2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

ആത്മഗതം


ഞാന്‍ എന്നോ ജനിച്ചു. വളര്‍ന്നു. പഠിച്ചു. തൊഴിലിനു അലഞ്ഞു. കിട്ടിയതില്‍ നിന്ന് പ്രതിഫലം തുഛം. വിവാഹം കഴിച്ചു. കുഞ്ഞു പിറന്നില്ല. ചികിത്സകളേറേയും ചെയ്തു. വരുമാനം വര്‍ദ്ധിച്ചതേയില്ല. ഒടുവില്‍ ഉണ്ണി പിറന്നു. പണിയും നഷ്ടപ്പെട്ടു. കുഞ്ഞു് വളര്‍ന്നു. അവനേയും പഠിപ്പിച്ചു. ഞാനും പിന്നേയും പിന്നേയും പഠിച്ചു. തളര്‍ന്നില്ല. വരുമാനം നിലച്ചു. കഷ്ടതകള്‍ കൂടി. പലതും പഠിച്ചു. വൈദ്യം, ഇഞ്ചിനീയറിംഗ്,ജോതിഷം, വാസ്തു. ഫിലിം സംവിധാനം, ഫോട്ടോഗ്രാഫി, സംഗീതം, നൃത്തം, സൈക്കോളജി, പാരാ സൈക്കോളജി, കൗണ്‍സിലിംഗ്, ഹിപ്നോട്ടീസം തുടങ്ങി നിരവധി വിഷയങ്ങള്‍ അഭ്യസിച്ചു. അപൂര്‍വ്വം ചിലര്‍ പണമില്ലാതെ കാണാന്‍ വരന്നു. സൗജന്യ സേവനം അവര്‍

ക്ക് ഞാന്‍ നല്‍കി. അങ്ങിനെ ഞാന്‍ പല ഗുരുക്കന്‍മാരേയും സമീപിച്ചു. ജ്ഞാനമുറകള്‍ പലതും അഭ്യസിച്ചു. ഇപ്പോള്‍ ജ്ഞാനവുമില്ല. വരുമാനവുമില്ല. ഓടുക തന്നെ മുന്നോട്ട്. കിട്ടിയതില്‍ തൃപ്തിയുണ്ട്. കിട്ടാത്തതില്‍ സന്താപമേതുമില്ല. പണം നേടന്‍ കുബുദ്ധിയനുചിതം. നേര്‍വഴി തന്നെ ശരണം ഉത്തമം. ജന്മാന്തരങ്ങളിലുള്ള കര്‍മ്മ ദോഷങ്ങളിതു എന്ന് ഞാനറിയുവാന്‍ ഈശ്വരന്‍ കൃപയും തന്നില്ല. കലഹിച്ചും, ശപിച്ചും, ആരോപണ വര്‍ഷങ്ങള്‍ ഏറെ എയ്തും കാലം കഴിച്ചു കൂട്ടുന്നു. ഇനിയും പൊയ്മുഖങ്ങള്‍ കാണാന്‍ ഏറെയുണ്ട്. ഇതില്‍ നിന്നു മോചനം നേടാന്‍ വര്‍ഷമെത്ര കഴിയണം.
 Dr. MOHAN

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ