു. ജീവിതശൈലികളിലെ മാറ്റം കുടുംബാംഗങ്ങളുടെ റോളുകളിലും വലിയ മാറ്റം വരുത്തിയിരിക്കുന്നു. നിങ്ങളുടെ ചിന്തയിലേക്ക് ചില
വസ്‌തുതകള്‍ നിരത്തിവെയ്‌ക്കട്ടെ. 1. നിങ്ങളുടെ അന്നത്തെ കുട്ടിക്കാലവും, നിങ്ങളുടെ മക്കളുടെ ഇന്നത്തെ കുട്ടിക്കാലവും, എന്തുമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. 2. നിങ്ങളുടെ അച്ഛന്‍, നിങ്ങളുടെ അമ്മ എന്ന നിലയില്‍ നിങ്ങളുടെ അച്ഛനും, നിങ്ങളുടെ അമ്മയും നിങ്ങളെ വളര്‍ത്തിയ രീതിയും, നിങ്ങള്‍ മക്കളെ വളര്‍ത്തുന്ന രീതിയിലും എന്തുമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു.
ഇന്നത്തെ കുട്ടികളുടെ കുട്ടിക്കാലം :- മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ജീവിതത്തെ മൂല്യാധിഷ്‌ഠിതമായി സ്വാധീനിക്കുവാന്‍ പലപ്പോഴും കഴിയുന്നില്ല. 1. വളരുന്ന പ്രായത്തില്‍ പ്രശനങ്ങളുടെ മുമ്പില്‍ കുട്ടികള്‍ നിസ്സഹായരായി മാറുന്നു. 2. കുട്ടികള്‍, സംശയങ്ങള്‍ നിവര്‍ത്തിക്കുന്നത്, കാര്യമായി അിറവില്ലാത്തകൂട്ടുകാരില്‍ നിന്നും, മുതിര്‍ന്നവരില്‍ നിന്നുമാണ്. 3. കുട്ടികള്‍ വളരെ തിക്കിലാണ്. പഠനം, ട്യൂഷന്‍, കമ്പ്യൂട്ടര്‍, ടി.വി. മോബൈല്‍ ഫോണ്‍, സംഗീതം, നൃത്തം .( കുട്ടികള്‍ ജനന സമയം മുതല്‍ പഠന കാലം വരെ വളരെ സ്വതന്ത്രരാണ്. വിസര്‍ജ്ജിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും ഒന്നിനും വിലക്കുകള്‍ ഇല്ലാത്ത കാലഘട്ടമാണ്. പഠനകാലം മുതല്‍ വിലക്കുകളുടേയും, നിയന്ത്രണങ്ങളുടേയും കാലം ആരംഭിക്കുന്നു. ഭക്ഷണം കഴിക്കുവാന്‍ സമയമില്ല, ടോയലിറ്റിനു പോകാൻ പോലും സമയമില്ല, ഒന്നിനും സമയമില്ല) 4. മുമ്പത്തേക്കള്‍ 'disposables' ഇന്നു കൂടുതലായി കിട്ടുന്നുണ്ട്. (cash, material and even relationship) 5. കൗമാരകാലത്തിന് ദൈര്‍ഘ്യമേറിമരുന്നു. അത് നേരത്തെ തന്നെ ആരംഭിക്കുന്നു. 6. വീടുകളില്‍ കുട്ടികളുടെ എണ്ണം കുറവായി വരുന്നതു മൂലം അവരില്‍ ഒരു തരം ഏകാന്തത, ഉള്‍വലിയല്‍ എന്നിവ കൂടി വരുന്നു. 7. ഭാവിയെ കുറിച്ച് ഒരു തരം ഉല്‍ക്കണ്‌ഠയിലാണ് കുട്ടികള്‍ വളരുന്നത്. അല്ലങ്കില്‍ മുതിര്‍ന്നവര്‍ കുട്ടികളെ അങ്ങിനെ ആക്കി തീര്‍ക്കുന്നു. 8. തങ്ങളില്‍ (കുട്ടികളില്‍) അര്‍പ്പിച്ചിരിക്കുന്ന ഭാരിച്ച പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുമോ എന്ന ചിന്തയില്‍ ആധിയും, വ്യാധിയും കൂടി പലപ്പോഴും മക്കള്‍ രോഗികളായി മാറുന്നു. 9. ഇന്നത്തെ കുട്ടകള്‍ കുടുംബത്തിന് ഒരു economic liability ആയി തീരുന്നു.
ഇന്നത്തെ പിതാവ്:- 1. കുടുംബത്തിന്റെ അടിസ്ഥാനം പിതാവാണ്. 2. ജോലി ഭാരവും, തിരക്കും മൂലം കുട്ടികളുമായി കൂടുതല്‍ സമയം പ്രയോജനകരമായി വിനിയോഗിക്കുവാന്‍ കഴിയുന്നില്ല. 3. സമയക്കുറവിനാല്‍ അമ്മയാണ് അച്ഛന്‍ നിര്‍വ്വഹിക്കേണ്ട മിക്ക കടമകളും നിര്‍വ്വഹിക്കുവാന്‍ നിര്‍ബന്ധിതയാകുന്നു. 4. പിതാവ് മക്കളുമായി എത്രമാത്രം കൂടുതല്‍ സമയം പങ്കിടുന്നുവോ അത്രമാത്രം മക്കള്‍ 'competent' ആയിമാറുന്നു. 5. പിതാവിന്റെ സ്ഥാനം ഭംഗിയായി നിര്‍വ്വഹിക്കപ്പെടുന്ന കുടുംബം കൂടുതല്‍ ശക്തമായിരിക്കും.
ഇന്നത്തെ മാതാവ്:-1. ഒരു മാതാവ് ഒരു കുടുംബത്തിന്റെ ആത്മീയ അടിത്തറയാകുന്നു. 2. ഇന്നത്തെ ന്യൂക്ലിയര്‍ കുടുംബവും ജീവിതചര്യകളും അമ്മമാരെ കൂടുതല്‍ പ്രാപ്‌തരും ആരോഗ്യവതികളും ആക്കി തീര്‍ക്കുന്നു. 3. വീട്ടുജോലികള്‍ക്കവശ്യമായ യന്ത്ര സാമാഗ്രഹികള്‍ ലഭ്യമായതോടെ വീട്ടു ജോലികള്‍ അനായാസ്സമാക്കി തീര്‍ത്തിരിക്കുന്നു. 4. കുടുംബത്തിലെ സാമ്പത്തിക ഭദ്രത കൈവരിക്കവാന്‍ സ്‌ത്രീകളും പണിക്കു പോകുന്നു. 5. ഗൃഹ ജോലികളും, പുറത്തെ പണികളും കുട്ടികളെപ്പറ്റിയുള്ള ഉല്‍ക്കണ്‌ഠകളും അമ്മമാര്‍ക്ക് പ്രതിസന്ധിയായി തീരുന്നു. മാറി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം വെല്ലുവിളികളെ എങ്ങിനെ നേരിടണം എന്ന് നാം പഠിച്ചിരിക്കണം. അത് എന്തൊക്കെയാണെന്ന് ചിന്തിക്കണം.
നമക്കൊക്കെ ബാങ്കില്‍ ഇടപാടുകളും, അക്കൗണ്ടുകളും ഉണ്ടല്ലോ. നാം അവിടെ എന്താണ് ചെയ്യുന്നത്. പണം നിക്ഷേപിക്കലും, പിന്‍വലിക്കലുമാണ് ചെയ്യുന്നത്. നിക്ഷേപത്തേക്കള്‍ കൂടുതലായി നമുക്ക് പിന്‍വലിക്കുവാന്‍ കഴിയുകയില്ല. നിക്ഷേപം വര്‍ദ്ധിക്കുംതോറും നമുക്ക് പലിശ വര്‍ദ്ധിക്കുകയും സന്തോഷം അധികരിക്കുകയും ചെയ്യുന്നു. നിക്ഷേപം കുറയും തോറും നമ്മുടെ സന്തോഷം കുറയുകയും പലിശ കുറയുകയും ചെയ്യുന്നു.
നമുക്ക് ബങ്ക് അക്കൗണ്ട് തുടങ്ങിയതു പോലെ ഒരു ഇമോഷണല്‍ ബാങ്ക് (വൈകാരിക ബാങ്ക് അക്കൗണ്ട് E.Q.) തുടങ്ങാം. അതിന് സാമ്പത്തീകമായ ഒരു മുതല്‍ മുടക്കും ആവശ്യമില്ല. ഇവിടെ നിക്ഷേപം വര്‍ദ്ധിക്കുമ്പോള്‍ സന്തോഷം, സമാധാനം, ഭദ്രത എന്നിവ ശക്തിയായി വര്‍ദ്ധിക്കുന്നു. പിന്‍വലിക്കുമ്പോള്‍ ദു: ഖവും. അശാന്തിയും, ഭ്രംശവും, ഛിദ്രവും വര്‍ദ്ധിക്കുന്നു. അതുകൊണ്ട് സുഹൃത്തക്കളെ നിങ്ങള്‍ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പച്ച്, പിന്‍വലിക്കല്‍ കുറച്ച് ബാലന്‍സ് കൂട്ടി കൊണ്ടു വരിക. ഇവിടത്തെ നിക്ഷേപവും, പിന്‍വലിക്കലും എന്താണെന്ന് നമുക്ക് ഒന്ന് നോക്കാം.
ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ ഇംഗ്ലീഷില്‍ ലൗ എന്ന് പറയും. ലൗ എന്നു വെച്ചാല്‍ സ്‌നേഹം എന്നാണെന്ന് എല്ലാവര്‍ക്കും അിറയാവുന്നതാണ്. നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം നാം പലരേയും സ്‌നേഹിക്കുന്നുണ്ട് എന്ന്.
ഇംഗ്ലീഷില്‍ L O V E എന്ന അക്ഷരങ്ങള്‍ കൊണ്ട് സൂചിപ്പിക്കുന്നുവല്ലോ. ഈ 4 അക്ഷരങ്ങളാണ് നമ്മുടെ ഏറ്റവും പ്രധാന നിക്ഷേപം. അവ ഓരോന്നായി പരിശോധിക്കാം.ഇമോഷണല്‍ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങളാണ് സ്‌നേഹം, വാത്സല്യം, അനുകമ്പ, പ്രോത്സാഹനം, ദയ, സത്യം, കരുണ, ബഹുമാനം എന്നിവയാണ്. പിനവലിക്കലാകട്ടെ, ദേഷ്യം, ചീത്ത പറയല്‍, വാ
ശി എന്നിങ്ങനെ പോകുന്നു. നല്ല ശതമാനം പിന്‍വലിക്കല്‍ കുറച്ച് നിക്ഷേപം വര്‍ദ്ധിപ്പിച്ചാല്‍ നല്ല ബാലന്‍സ് കാണും.
ലൗ -വില്‍ 'L' എന്ന അക്ഷരം 'LISTEN' എന്ന പദം കൊണ്ടും, 'O' എന്ന അക്ഷരം 'OPENNESS' എന്ന പദം കൊണ്ടും, 'V' എന്ന അക്ഷരം 'VALUES' എന്ന പദം കൊണ്ടും, 'E' എന്ന അക്ഷരം 'ENCOURAGEMENT' പദം കൊണ്ടും സുചിപ്പിക്കുന്നു.
LISTEN: എന്നാല്‍ "ശ്രദ്ധ" എന്നാണ് അര്‍ത്ഥം. കേള്‍ക്കുന്നതും, ശ്രദ്ധിക്കുന്നതും വളരെ വ്യത്യസ്‌തമാണ്. ശ്രദ്ധിക്കണമെങ്കില്‍ മനസ്സുണ്ടാകണം. ശ്രദ്ധിക്കുക = മനസ്സ് + കേള്‍ക്കുക. കേട്ടുവെങ്കിലും മനസ്സില്ലാത്തതുകൊണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഒരു ഉദാഹരണം പറയാം. രാത്രിയില്‍ കുഞ്ഞിന് ഒരു വേദന വന്നുവെന്നിരിക്കട്ടെ. കുറച്ചു ബാം പുരട്ടി തടവി ആശ്വസിപ്പിക്കുന്നു. കൂടാതെ കുറവായില്ലായെങ്കില്‍ നമുക്ക് നാളെ ഒരു ഡോക്‌റ്ററെ കാണാമെന്നു കൂടി പറയുമ്പോള്‍ കുഞ്ഞിന്റെ വേദന പമ്പ കടന്നിട്ടുണ്ടാകും. എന്നാല്‍ കുഞ്ഞിന് വേദന എന്ന് പറയുമ്പോള്‍ അമ്മ, എനിക്ക് നടുവേദനയാണ് എന്ന് മറുപടി കൊടുത്തു എന്നിരിക്കട്ടെ. ഇവിടെ കേട്ടുവെങ്കിലും മനസ്സില്ലാത്തതുകൊണ്ട് ശ്രദ്ധിച്ചില്ല. മനസ്സുണ്ടാകണം, കേള്‍ക്കണം. മനസ്സില്ലായെങ്കില്‍ കേള്‍വി കൊണ്ട് ഒരു കാര്യവുമില്ല. നന്നായി ശ്രദ്ധിക്കുവാന്‍ ആശയവിനിമയത്തിന്റെ കാതല്‍ അിറയണം. മാതാപിതാക്കളും കുഞ്ഞുങ്ങളും ഒരുമിച്ചിരുന്നു കളിതമാശകള്‍ പറയുവാനും സമയം കണ്ടെത്തിയിരിക്കണം. കുട്ടികള്‍ക്ക് കൂട്ടുകാരായി മാറുവാന്‍ മാതാപിതാക്കൾക്ക് കഴിയണം.
OPENNESS: എന്നാല്‍ തുറസ്സായിരിക്കല്‍ എന്നര്‍ത്ഥം. ഒരു ഉദാഹരണത്തോടെ ഞാന്‍ വ്യക്തമാക്കാം. നിങ്ങളുടെ വലതു കയ്യിലെ മുഷ്‌ടി ചുരുട്ടി പിടിക്കുക. മറ്റൊരാള്‍ വന്ന് നിങ്ങളുടെ മുഷ്‌ടി തുറക്കട്ടെ. നിങ്ങള്‍ മുഷ്‌ടി എങ്ങിനെയാണ് പിടിച്ചിരിക്കുന്നത്. ചിലപ്പോള്‍ നിങ്ങള്‍ ശക്തിയായി പിടിച്ചിരിക്കാം. ഒരു മല്‍പിടത്തം തന്നെ നിങ്ങള്‍ തമ്മിൽ പരസ്‌പരം നടത്തിയിട്ടുണ്ടാകും. ഞാന്‍ നിങ്ങളോട് മുഷ്‌ടി ചിരുട്ടി പിടിക്കുവാന്‍ മാത്രമാണ് പറഞ്ഞത്. ശക്തിയില്‍ പിടിക്കുവാന്‍ പറഞ്ഞില്ല. നമ്മുടെ മുഷ്‌ടി തുറക്കുവാന്‍ വരുന്ന ആള്‍ക്ക് മുഷ്‌ടി തുറന്നു കൊടുക്കുവാന്‍ മനസ്സുണ്ടായിരുന്നെങ്കില്‍ ഒരു മത്സരം ഒഴിവാക്കാമായിരുന്നു. ഇത് അതിശക്തമായ നിക്ഷേപമാണ്.
കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരിക്കുവാനും, ആടുവാനും, പാടുവാനും, പ്രതീക്ഷകളും, പ്രശ്‌നങ്ങളും പങ്ക് വെയ്‌ക്കുവാനും കഴിയണം. കൂട്ടായ്‌മയിലുടെ ആശയ വിനിമയത്തിലൂടെ നമുക്ക് പരിപൂര്‍ണ്ണത കൈവരിക്കുവാന്‍ കഴിയണം. ഇവിടെ വാശി, പിണക്കം, അഹങ്കാരം എന്നിവ ഒഴിവാക്കികൊണ്ടുവേണം കൂട്ടായ്‌മയുടെ ഒത്തുകൂടലിനു നേതൃത്വം നല്‍കേണ്ടത്.
VALUES: എന്നുവെച്ചാല്‍ മൂല്യങ്ങള്‍ എന്നാണ് ആര്‍ത്ഥം. നമ്മുടെ ജീവിതത്തില്‍ മൂല്യങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. നുണ പറയില്ല, കളവു ചെയ്യില്ല എന്നിവ ഉയര്‍ന്ന മൂല്യങ്ങളാണ്. ഇത്തരം മൂല്യങ്ങള്‍ നമ്മുടെ മക്കള്‍ക്ക് മാതൃകാപരമായി പകര്‍ന്നു കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.
ENCOURAGEMENT: പ്രചോദനം എന്നാണര്‍ത്ഥം. നമ്മള്‍ പ്രചോദനം നല്‍കുവാന്‍ ഉപയോഗിക്കുന്ന പദങ്ങള്‍ എന്തൊക്കെയാണ്? കുഴപ്പമില്ല - തരക്കേടില്ല - കൊള്ളാം - മോശമില്ലാ - നന്നായിരിക്കുന്നു - വളരെ നന്നായിരിക്കുന്നു എന്നിവയാണല്ലോ. ഇവയില്‍ ഉത്തമമായത് നിര്‍ലോഭം ഉപയോഗിക്കുവാന്‍ നമുക്ക് കഴിയണം. നമ്മുടെ ഇടയില്‍ എത്ര പേര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഒരു വിദ്യാലയത്തില്‍, ഒരു കുടുംബത്തില്‍ മക്കളെ ഇഡിയറ്റ്, കൊള്ളരുതാത്തവന്‍, കുരുത്ത്വം കെട്ടവന്‍, കള്ളന്‍ എന്നീ ചെല്ല പേരുകളിട്ട് നിത്യവും വിളിച്ച് അപഹസിക്കുന്നവരെ നമുക്ക് ചുറ്റും കാണാം. കുട്ടികളുടെ മാനം കെടുത്തുന്ന, അവരുടെ വ്യക്തിത്വം മുരടിപ്പിക്കുന്ന ഇത്തരം സംഗതികള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കണം.ഇവിടെ ബൈബിളിലെ ഒരു നല്ല ശമര്യക്കാരന്റെ കഥയാണ് ഓര്‍മ്മ വരുന്നത്. യേശു പറഞ്ഞു- നീ നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കുക എന്ന്.
ഈ കഥയില്‍ മേല്‍ പറഞ്ഞ 4 സംഗതികളും ഒരുപോലെ കാണാവുന്നതാണ്. നമ്മുടെ മക്കള്‍ക്ക് വേണ്ടി നമ്മള്‍ നന്നായി പ്രാര്‍ത്ഥിക്കുക. നമ്മുടെ മക്കളെ പൂര്‍ണ്ണമായി വിശ്വസിക്കുക. മക്കളെ നന്നായി വളര്‍ത്തുക മാതാപിതാക്കളുടെ പവിത്രമായ ഒരു നിയോഗമാണ്. അതിനായി മാതാപിതാക്കള്‍ മാനസ്സീകമായി തയ്യാറകണം. കുട്ടികളില്‍ ഉറങ്ങി കിടക്കുന്ന നൈസര്‍ഗ്ഗീക വാസനകളെ തട്ടിയുണര്‍ത്തിയെടുക്കണം. മക്കള്‍ നന്നായി വളരണമെങ്കില്‍ മാതാപിതാക്കളായ നമ്മള്‍ നന്നായിരിക്കണം. കുട്ടികള്‍ക്ക് മാതൃകയായിരിക്കണം. മക്കളെ സ്‌നേഹത്തോടെ ഉറക്കണം. മക്കളെ സ്‌നേഹത്തോടെ ഉണര്‍ത്തണം. അനുഗ്രഹിച്ച് യാത്രയാക്കണം.
കുട്ടികള്‍ പണ്ട് സ്‌നേഹിച്ചും, കലഹിച്ചും, തമ്മിലടിച്ചും, ഇണങ്ങിയും, പിണങ്ങിയും വളരുകയായിരുന്നു. ഇന്ന് കുട്ടികളെ ചുവരുകള്‍ക്കുള്ളില്‍ ഇട്ട് വളര്‍ത്തുകയാണ്. നല്ല മാതാപിതാക്കളാകുവാന്‍ വിവാഹത്തിനു മുമ്പുതന്നെ അതിനുള്ള തയ്യാറെടുപ്പ് ഉണ്ടാകണം. മൂല്യബോധനം നിരന്തരം നല്‍കികൊണ്ടിരിക്കണം. നിരാശ ബോധം ഒരിക്കലും ആരിലും ഉണ്ടാകുവാന്‍പാടില്ലാത്തതകുന്നു.
Dr. Mohan P.T.
Phone No: 0487 2321344
MOB.NO: 8281652944,9249993028
E mail dr.mohanji@hotmail.com
ശുഭം
ശി എന്നിങ്ങനെ പോകുന്നു. നല്ല ശതമാനം പിന്‍വലിക്കല്‍ കുറച്ച് നിക്ഷേപം വര്‍ദ്ധിപ്പിച്ചാല്‍ നല്ല ബാലന്‍സ് കാണും.
ലൗ -വില്‍ 'L' എന്ന അക്ഷരം 'LISTEN' എന്ന പദം കൊണ്ടും, 'O' എന്ന അക്ഷരം 'OPENNESS' എന്ന പദം കൊണ്ടും, 'V' എന്ന അക്ഷരം 'VALUES' എന്ന പദം കൊണ്ടും, 'E' എന്ന അക്ഷരം 'ENCOURAGEMENT' പദം കൊണ്ടും സുചിപ്പിക്കുന്നു.
LISTEN: എന്നാല്‍ "ശ്രദ്ധ" എന്നാണ് അര്‍ത്ഥം. കേള്‍ക്കുന്നതും, ശ്രദ്ധിക്കുന്നതും വളരെ വ്യത്യസ്‌തമാണ്. ശ്രദ്ധിക്കണമെങ്കില്‍ മനസ്സുണ്ടാകണം. ശ്രദ്ധിക്കുക = മനസ്സ് + കേള്‍ക്കുക. കേട്ടുവെങ്കിലും മനസ്സില്ലാത്തതുകൊണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഒരു ഉദാഹരണം പറയാം. രാത്രിയില്‍ കുഞ്ഞിന് ഒരു വേദന വന്നുവെന്നിരിക്കട്ടെ. കുറച്ചു ബാം പുരട്ടി തടവി ആശ്വസിപ്പിക്കുന്നു. കൂടാതെ കുറവായില്ലായെങ്കില്‍ നമുക്ക് നാളെ ഒരു ഡോക്‌റ്ററെ കാണാമെന്നു കൂടി പറയുമ്പോള്‍ കുഞ്ഞിന്റെ വേദന പമ്പ കടന്നിട്ടുണ്ടാകും. എന്നാല്‍ കുഞ്ഞിന് വേദന എന്ന് പറയുമ്പോള്‍ അമ്മ, എനിക്ക് നടുവേദനയാണ് എന്ന് മറുപടി കൊടുത്തു എന്നിരിക്കട്ടെ. ഇവിടെ കേട്ടുവെങ്കിലും മനസ്സില്ലാത്തതുകൊണ്ട് ശ്രദ്ധിച്ചില്ല. മനസ്സുണ്ടാകണം, കേള്‍ക്കണം. മനസ്സില്ലായെങ്കില്‍ കേള്‍വി കൊണ്ട് ഒരു കാര്യവുമില്ല. നന്നായി ശ്രദ്ധിക്കുവാന്‍ ആശയവിനിമയത്തിന്റെ കാതല്‍ അിറയണം. മാതാപിതാക്കളും കുഞ്ഞുങ്ങളും ഒരുമിച്ചിരുന്നു കളിതമാശകള്‍ പറയുവാനും സമയം കണ്ടെത്തിയിരിക്കണം. കുട്ടികള്‍ക്ക് കൂട്ടുകാരായി മാറുവാന്‍ മാതാപിതാക്കൾക്ക് കഴിയണം.
Dr. Mohan P.T.
Phone No: 0487 2321344
MOB.NO: 8281652944,9249993028
E mail dr.mohanji@hotmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ