സൌമ്യമാം
വിടരുന്ന പ്രഭാത കിരണത്തിൻറെ തൊട്ടലിൽ,
ശുദ്ധവും
തിളക്കവുമാർന്നൊരു കൊച്ചത്ഭുതം വിടരുന്നു,
കൃപാ
ഭാണ്ഡരത്തോടെ ഒരു കുഞ്ഞു കുഞ്ഞ്,
സുമധുരമായി
ഒരു കുഞ്ഞിൻറെ സാന്നിദ്ധ്യം പുണരുന്നു.
നേർമ്മമാം
ചർമ്മത്തിൽ പൊതിഞ്ഞോരു നിഷ്കളങ്കതയിൽ,
പുതിയോരു
സാഹസികതയുടെ പ്രാരംഭം കുറിച്ചിടുന്നു,
നക്ഷത്രങ്ങൾ
സമാനം കണ്ണുകൾ പ്രപഞ്ച പരിവേഷണം ചെയ്യുന്നു,
കൊച്ചു
വിരലുകളിൽ അവരുടെ മാന്ത്രീകത വിടരുന്നു.
സംഗീതം
പോലുള്ള പുഞ്ചിരി, വളരെ
സ്വതന്ത്രമായ ചിരി,
നിറഞ്ഞ
അത്ഭതം കൂറുന്ന ഹൃദയം, ഒരു ആത്മ മാർഗ്ഗദർശ്ശനം,
വിലയേറിയ
ഒരു ആത്മാവ്, ആകാശത്തിൽ നിന്നുള്ള സമ്മാനം,
അതിരുകളില്ലത്താ
സ്നേഹത്താൽ നമ്മുടെ ജീവിതത്തിൽ നിറയുന്നു.
ഓരോ കൂവലും
ഓരോ നറു പുഞ്ചിരിയും, സൂക്ഷിക്കുവാനായി
ഒരു നിധിയും,
പറയാൻ
കാത്തിരിക്കുന്ന കഥകളുടെ ഭാവിയും,
ഇഴഞ്ഞു
നീങ്ങുന്നതു മുതൽ നടത്തം വരെ, പിന്നെ എത്തുന്നു ആകാശത്തോളം,
ദിവസങ്ങൾ
പറന്നകലുമ്പോൾ വളർച്ചയുടെ ഒരു യാത്ര.
കുഞ്ഞിൻറെ
സ്നേഹം വളരെ ശക്തമായൊരു ബന്ധം,
ഞങ്ങളെ
പാഠങ്ങൾ പഠിപ്പിക്കുന്നു, ഞങ്ങൾ എവിടായാണെന്ന്,
സ്നേഹത്തിൻറെ
കരൾങ്ങളിൽ, നമ്മൾ നമ്മുടെ വഴികൾ കണ്ണെത്തിയിരിക്കുന്നു,
ഓരോദിവസവും
ഒരു കുഞ്ഞ് തരുന്ന സന്തോഷത്താൽ നയിക്കപ്പെടുന്നു.
അതിനാൽ
ഈ അത്ഭുതത്തെ നമുക്ക് പ്രിയങ്കരമായി കരുതാം,
ഒരു
കുഞ്ഞിന്റെ സാന്നിധ്യം, സന്തോഷിക്കാൻ ഒരു കാരണം,
തുറന്ന
ഹൃദയത്തോടെ, അവർ വളരുന്നത് ഞങ്ങൾ കാണും,
ഈ
മനോഹരമായ യാത്രയിൽ, സ്നേഹം എപ്പോഴും ഒഴുകും.
ഇതിൻറ ഇംഗ്ലീഷ് വരികളും സംഗീതവും യൂട്യബിലും എഫ്.ബി. യിലും ഉണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ