![]() |
SEXUAL |
സെക്സ് അഥവ ലൈംഗീകത എന്ന് കേള്ക്കുന്പോള് തന്നെ പലരും നെറ്റി ചുളിക്കും. മറ്റു ചിലര്‍ അറയ്ക്കും. മറ്റു ചിലര്ക്കാകട്ട കോരിതരിക്കലും. പലര്‍ക്കും പല അനുഭവങ്ങളാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതെന്താണ്? സെക്സ് ഒരു അശ്ലീലമല്ല, ഒരു അബദ്ധമല്ല, വൃത്തിഹീനതയല്ല. മറിച്ച് ഒരു ആനുഗ്രഹമാണ്. പരമാനന്ദമാണ്, പരസ്പര ലയനമാണ്, താളമാണ്, ലയമാണ്,ലയനമാണ്, സ്നേഹമാണ്, വിട്ടു വീഴ്ച ചെയ്യലാണ്, പരസ്പരം കീഴടങ്ങലാണ്, പരസ്പരം അറിയലാണ്, സ്വയം അനുഭവിക്കലും മറ്റുള്ളവരെ അനുഭവിപ്പക്കലുമാണ്, സ്വയം ആനന്ദിക്കുകയും മററുള്ളലവരെ ഒപ്പം ആനന്ദിപ്പിക്കലും കൂടിയാണ്. ഇതുപോലൊരു സംഗതി മറ്റൊരു പ്രവര്‍ത്തിയിലും കാണുകയില്ല. എന്നാല്‍് ഇത് എപ്പോഴാണ് യത്ഥാര്ത്ഥമാകുന്നത്? പരസ്പരം അറിഞ്ഞു പ്രവര്‍ത്തിക്കുന്പോള്‍ മാത്രം അനുഭവയോഗ്യമാകുന്നു.ഇന്പകരമാകുന്നു.
ഇതിനെ എങ്ങിനെ കൂടതല്‍ ആസ്വാദ്യകരമാക്കാം എന്നതിനെ കുറിച്ച് സെക്സ് തന്ത്ര പഠപ്പിക്കുന്നു. സംഭോഗത്തലുടെ ഇരുകൂട്ടര്‍ക്കും ഒപ്പം രതിമൂര്‍ച്ഛ ലഭിക്കുക വഴി അതിരുകളില്ലാത്ത പരമാനന്ദത്തിനും, ലൈംഗീകതയില്‍ നിന്നുള്ള വിടുതലും മോക്ഷ പ്രപ്തിയും ലഭിക്കും.
![]() |
SEXUAL |
സ്ത്രീ-പുരുഷ ബന്ധത്തിനപ്പുറം മറ്റു പല കാര്യങ്ങളും സെക്സ് തന്ത്രയില്‍ പറയപ്പെടുന്നു. മനുഷ്യന്റെ ഈഗോ അഥവ അഹങ്കാരം ആദ്യം തന്നെ നീക്കം ചെയ്യുന്നു. സാധാരണ സംഭോഗവേളകളില്‍ പോലും ഇന്ന് പ്രബലമാണ്. അതുകൊണ്ട് തന്നെ ആര്‍ക്കും ശരിയായ രതിമൂര്‍ച്ഛ ലഭിക്കുന്നില്ല. അതുമൂലം അവരുടെ ലൈംഗീക തൃഷ്ണക്ക് ഒരു കുറവും ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ പരസംഗമം, പരപീഢനം തുടങ്ങിയവ ഏറിവരുന്നു. ഇന്നത്തെ കൗമാരക്കാരിലും എന്തിലേറെ പറയുന്നു നമ്മുടെ ബാല്യകാല കിടാങ്ങളില്‍ പോലും സെക്സ് എന്തെന്ന് അറിയാം. അതുകൊണട് സെക്സിനെ കുറിച്ചുള്ള അജ്ഞത കൊണ്ടല്ല ഇന്ന് അബദ്ധങ്ങള്‍ സംഭവിക്കുന്നത് എന്ന് നമുക്ക അറിയാം. ആസ്വാദന നിലവാരത്തെക്കിറിച്ചുള്ള അജ്ഞതായാണ് ഏറി വരുന്നത്. ഇതിന് കാമസൂത്രവും, സെക്സ് തന്ത്രയും പഠിക്കണം. പഠിപ്പിക്കണം. ഇതിലെ എല്ലാ ഗിരുക്കന്മാരും അത്ര നല്ലവരൊന്നുമല്ല. പലരും ചൂഷണം ചെയ്യുന്നവരാണ്. യഥാര്‍ത്ഥ ഗുരു ചതിക്കുകയില്ല. തിരിച്ചറിയുവാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. യഥാര്‍ത്ഥ സാധകന് വളരെ പണിപ്പെട്ടു മാത്രമേ ഇതില്‍ വിജയിക്കൂ. കഠിനമായ ചില യോഗങ്ങള്‍ അഥവ ക്രിയകള്‍ ഒരു സാധകന് അനുഷ്ഠിക്കേണ്ടതുണ്ട്.
പരിചയപ്പെട്ടു. ആശംസകള്‍
മറുപടിഇല്ലാതാക്കൂനന്ദിയുണ്ട്.
മറുപടിഇല്ലാതാക്കൂ