2014, ഫെബ്രുവരി 1, ശനിയാഴ്‌ച

വാസ്തു (KERALA VAASTHU)

വാസ്‌തു എന്നല്‍ വസിക്കുന്നത്‌ എന്നാണ്‌ അര്‍ത്ഥം. അതില്‍ മര്‍ത്യരും അമര്‍ത്യരും പെടുന്നു. മര്‍ത്യര്‍ എന്നാല്‍ മരിക്കുന്നവര്‍ എന്നും അമര്‍ത്യര്‍ എന്നാല്‍ മരിക്കാത്തവര്‍ എന്നും അര്‍ത്ഥം. മനുഷ്യര്‍ എല്ലാം മരിക്കുന്നവരാണ്‌. എന്നാല്‍ ദേവന്മാര്‍ മരിക്കാത്തവരും. ഞാന്‍ ശ്രീ. കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്പൂതിരി അവര്‍കളുടെ ശിക്ഷണത്തില്‍ വാസ്‌തു ഭൂഷണം, വാസ്‌തു ആചാര്യ എന്നീ ഡിപ്ലോമകള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ പഠിതേതാക്കളില്‍ ഭൂരിഭാഗവും ഇഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികളായിരുന്നു. 100-ല്‍ പരം വിദ്യാര്‍ത്ഥികളില്‍ 3 ഓ 4 ഓ വിദ്യാര്‍ത്ഥികള്‍ മാത്രമാണ്‌ ജോത്സ്യം അറിവുള്ളവര്‍. ആക്കൂട്ടത്തില്‍ ജോത്സ്യം അറിന്ന ആളായിരുന്നു ഞാന്‍. 
എല്ലാവരും ധരിച്ചിരിക്കുന്നതു പോല വാസ്‌തു ശാസ്‌ത്രം പുര്‍ണ്ണമായും കണക്കക്കില്‍ മാത്രം അധിഷ്‌ഠമായ ഒന്നല്ല. കൃത്യമായ കണുക്കുകള്‍ ആവശ്യമെങ്കിലും ജോതിഷവും ബന്ധപ്പെട്ടാണ്‌ ഈ ശാസ്‌ത്രം നിലനില്‍ക്കുന്നത്‌. കൂടാതെ ഈശ്വര കൃപയും വളരെ അത്യാവശ്യമാണ്‌. ഇവ രണ്ടും ഇല്ലാത്ത വാസ്‌തു പഠിച്ചു എന്ന്‌ പറയപ്പെടുന്ന ഒരു ഇഞ്ചിനീയര്‍ക്ക്‌ ഇവിടെ ശോഭിക്കുവാനാകില്ല. വാസ്‌തു ശാസ്‌ത്രം കൃത്യമായ ഒരു കണക്കില്‍ പ്ലാനും എലിവേഷനും ചെയ്‌തുകൊടുക്കലല്ല. അവന്‍ അഥവ അവള്‍ ഒത്തിരി വിഷയങ്ങളില്‍ പരിജ്ഞാനം നേടേണ്ടതുണ്ട്‌. വാസ്‌തു അഥവ സ്ഥലം വാങ്ങിക്കുവാന്‍ ആരംഭിക്കുന്നതോടുകൂടി അതിന്റെ പ്രക്രിയ ആരംഭിക്കുന്നു. വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത്‌ അല്ലങ്കില്‍ വീട്‌ പണിയുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത വല്ല ശല്യങ്ങള്‍ (പ്രേതം, കാവ്‌, സര്‍പ്പ ദോഷം...) ഉണ്ടോ എന്ന്‌ പരിശോധിക്കണം. വസിക്കുവാന്‍ പോകുന്ന സ്ഥലം കുടംബാംഗങ്ങള്‍ക്ക്‌ താമസിക്കുവാന്‍ അനുയോജ്യമാണോ എന്നറിയണം. അതിനു ശേഷം മാത്രമാണ്‌ മറ്റു കാര്യങ്ങളിലേക്ക്‌ പ്രവേശിക്കുവനാകൂ. വീട്ടിലെ ഓരോ കുടുംബാംഗങ്ങളുടേയും നാളുകള്‍ പരശോധിച്ച ശേഷമാണ്‌ വീടിന്റെ ചുറ്റളവില്‍ തീരുമാനമെത്തുക. അല്ലായെങ്കില്‍ കുടുംബാഗംങ്ങള്‍ക്ക്‌ ദുരിതമോ, മരണമോ സംഭവിക്കും. പ്രേതാദി ശല്യങ്ങള്‍ ഉണ്ടെങ്കില്‍ അവയെ നീക്കണം.
വീട്‌ ചമക്കുന്നതിനു മുന്‍പ്‌ പറമ്പില്‍ സ്ഥാനം കാണണം, ശുദ്ധീകരിക്കണം. ചതുരപ്പെടുത്തണം. വാസ്‌തു പൂജ തുടങ്ങീ ചില വിഷയങ്ങള്‍ വിട്ടാലും അത്യാവശ്യമായ മുന്‍പു പറഞ്ഞവ കര്‍ശനമായി പാലിക്കണം. റോഡിനു അഭിമുഖമായല്ല ദിശക്ക്‌ അനുസരിച്ചാണ്‌ വീട്‌ നിര്‍മ്മിക്കുന്നത്‌. വീടിന്റെ പ്രവേശന ദ്വാരം ഏതു ദിക്കലേക്ക്‌ ആകാം. എന്നല്‍ തെക്കോട്ടു മുഖമുള്ള വീടിന്‌ ഇറങ്ങുന്നത്‌ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ ആകണം. ഗ്രന്ഥങ്ങളില്‍ ഈ പ്രമാണം പറയുന്നില്ല. കാരണം പണ്ട്‌ നാലുകെട്ടുകളായിരുന്നു. അതുകൊണ്ട്‌ വിവാഹം തുടങ്ങീ പ്രധാനപ്പെട്ട ശുഭ കാര്യങ്ങള്‍ക്ക്‌ ആരും തെക്കോട്ട്‌ ഇറങ്ങാറില്ല. എന്നാല്‍ ഇന്ന്‌ എല്ലാവരും ഏക ശാലകളാണ്‌ കൂടുതലും ഉപയോഗിക്കുന്നത്‌. ചതുരപ്പെടുത്തിയ വാസ്‌തു മണ്ഡലത്തില്‍ വീടിന്‌ 30 ഡിഗ്രി വരെ ചെരിവ്‌ വരാം.എന്നാല്‍ ക്ഷേത്രങ്ങള്‍ക്ക്‌ ഒട്ടും ചെരിവ്‌ പാടില്ല. 
സൗജന്യ സംശയ നിവാരണങ്ങള്‍ക്ക്‌ ഞായറാഴ്‌ച ഉച്ചക്ക്‌ 2മുതല്‍ 3 വരെ 8281652944-ല്‍ ബന്ധപ്പെടാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ