2013, മേയ് 30, വ്യാഴാഴ്‌ച

വാസ്തു ശാസ്ത്രം നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് (VAASTHU SHASTRSM)


വാസ്‌തു എന്നാല്‍ ഒരു ദിവ്യ ശാസ്‌ത്രമാണ്‌. ശാസ്‌ത്രം എന്നാല്‍ അറിവ്‌ എന്നാണ്‌. ആധുനിക ശാസ്‌ത്രം പല ശാസ്‌ത്രജ്ഞര്‍ പല കാലം കൊണ്ട്‌ നിരീക്ഷിച്ചും, പരീക്ഷിച്ചും, അനുഭവിച്ചും നേടിയ അറിവുകളാണ്‌. അതുപോലെ തന്നെയാണ്‌ പുരാതന കലത്ത്‌ നമ്മുടെ പൂര്‍വ്വീകര്‍ നിരീക്ഷിച്ചും, പരീക്ഷിച്ചും, അനുഭവിച്ചും നേടിയ അറിവുകളിലൊന്നാണ്‌ വാസ്‌തു ശാസ്‌ത്രം. പുരാതന ശാസ്‌ത്രങ്ങള്‍ക്ക്‌ പരിപൂര്‍ണ്ണതയുണ്ട്‌. ഇന്നത്തെ പല ശാസ്‌ത്രങ്ങള്‍ക്ക്‌ പരിപൂര്‍ണ്ണതയില്ലാത്താ കാരണം പലപ്പോഴും പുതുക്കുന്ന പ്രവണതയുണ്ട്‌. പുരാതന കാലത്ത്‌ അറിവുളളവര്‍ ഇന്നത്തെ പോലെ അധികം ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ അറിവ്‌ അവരിലേക്ക്‌ എത്തിക്കുവാന്‍ അവര്‍ക്ക്‌ മനസ്സിലാകുന്ന രീതിയില്‍ പകര്‍ന്ന്‌ കൊടുക്കുവാന്‍ അറിവുള്ളവര്‍ നിര്‍ബന്ധിതരായി. ഇന്ന്‌ പ്രകാശം തരംഗ രൂപത്തിലാണ്‌ സഞ്ചരിക്കുന്നത്‌ എന്ന്‌ എല്ലാവര്‍ക്കും പറഞ്ഞാല്‍ അറിയാം. തരംഗ രൂപവും എല്ലാവര്‍ക്കും അറിയാം. പണ്ടുള്ളവര്‍ക്ക്‌ തരംഗരൂപം എങ്ങിനെയിരിക്കും എന്ന്‌ അറിയായ്‌കയാല്‍ അവരെ മനസ്സിലാക്കി കൊടുക്കുവാന്‍ പാമ്പിന്റെ രൂപത്തോട്‌ ഉപമിച്ചു. അങ്ങിനെയാണ് കുണ്ഡലിനി ശക്തിക്ക്‌ പാമ്പിന്റെ രൂപം കൈവരിച്ചത്‌.



വാസ്‌തു എന്നാല്‍ വാസ്‌തു ശാസ്‌ത്രം. വാസ്‌തു ശാസ്‌ത്രം എന്നാല്‍ ആലയ നിര്‍മ്മാണ ശാസ്‌ത്രം എന്നര്‍ത്ഥം. വാസ്‌തു എന്നാല്‍ വസിക്കുന്നത്‌ എന്നര്‍ത്ഥം. വസിക്കുന്നതില്‍ മര്‍ത്യരും(മരിക്കുന്നവര്‍) അമര്‍ത്യരും (മരിക്കാത്തവര്‍- ഉദാ. ദേവന്മാര്‍) ഉണ്ടായിരിക്കും.


ഗൃഹം പണിയാന്‍ പോകുന്ന വ്യക്തിയെ യജമാനന്‍ എന്ന്‌ പറയപ്പെടുന്നു. യജമാനന്‍ രാജാവാകാം, മന്ത്രിയാകാം, പ്രജയായകാം, പാമരനാകാം, പണ്ഡിനാകാം. അങ്ങിനെ ആരു വേണെമെങ്കിലം ആകാം. ആദ്യമായി യജമാനന്‍ നാട്ടിലെ ഒരു ആചാര്യനെ കണ്ട്‌ വണങ്ങി കാര്യങ്ങള്‍ ധരിപ്പിക്കണം. അദ്ദേഹം പൂജാദി കര്‍മ്മങ്ങളും, മുഹൂര്‍ത്തവും മറ്റും ചെയ്‌തു തരും.

വീടു പണിയുടെ കാര്യങ്ങളെല്ലാം സ്ഥപതി ചതുഷ്ടങ്ങളെയാണ്‌ ഏല്‌പിത്തേണ്ടത്‌.


ഒരു സ്ഥാപതി തദ്ദേശവാസിയും, എല്ലാ കര്യങ്ങളിലും കുശാല ബുദ്ധിയുള്ളവനും, അറിവുള്ളവനായിരിക്കണം. വീടു പണിയുവാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ സാമൂഹ്യകവും, സാമ്പത്തീകവുമായ നില അറിഞ്ഞു കൊണ്ടുവേണം സ്ഥാപതി ഒരു യജമാനന്‌ പ്ലാനും മറ്റും ചെയ്‌തു കൊടുക്കേണ്ടത്‌. 

സൂത്രഗ്രാഹി എന്നാല്‍ സൂതം ഗ്രഹിച്ചവന്‍ എന്നര്‍ത്ഥം. സ്ഥാപതിയുടെ നിര്‍ദ്ദേശങ്ങള്‍ എക്‌സിക്യൂട്ടീവ്‌ ചെയ്യുന്ന ഒരു സൂപ്രവൈസറാണ്‌ ഈദ്ദേഹം.

തക്ഷകന്‍ എന്നയാള്‍ കല്ല്‌, മരം എന്നിവ ചെത്തി മിനുക്കുന്നവനാണ്‌. ഓരോന്നിനും രൂപം കൊടുക്കുന്നവനാണ്‌.

വര്‍ദ്ധകി എന്നറിയപ്പെടുന്നയാള്‍ രൂപപ്പെടുത്തിയിരിക്കന്ന വസ്‌തുക്കള്‍ കൂട്ടിയിണക്കി സംയോജിപ്പിക്കുന്നവനാണ്‌.

ഗൃഹ നിര്‍മ്മാണത്തിന്‌ ദിക്ക്‌ വളരെ പ്രധാനമാണ്‌. വിദിക്കിലേക്ക്‌ നോക്കി ഗൃഹം നിര്‍മ്മിക്കാറില്ല. നാല്‌ ദിക്കിലേക്ക്‌ എതു ദിക്കിലേക്കും ഗൃഹത്തിനു ദര്‍ശനം ആകാം. പക്ഷി മൃഗാദികളെ നിരീക്ഷിച്ചു പഠിച്ച പൂര്‍വ്വീകരാണ്‌ ഈ നിഗമനത്തിലെത്തിയത്‌. കിഴക്കോട്ടും, വടക്കോട്ടുമുള്ള ദര്‍ശനത്തിനു വാസ്‌തുവില്‍ വളരെ പ്രധാന്യം കൊടുത്തിട്ടുണ്ട്‌. കാരണങ്ങള്‍ അനേഷിച്ചാല്‍ അവ സത്യമാണെന്ന്‌ മനസ്സിലാകും. ഒന്ന്‌ സൂര്യന്‍ ജീവന്റെ ഊര്‍ജ്ജത്തിന്റെ സ്രോതസ്സാണ്‌. രണ്ട്‌ വടക്ക്‌ സപ്‌തര്‍ഷികളുടെ ഊര്‍ജ്ജ സേൃാതസ്സുണ്ട്‌. മറ്റൊന്ന്‌ ഭൂമിയുടെ സൂര്യന്റെ ചുറ്റലും. 

ഊര്‍ജ്ജ സേൃാതസ്സിനു അഭിമുഖമായിട്ടാണ്‌ വീടുകള്‍ നിര്‍മ്മിക്കുന്നത്‌. മാരുതി ഓമിനി കാറിന്റെ മുന്‍ വശത്തിനു എതിരായി ഇരുന്ന്‌ യാത്ര ചെയ്യുമ്പോള്‍ നമുക്ക്‌ ഒരു അസ്വസ്ഥത ഉണാകും. അതു പോലെ ഭൂമി അച്ചുതണ്ടിന്മേല്‍ സ്വയം തിരിയുകയും, ഒപ്പം സൂര്യനെ ചുറ്റുകയും ചെയ്യുന്നു. ഇത്‌ നമ്മുടെ സഞ്ചാരം കൂടിയാണെന്ന്‌ പൂര്‍വ്വീകര്‍ അറിഞ്ഞിരുന്നു. അവര്‍ അത്ര സൂക്ഷമ ദൃക്കുകളായിരുന്നു. അതു കൊണ്ട്‌ ഇതിനെതിരെ വീടു പണിതാല്‍ അതില്‍ വസിക്കുന്നവര്‍ക്ക്‌ സ്വസ്ഥത ലഭിക്കില്ല എന്ന്‌ പൂര്‍വ്വീകര്‍ മനസ്സിലാക്കിയിരുന്നു.

അതുകൊണ്ട്‌ ആദ്യമായി ദിക്കിന്‌ ആധാരമാക്കി ഗൃഹം നിര്‍മ്മിക്കണം എന്ന് പറഞ്ഞു വരുന്നത്. അതിന്‌ ഗൃഹം നിര്‍മ്മാണം നടത്തുവാന്‍ ഒരു ഉത്തമ ഭൂമി ലഭിക്കണം. ഉത്തമ ഭൂമി കിട്ടിയാല്‍ ആ ഭൂമിയെ സംസ്‌കരിക്കണം. ഭൂമിക്ക്‌ കിഴക്കോട്ടും, വടക്കോട്ടും ചെരിവുണ്ടാരുന്നാല്‍ നന്നായിരിക്കും. കിട്ടിയ ഭൂമിയെ സമചതുരാകൃതിയിലാക്കാണം. സമചതുരം കിട്ടിയില്ലെങ്കില്‍ സമചതുരത്തിനോടടുത്ത ദീര്‍ഘ ചതുരമാക്കണം. കൃത്യമായ ചതുരാകൃതിയല്ലെങ്കില്‍ ഭൂമിയുടെ സെന്റര്‍ ഓഫ്‌ ഗ്രാവിറ്റിയില്‍ വ്യത്യാസം വരും. നാം വസിക്കുന്ന ചെറു ഭൂമിക്കു പോലും പൂര്‍വ്വീകര്‍ സന്തുലിതാവസ്ഥ മനസ്സിലാക്കി ഭൂമി ഖണ്ഡമാക്കി തിരിച്ചിരുന്നു.


ചതുരമാക്കിയ ഭൂമിയെ 9 ആയി ഭാഗിക്കുന്നു. പിന്നീട്‌ സൂത്രങ്ങളെ കല്‌പിക്കുന്നു. നമ്മുടെ ഒരോ ശരീരത്തിനും ഓരോ വലിപ്പമാണല്ലോ. ആ വലിപ്പത്തിനനുസരിച്ചണല്ലോ നമ്മുടെ ഓരോരുത്തരുടേയും അവയവങ്ങളുടെ വലിപ്പം. മനുഷ്യ ശരീരത്തിനോട്‌ സാമ്യപ്പെടുത്തിയാണ്‌ മനുഷ്യാലയം നിര്‍മ്മിക്കുന്നത്‌. അതിനു വേണ്ടിയാണ്‌ ഭൂമിയെ ചതുരപ്പെടുത്തി 9 ഭാഗം ആക്കിയും സൂത്രങ്ങളെ കല്‍പ്പിച്ചിരിക്കുന്നതും. ചതുരത്തിനുള്ളില്‍ ആനുപാതികമായിരിക്കും വീടും മിറ്റവും, വീടിനുള്ളിലെ മുറികളും. ഇങ്ങിനെ പൂര്‍വ്വികര്‍ തിരിച്ചറിഞ്ഞ്‌ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എങ്ങിനെ അന്ധവിശ്വാസമാകും? എങ്ങിനെ അശാസ്‌ത്രീയമാകും? ഇതു വെച്ചു നോക്കുമ്പോള്‍ ഇന്നത്തെ ശാസ്‌ത്രത്തിനാണല്ലോ അശാസ്‌ത്രീയതയും, അന്ധവിശ്വാസവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ