2013, ഏപ്രിൽ 14, ഞായറാഴ്‌ച

ജീവിതം ഒരു മരീചികയോ?


അങ്ങനെ ഒരു  ഈ ഈസ്റ്ററും ഒരു വിഷുവും കൂടി കടന്നു പോയി. ഇനി പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം മന്ദം മന്ദം കടന്നു വരുന്നു. അതു കഴിഞ്ഞാല്‍ കാലവര്‍ഷം സംജാമാകും. കാല ചക്രം പിന്നേയും തിരിഞ്ഞു കൊണ്ടിരിക്കുന്നു.

എങ്ങിനെയുണ്ടായിരുന്നു ഈസ്റ്ററും വിഷുവും ഒക്കെ? ഞാന്‍ സുഹൃത്തിനോടു ചോദിച്ചു. എന്ത് ഈസ്റ്ററും  വിഷുവുമോക്കെ. സുഹൃത്ത് മൊഴിഞ്ഞു. ഇതു തന്നെയാണ് ഞാന്‍ ചോദിച്ചവര്‍ എല്ലാം പറയുന്നത്. എല്ലാവര്‍ക്കും ഒരു അതൃപ്തി. തീറ്റയിലും കുടിയിലും ഒരു  കുറവുമില്ല. സന്പാദ്യത്തിനാണെങ്കില്‍ ഒരു  കുറവുമില്ല. ‍  പിന്നെ എവിടെയാണ് എന്തിലാണ് ഈ അസംതൃപ്തി.


കോളേജുകളില്‍ സഹപാഠികളെ  കംപി പാര കൊണ്ട് അടിച്ചും വാഹനമിടിച്ചും കൊല്ലുന്നു.  ഭര്‍ത്താവ് ഒരു പര സ്ത്രീയെ ഒന്നു നോക്കിയാല്‍ ത ന്നെ ഭാര്യ ഭര്‍ത്താവിനെ തുറിച്ചു നോക്കുന്നു. പിന്നെ കുടംബ കലഹമാകുന്നു ഫലം. തിരിച്ചും അങ്ങിനെ തന്നെ. കുട്ടികളടക്കമുള്ള എല്ലാവരിലും ഇന്ന് ആവശ്യത്തിലധികം സ്ട്രെസ്സും സ്ട്രെയിനും ഉണ്ട്.  എവിടെ നിന്നാണ് ഇവ വരുന്നത്.
മാ നിഷാദാ


വിദ്യാഭ്യാസം രംഗം ആകെ വഷളായി തീര്‍ന്നിരിക്കുന്നു. വിദേശ വിദ്യാഭ്യാസം അങ്ങിനെ തന്നെ ചുമലിലേറ്റുവാന്‍ പാടുപ്പെടുന്നവര്‍ അവിടത്തെ മാറിയ രീതികള്‍ ഒന്നും മനസ്സിലാക്കിയിട്ടില്ല. ഇവിടെ കുട്ടികള്‍ക്ക് അമിത ഭാരം, ആദ്ധ്യാപകര്‍ക്ക് അമിത ഭാരംഭാരം, രക്ഷിതാക്കള്‍ക്ക് അമിത ഭാരം.  ഭാരം അമിത ഭാരം . ഇന്ന് വിദേശ രാജ്യങ്ങളിലെ സ്കൂളുകളില്‍ എന്താണ് പഠിപ്പിക്കന്നതെന്ന് ആ വിദ്യാര്‍ത്ഥിക്കും, അദ്ധ്യാപകനും മാത്രമെ അറിയൂ. 
അടിയോടി


കൊല്ലാവസാനത്തിലെ ജയ പരാജയങ്ങള്‍ മാത്രമേ രക്ഷിതാക്കള്‍ അറിയൂ. ട്യൂഷനുകളില്ല, ഹോം വര്‍ക്കുകളില്ല. എന്താ പരമ സുഖം. 

സദാചാരത്തിൻറെ പേരിൽ സഹോദരങ്ങളെ ശാരീരികമായും മാനസ്സീകമായും പിഢപ്പിക്കുന്നു. വൃദ്ധരെ മർദ്ദിച്ചു കൊല്ലുന്നു. സദാചാരം ചേർത്ത് ഗുണ്ടാ വിളയാട്ടവും,പോലീസും ചമയാമോ? 
ആരാണ് ഉത്തരവാദി? 

ഇന്ന് ധന സംപാദനത്തിനു അമിത പ്രസക്തി കൊടുത്തുകാണുന്നു. ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ അധി പ്രാമാണിത്തം ലഭിക്കുമോ?  മലയാളം ചാനലുകാരും അതിലെ അവതാരകരും മലയാലം മറന്ന മട്ടാണ്.  ഭൂരിഭാഗം ജനങ്ങള്‍ക്കും ജീവിക്കുവാന്‍ വേണ്ട പണം പക്കലുണ്ട്. എന്നിട്ടും ആരും തന്നെ തൃപ്തരല്ല. തൃപ്തിക്കു നാം ഇനി എന്തു ചെയ്യണം. എത്ര മാത്രം സന്പാദിച്ചു കൂട്ടിയിട്ടും എത്ര മാത്രം തിന്നും കുടിച്ചും മദിച്ചിട്ടും ആര്‍ക്കും തൃപതിയില്ല , ശാന്തിയില്ല ഒന്നിനും. എല്ലാരും നാളേക്കു വേണ്ടി ജീവിക്കുന്നവരായി തീര്‍ന്നിരിക്കുന്നു. ഇന്നലേയും ഇന്നും ആര്‍ക്കും വേണ്ടാതായിരിക്കുന്നു. 

http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ