ശരിയായ ഒരു വാസ്തു ആചാര്യ വിദഗ്ദന്‍ നല്‍കുന്ന ഒരു മഹത്തരമായ സംഭാവനയാണ് അഥവ സമ്മാനമാണ് നമ്മുടെ സ്വപ്ന തുല്യമായ ശാന്ത സുന്ദരമായ ഭവനം. ഇന്ന് ധാരാളമായി ഇഞ്ചിനീയര്‍മാരും, കോണ്‍ട്രാക്റ്റര്‍മാരും മറ്റു പലരും വാസ്തു വിദ്യയുടെ സാങ്കേതികത്വം മാത്രം പഠിച്ച് കൈകാര്യം ചെയ്തു വരുന്നുണ്ട്. അറിവിനു വേണ്ടി മാത്രം സാങ്കേതികത പഠിക്കാമെന്നല്ലതെ പ്രയോഗിക്കുവാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ്.
ശരിയായ ഒരു വാസ്തു ആചാര്യ വിദഗ്ദന്‍ നല്‍കുന്ന ഒരു മഹത്തരമായ സംഭാവനയാണ് അഥവ സമ്മാനമാണ് നമ്മുടെ സ്വപ്ന തുല്യമായ ശാന്ത സുന്ദരമായ ഭവനം. ഇന്ന് ധാരാളമായി ഇഞ്ചിനീയര്‍മാരും, കോണ്‍ട്രാക്റ്റര്‍മാരും മറ്റു പലരും വാസ്തു വിദ്യയുടെ സാങ്കേതികത്വം മാത്രം പഠിച്ച് കൈകാര്യം ചെയ്തു വരുന്നുണ്ട്. അറിവിനു വേണ്ടി മാത്രം സാങ്കേതികത പഠിക്കാമെന്നല്ലതെ പ്രയോഗിക്കുവാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ്.
സാങ്കേതികത്വത്തേക്കാള്‍ മറ്റു ചില വിഷയങ്ങള്‍ക്കും കൂടി വാസ്തു വിദ്യയില്‍ പ്രാധാന്യമുണ്ട്. സാങ്കേതികത്വം മാത്രം പ്രയോജനപ്പടുത്തിയാല്‍ ശാസ്ത്രത്തിന്‍റെ മുഴുവന്‍ ഗുണവും ലഭിക്കുകയില്ല. ചില ജോത്സന്മാര്‍ പ്രവചിക്കുന്നത് ഒട്ടും ഫലിക്കുകയില്ല. കാരണം എന്തെന്ന് ആരും മനസ്സിലാക്കുവാന്‍ ശ്രമിച്ചിട്ടില്ല. ജോത്സ്യന്മാര്‍ നല്ല പണ്ഡിതന്മാരായിരിക്കും. ഗണിത ക്രിയകളും, ശ്ലോകങ്ങളും നന്നായി അഭ്യസിച്ചിട്ടുണ്ടാകും. എന്നല്‍ ഫല പ്രവചനത്തില്‍ അത്ര ശോഭിച്ചെന്നു വരില്ല. സാങ്കതികത്വത്തിനോടൊപ്പം ഈശ്വരത്വം എന്ന ഒന്നും കൂടിയുണ്ട്. ഈശ്വര വിശ്വാസവും , സേവയും, സര്‍വ്വോപരി ഈശ്വരാധീനവും ഉണ്ടായിരിക്കണം. സാങ്കേതികത്വം അല്‍പം കുറഞ്ഞാലും ഈശ്വരാധീനം സമൃദ്ധിയായി ഉണ്ടാകണം. എന്നുവെച്ച് സാങ്കേതികത്വം പാടെ പാടില്ല എന്നര്‍ത്ഥം. ഒരു ഡൗസര്‍ (പെന്‍ഡുല ശാസ്ത്രജ്ഞന്‍ ) വെള്ളം ലഭിക്കുന്ന സ്ഥലം ഡൗസിംഗ് മൂലം കണ്ടുപിടിക്കുന്നു. ആ സ്ഥാനം തെക്കോ പടിഞ്ഞാറോ ആണെങ്കില്‍ വാസ്തു പ്രകാരം കൊള്ളില്ല.സാങ്കേതികത്വം അറിയുന്ന വാസ്തു ആചാര്യന്‍ അത് വടക്കോ അല്ലെങ്കില്‍ കിഴക്കോ സ്ഥാനം കാണും. ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാവുന്നത് ഈശ്വരാധീനമുള്ള ഒരു സാങ്കേതിക ആചാര്യനു മാത്രമേ വാസ്തു കൈകാര്യം ചെയ്യാനൊക്കൂ. കിണറിന്‍റെ സ്ഥാനം കണ്ടു പിടിക്കുന്ന ആചാര്യന് ആ സ്ഥാനത്ത് കുഴിച്ചാല്‍ വെള്ളം ലഭിക്കുമോ എന്ന് അറിയാനും പറയാനും കഴിയണം. എന്നാല്‍ മാത്രമേ ഒരു വ്യക്തി വാസ്തു ആചാര്യനാകൂ. ഈശ്വരാധീനമുള്ളവര്‍ക്ക് ഫല പ്രവചന വേളയില്‍ പറയേണ്ടത് ഉള്ളില്‍ തോന്നിപ്പിക്കും. നിമിത്തങ്ങള്‍ കാണിച്ചു കൊടുക്കും. ദര്‍ശനങ്ങളിലൂടെ വെളിപ്പടുത്തി കൊടുക്കും. അതും കക്ഷികള്‍ അറിയേണ്ടതാണെങ്കില്‍ മാത്രം. അല്ലെങ്കില്‍ ആ വ്യക്തി ജീവിതത്തില്‍ അനുഭവിക്കേണ്ടതു തന്നെയാകുന്നു. ഒരു നല്ല ചിത്രകാരനുമാത്രമാണ് ഒരു നല്ല കാന്‍വാസില്‍ ജീവനുള്ള ചിത്രം രചിക്കുവാനാകൂ. ഒരു നല്ല ചിത്രം ഒരു ചിത്രകരന്‍റെ ഉള്ളില്‍ നിന്നാണ് വരുന്നത്. ഒരു അഭ്യാസിക്കും ഒരു ചിത്രകാരനാകാം. അതില്‍ ജവന്‍റെ തുടിപ്പ് കുറവായിരിക്കാം. ചലപ്പോള്‍ ഇല്ലായിരിക്കാം. എന്നാല്‍ ഒരു നല്ല ചിത്രകാരന് കുറച്ച് സാങ്കേതികത്വവും കൂടി ലഭിച്ചാല്‍ ബഹു വിശേഷമാകും.
പറഞ്ഞുവന്നതെന്തെന്നാല്‍ പ്ലാന്‍ വരക്കുന്ന സാങ്കേതിക വിദ്യ അറിഞ്ഞതുകൊണ്ട് മാത്രം ഒരു വ്യക്തി നല്ല വാസ്തു ആചാര്യനായികൊള്ളണ മെന്നില്ല. അദ്ദേഹം ഒരു നല്ല ടെക്നിക്കല്‍ എക്സ്പെര്‍ട്ടായിരിക്കും. ഞാന്‍ ബ്രഹ്മശ്രീ കൃഷ്ണന്‍ കണിപ്പയ്യൂര്‍ നന്പൂതിരി അവര്‍കള്‍ അടക്കം പല വിശിഷ്ട വാസ്തു ആചാര്യന്മാരില്‍ നിന്നും വാസ്തു വിദ്യ അഭ്യസിച്ചിട്ടുണ്ട്. കുറ്റിയടിക്കുന്നതിനും പ്ലാന്‍ തയ്യാറാക്കുന്നതിനും മുന്പു തന്നെ കുറച്ചു കര്യങ്ങള്‍ അറിയുവാനുണ്ട്. താമസിക്കുവാന്‍ പോകുന്ന സ്ഥലം തനിക്കു യോജിച്ചതാണോ? ആ സ്ഥലത്ത് ശല്യങ്ങള്‍ ഉണ്ടോ? വസിക്കുവാന്‍ പോകുന്ന ഗ്രാമം അഥവ പട്ടണം തനിക്ക് അഭിവൃദ്ധികരമോണോ? തന്‍റെ ഭാര്യക്കും മക്കള്‍ക്കും ക്ഷമകരമാണോ? തുടങ്ങീ ഒട്ടേറെ കാര്യങ്ങള്‍ വിലയിരുത്തി ചിന്തിച്ച ശേഷമായിരിക്കും മറ്റു സിഷയങ്ങളിലേക്ക് കടക്കുക. മുഹൂര്‍ത്ത കുറ്റി, സ്ഥാന കുറ്റി എന്നിങ്ങനെ 2 വിധം കുറ്റികള്‍ ഉണ്ട്. മുഹൂര്‍ത്ത കുറ്റി വാസ്തു പുരുഷന്‍റെ വൃഷ്ണത്തിന്‍റെ ഭാത്തായിരിക്കും അടിച്ചിറക്കുക. മുഹൂര്‍ത്ത കുറ്റിക്ക് 3 ഭാഗങ്ങള്‍ ഉണ്ട്. എറ്റവും അടിഭാഗം കോണിക്കല്‍ ആകൃതിയും, മദ്ധ്യ ഭാഗം എട്ടു പട്ടവും, മുകള്‍ ഭാഗം സമ ചതുരത്തോടുകൂടിയതുമാണ്. പ്രാര്‍ത്ഥന മന്ത്ര ജപാദികളോടെ ആചാര്യന്‍ 8 അടി വീതം ശുഭ മുഹൂര്‍ത്തത്തില്‍ അടിച്ചു താഴ്ത്തുന്പോള്‍ മുകളിള്‍ ആകാശത്ത് കൃഷണ പരുന്ത് 3 വട്ടം ചുറുറുന്നതായി കാണാം. അങ്ങിനെ കണ്ടില്ലായെങ്കില്‍ പണിയുന്ന ഭവനത്തിന് കാര്യമായ ദോഷം സംഭവിക്കും. ഇത് എന്‍റെ ഗുരുവില്‍ നിന്ന് അനുഭവിച്ചിട്ടുള്ളതാകുന്നു. സ്ഥാന കുറ്റി ഗൃഹത്തന്‍റെ സ്ഥാനം നിര്‍ണ്ണയിക്കുന്നതിന് ഉപയോഗിക്കുന്നു. ഇത് സ്ഥാപിക്കുന്പോള്‍ ചില ലക്ഷണങ്ങള്‍ നോക്കി ഫലം പറയുന്നുണ്ട്. ആദ്യമായി വീട് പണിയാന്‍ ഉദ്ദേശിക്കുന്ന ആള്‍ (യജമാനന്‍ ) നാട്ടിലെ ഒരു ആചാര്യനെ കണ്ട് വണങ്ങി കാര്യങ്ങള്‍ ധരിപ്പിക്കണം. അദ്ദേഹം പൂജാദി കര്‍മ്മങ്ങള്‍ ചെയ്തു തരും. പിന്നീട് വീടു പണിയുടെ കാര്യങ്ങള്‍ വാസ്തു ആചാര്യനായ സ്ഥപതിയെ ഏല്‍പ്പിക്കണം. സ്ഥപതി തദ്ദേശ വാസിയും ജോതിഷം, ചിത്ര കല, മന്ത്രം, തന്ത്രം തുടങ്ങീ സര്‍വ്വകാര്യങ്ങളും അറിയുന്നവനായിരിക്കണം. വീടു പണിയുവാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ സാമൂഹ്യകവും, സാനപത്തീകവും ആയ നിലകള്‍ അറിഞ്ഞു കൊണ്ടു വേണം സ്ഥാപതി യജമാനന് പ്ലാനും മറ്റും കൈകാര്യം ചെയ്തു കൊടുക്കണ്ടത്. സൂത്ര ഗ്രാഹി- സ്ഥാപതിയുടെ നിര്‍ദ്ദേശങ്ങള്‍ എക്ലിക്യൂട്ടീവ് ചെയ്യുന്ന ആളാണ് ഇദ്ദേഹം. സൂപ്രവൈസറുടെ സ്ഥാനമാണ് ഇദ്ദേഹത്തിന്. തക്ഷകന്‍ - കല്ല് തടി എന്നിവ ചെത്തി മിനുക്കി രൂപം കൊടുക്കുന്നവനാണ്ഇദ്ദേഹം. വര്‍ദ്ധകി - രൂപപ്പെടുത്തിയിരിക്കുന്ന വസ്തുക്കള്‍ കൂട്ടി യോജിപ്പിക്കുന്ന ആളാണ് ഇദ്ദേഹം. വീടു പണിയുംപോൾ
![]() |
VAASTHU ACHARYA Dr. MOHAN |
Mob. No. 9249993028
അപ്പോൾ അഞ്ചു കൊല്ലം ആർക്കിടെക്ചർ പഠിച്ചു പ്രാക്ടീസ് ചെയ്യുന്നവരെ എല്ലാം ഒഴിവാക്കി ഇങ്ങിനെ കുറെ ആശാന്മാർ ഇറങ്ങിയാൽ മതിയല്ലോ ..ജൊൽസ്യനും പൂജാരിയും തുടങ്ങി അണ്ടനും അടകോടനും വരെ വാസ്തു വിചക്ഷണന്മാർ ആണ് . കെട്ടിട നിർമ്മാണത്തിന്റെ പഠിക്കണം എന്നില്ല . മന്ത്രവും ജോത്സ്യവും ഒക്കെ അറിഞ്ഞാൽ മതി .. അതാതു ദേശത്തുള്ള ആൾ ആകണമെന്നും ഭൂപ്രകൃതിയും നീരൊഴുക്കും അറിയണം എന്നും ഇരിക്കെ കാണിപ്പയ്യൂർ നാടൊട്ടുക്ക് ഓടി വാസ്തു നോക്കുന്നതും ചിരിക്കാൻ ഇട നല്കുന്നുണ്ട് ..ഒരു കോൽ 72 സെ മീ കണക്കാണ് കാണിപ്പയ്യൂർ എടുക്കുന്നത് . കൊല്ലം അമ്മചിവീട് ക്ഷേത്രത്തിൽ ഈ പ്രദേശത്തിന് 74 സെ മീ കോൽ അദയാൽപ്പെദുതിയിട്ടുന്ദ് . പക്ഷെ കാണിപ്പയ്യൂർ പറഞ്ഞാൽ അത് നമുക്ക് അവസാന വാക്കാണ് " ഉദരം നിമിത്തം ബഹുകൃത വേഷം " ല്ലേ
മറുപടിഇല്ലാതാക്കൂശാസ്ത്രം അഥവ സയന്‍സ് എന്നാല്‍ അറിവ് എന്നാണ് അര്‍ത്ഥം. വാസ്തുവിനെ, കെട്ടിട നിര്‍മ്മാണത്തെകിറിച്ചുള്ള അറിവ് വാസ്തു ശാസ്ത്രം. ഇന്നു കാണുന്ന വാസ്തു ശാസ്ത്രം പല കാലഘട്ടങ്ങളിലൂടെ, പല പരീക്ഷണ നിരീക്ഷണങ്ങളിലുടെ വികസിപ്പച്ചെടുത്ത അറിവാണ്.എന്നാല്‍ ചിലരെങ്കിലും ഇതിന്‍റെ പേരില്‍ ചൂഷ്ണം ചെയ്യപ്പെടുന്നു എന്ന് ഞാന്‍ നിഷേധിക്കുന്നില്ല. ആര്ക്കിടെക്കച്ചറും, സിവിലും ഒക്കെ ഇപ്പോഴും വളര്‍ന്നു വികസിക്കുന്നതേയുള്ളൂ. ചുമര്‍ വെള്ള പൂശുന്നതിന് ഇന്ന് നീറ്റു കക്കയല്ല ഉപയോഗിക്കുന്നത്. പണ്ട് പുറ്റു മണ്ണും, ശര്‍ക്കരയും, കഷായവും കൂട്ടി കുഴച്ച മണ്ണ് ഉപയോഗിച്ചാണ് ഭിത്തികള്‍ ഉയര്‍ത്തിയതും, പണി കഴിപ്പിച്ചതും. അന്നത്തെ നാലു കെട്ടുകളും, ക്ഷേത്രങ്ങളും കൊട്ടാരങ്ങളും 400ഉം ആയിരങ്ങളും പിന്നിട്ടിട്ടും കേടുപാടു കൂടാതെ നില നില്‍ക്കുന്നു. അഞ്ചാറു വര്‍ഷം കൊണ്ട് പഠിച്ചു പുറത്തിറങ്ങിയവരുടെ കെട്ടിടങ്ങളുടെ ആയുസ്സ് 15 ഓ 20ഓ വര്‍ഷം മാത്രം . ഭൂ ചലനങ്ങള്‍ ഉണ്ടാകുംപോള്‍ ഇവരടെ കെട്ടിടങ്ങള്‍ നിലം പൊത്തുകയോ, വിള്ളലുകള്‍ ഉണ്ടാകുകയോ ചെയ്യുന്നു. ഇന്ന് പല ആര്ക്കിടെക്ച്ചര്‍മാരും കാണിപ്പയ്യൂരിന്‍റെ വാസ്തു ക്ലാസ്സില്‍ പങ്കെടുക്കുന്നുണ്ട്. ഒന്ന് കണ്ണടച്ച് നിഷേധിക്കുന്നതിനു മുന്‍പ് നിഷേധിക്കുന്ന സംഗതി ഒന്നു മനസ്സിരുത്തി പഠിച്ച് അതിന്‍റെ ഗുണദോഷങ്ങലളെ കുറിച്ച് അപലപിക്കുന്നതായിരിക്കും ഉത്തമം. എന്തിനും, ഏതിനും അധിക്ഷേപിക്കുന്നത് അണ്ടന്‍റെയും, അടകോടന്‍റെയും പണിയാണ്. കണിപ്പയ്യൂര്‍ അവസാന വാക്കാകണമെങ്കില്‍ അതിലൊരു ആധികാരികത ജനങ്ങള്‍ കാണുന്നുണ്ട്. ആര്‍ക്കി. യേക്കാള്‍ അദ്ദേഹത്തിന് വിശ്വാസിത ഉള്ളതുകൊണ്ടാണല്ലോ ജനങ്ങള്‍ അദ്ദേഹത്തെ അംഗീകരിക്കുന്നത്. മന്ത്രവും, ജോത്സ്യവും മാത്രം പഠിച്ചതുകൊണ്ട് കെട്ടിടം നിര്‍മ്മിക്കനാകില്ല. ഔഷധ നിര്‍ മ്മാണം മ്ത്രം പഠിച്ചാലൊരാള്‍ക്ക ഡോക്ടറാകാനാകില്ല. ഔഷധ ഗുണപാഠം പഠിക്കണം, സ്റ്റെതസ്കോപ്പ് പോലുള്ള ഉപയോഗം അറിയണം, രോഗം നിര്‍ണ്ണയിക്കാനറിയണം. അങ്ങനെ പലതും അറിയണം. വാസ്തു ശാസ്ത്രം കണക്കിലും, കൊത്തുപണിയിലും അതുപോലെ മറ്റു പല സംഗതികളും അധിഷ്ഠിതമാണ്. അത് അറിയുന്നവരാകട്ടെ വളരെ ചുരുക്കവും, അപൂര്‍വ്വവുമാണ്. കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കണം. വിമര്‍ശനവും, നിഷേധവും പഠനത്തിന്‍റെ വെളിച്ചത്തിലായാല്‍ ഉത്തമമായിരിക്കും. നന്ദി.
മറുപടിഇല്ലാതാക്കൂഈ പറഞ്ഞ മുഹൂർത്ത കുറ്റി ഏതു വാസ്തു ഗ്രന്ഥത്തിൽ നിന്നും ലഭിച്ചതാണ്
മറുപടിഇല്ലാതാക്കൂ