സ്വഭാവ വൈകല്യങ്ങള്‍
![]() |
SHUT UP |
കാരണങ്ങള്‍
1. കുടുംബാന്തരീക്ഷവുമായി ബന്ധപ്പെട്ടവഃ
മാതാപിതാക്കളിലും മുതിര്‍ന്നവരിലും ഉള്ള സാമുഹ്യ പ്രവണത്കള്‍, മാനസ്സീക രോഗങ്ങള്‍, മദ്യപാന ദൂഷ്യം, വ്യക്തിത്വ വൈകല്യങ്ങള്‍ തുടങ്ങിയവ പ്രേരക ഘടകങ്ങളാണ്. രക്ഷിതാക്കളുടെ തെറ്റായ ശിക്ഷണരീതികളും സ്വഭാവ വൈകല്യങ്ങള്‍ക്ക് വഴിവെയ്ക്കാം. ശിഥിലമായ കുടുംബബന്ധങ്ങള്‍, അസ്വസ്ഥമായ കുടുംബാന്തരീക്ഷം തുടങ്ങീ ഒട്ടനവധി കാരണങ്ങള്‍ ഉണ്ട്.
11. സാമൂഹ്യ കാരണങ്ങള്‍.
ദാരിദ്ര്യം, പട്ടിണി, നിരക്ഷത, സാമൂഹ്യപരമായ അനീതികള്‍ , അസമത്വങ്ങള്‍.
111. ശാരീരികവും മാനസ്സീകവുമായ കാരണങ്ങള്‍.
തലച്ചോറിനെ ബാധിക്കുന്നതകരാറുകള്‍ ,അപസ്മാരം, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍, പഠനവൈകല്യങ്ങള്‍പ്രത്യേക വൈകാരിക ഘടന.
കുട്ടികളെ കാണുന്ന സ്വഭാവ വൈകല്യങ്ങളെ അവയുടെ ചുറ്റുപാടില്‍ നിന്നടര്‍ത്തിയെടുത്ത് ചികിത്സക്കുക അസാദ്ധ്യമാണ്. സ്വഭാവ വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന മാനസ്സീക , സാമൂഹീക, സാംസ്കാരിക പ്രണകള്‍ സമഗ്രമായി വിശകലനം ചെയ്യാതെ പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക പ്രായോഗികമല്ല. അഭിലഷണിയമായ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുകയും, വളര്‍ത്തുകയും ചെയ്യുന്നതോടൊപ്പം സ്വഭാവത്തിലുള്ള ദോഷങ്ങളെ പരമാവധി നിരുത്സാഹപ്പെടുത്തുകയുംചെയ്യുന്ന സമീപനമാണ് ശ്രേഷ്ഠം. പെരുമാറ്റ നവീകരണ ചികിത്സ ഫലം കണ്ടേക്കാം. മുഴുവന്‍ കുടംബാംഗങ്ങളുടേയും സജീവ സഹകരണം ചികത്സക്ക് അത്യാവശ്യമാണ്. മരുന്നുകള്‍ കൊണ്ടുള്ള ചികത്സ അത്ര ഫല പ്രദമല്ല.
ഡോ.മോഹന്‍ പി.ടി.
മോബ്. 9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ