വെള്ളിയില്ലാത്ത വെള്ളി കോലു പോലെ, തേക്കില്ലാത്ത തേ ക്കിൻ കാട് പോലെ എന്ന ചൊല്ലാണ് എൻറെ ഓർമ്മ യിൽ വരുന്നത്. നാം എല്ലാവരും ഒരോ പ്രോ ഗ്രാമിൻറെ അടിസ്ഥാ ന ത്തിലാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. നമ്മുടെ ഇന്ന ത്തെ അവസ്ഥകൾ വളരെ പരിതാപകരമാണ്. നമ്മുടെ പ്രോഗ്രാം മറ്റുള്ളവർ തയ്യാറാക്കിയതാണ്. അതിലൂടെ നമു ക്ക് ജീവിതം നയിക്കേണ്ട ഒരു കാര്യവും ഇല്ല. പ്രോഗ്രാമിനെ കുറിച്ച് മറ്റൊരു അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.
നമ്മളെ പല കാര്യങ്ങളും പലരും തെറ്റിദ്ധരിപ്പിക്കപ്പെടുണ്ട്. അതൊക്കെ വിശ്വാസങ്ങളും പ്രമാണങ്ങളുമായി സാധാര ണക്കാർ ആചരിക്കപ്പെടുന്നു. ഹിന്ദു മതം എന്നൊന്നു ണ്ടോ ? ഒരു ഉപജ്ഞാവും ഇല്ലത്ത ഒരു സനാതന ധർമ്മമാണ് ഇന്ത്യ യുടെ സംസ്കാരം. സംസ്കാരം കാലാകാലങ്ങളിലുള്ള ഋഷി ശ്വരന്മാരുടെ സംഭാവനയാണ്. ക്രിസ്തു മതം, ഇസ്ലാമതം എ ന്നിവ സ്വീകരി ക്കുന്നതിന്, അതിൻറെ പങ്കാളിയാകണമെ ങ്കിൽ ജനനംകഴിഞ്ഞ് ഏതാനും മാസങ്ങളോ,വർഷങ്ങളോ കഴിഞ്ഞ് മതപരമായ പല ചടങ്ങുകളും, അനുഷ്ഠാനങ്ങളും അവർക്കു ചെയ്യേണ്ടതുണ്ട്. അതുപോലെ ഒരുവൻ ജന്മ നാൽ ഹൈന്ദവ മതത്തിൽ ജനിക്കപ്പെട്ടവർ ഒരിക്കലും മറ്റു മതസ്ഥരെപ്പോലെ ഹിന്ദു മതം സ്വീരിച്ചതായി പറയു ന്നില്ല. എന്നാൽ പരാമ്പര്യ മതത്തിൽ പെട്ട ഒരു ക്രിസ്ത്യാ നിയോ,മുസ്ലീമോ മറ്റോ ഹിന്ദുവാകണമെ ങ്കിൽ, ഹിന്ദു മതം സ്വീകരിക്കണമെങ്കിൽ ആര്യ സമാജ ത്തിൽ പോയി പഠിച്ചതിനു ശേഷം മാത്രമേ ഒരു ഹിന്ദു ആകാൻ പറ്റൂ. പല ഹിന്ദു മത വിശ്വാസികൾക്ക് ക്ഷേ ത്ര സമ്പ്രദായങ്ങൾ ഒന്നും തന്നെ അറിയില്ല. ഒരു ദേവത യുടെ മൂല മന്ത്രം പോ ലും ശരിക്ക് അറിയില്ല. മറിച്ച് ഒരു ക്രി സ്ത്യാനിയായാൽ, ഒരു മുസ്ലീം ആയാൽ അവർക്ക് മതപരമായ കാര്യ ങ്ങൾ മിക്കതും അറിയം.
ക്ഷേത്രങ്ങളിൽ താന്ത്രീക മതാചാരനുഷ്ഠാനങ്ങളാണ് നട ക്കുന്നത്. താന്ത്രീകരാണ് അവിടെ കർമ്മങ്ങൾ ചെയ്യുന്നത്. ഇന്ന് പല ക്ഷേത്രങ്ങളിലും ഭാഗവത് സപ്താഹമാണ് നടത്തു ന്നത്. ക്ഷയത്തിൽ നിന്ന് രക്ഷിക്കുന്നതാണ് ക്ഷേത്രം. അവി ടെ നെയ് വിളക്കു തെളിയുമ്പോൾ തന്നെ ധാരാളം ഓക്സിജ ൻ പ്രവാ ഹം ഉണ്ടാകുന്നു. ആലിലകളുടെ ഇരുവശങ്ങളിൽ കൂടി ധാരാളം ഓക്സിജൻ പുറത്തുവിടുന്നു. അടുത്തുള്ള സർപ്പ ക്കാവിലെ സർപ്പങ്ങൾ വിഷാംശങ്ങൾ ആഗിരണം ചെയ്യുന്നു. അങ്ങിനെ അവിടെ മാലിന വിമുക്തമാക്കുന്നു. അവിടെ ഭക്തനും വിഭക്തനും, അവിശ്വാസിയും, വിശ്വാ സിയും വന്നാൽ ഊർജ്ജം ലഭിക്കും. ആരോഗ്യം വർദ്ധി ക്കും. ആയുസ്സ് കൂടും. അതുകൊണ്ടാണ് ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ മാത്രമല്ല എന്ന് പറയുന്നത്. എന്നിരു ന്നാലും ശുദ്ധമായ അന്തരീക്ഷ ത്തിൽ മനസ്സ് ശുദ്ധമായി രിക്കും. ആ സമയത്ത് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ നിർമലമായിരിക്കും. അതുകൊണ്ട് അന്നേരം മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ സംഭവിക്കു കയും ചെയ്യും.
മറ്റു മതങ്ങളിൽ കത്തിക്കുന്ന വസ്തുക്കളിൽ നിന്ന് കാർബ ൺൻറെ അംശങ്ങളാണ് പുറത്തേക്ക് വമിക്കുന്നത്. അതു കൊ ണ്ട് അവിടത്തെ അന്തരീക്ഷം മലിനവും, അവി ടെ നെഗറ്റീവ് ഊർജ്ജവും നിലനിൽക്കും. അവിടെ നിന്ന് അത്ര നല്ല മാനസ്സീക ഊർജ്ജം ലഭിക്കുകയില്ല. എന്നിരുന്നാ ലും അവിടത്തെ പ്രാർത്ഥനൾ ഊർജ്ജം പകരുന്നവയാണ്. അതുകൊണ്ട് അവിടങ്ങൾ പ്രാത്ഥനാലയങ്ങളായി മാത്രം തീരു ന്നത്.
4 ധർമ്മങ്ങളിൽ വാന പ്രസ്ഥം പൂർത്തിയാകുന്നതോടെ ഒരാൾ സന്യാസിയായി തീരുന്നു. കർമ്മങ്ങളിൽ നിന്ന് വിമുക്തനായ അദ്ദേഹം ജീവമുക്തനായി ജീവിക്കുന്നു. അദ്ദേഹത്തിന് ദർക്കുന്നതെന്തും, കേൾക്കുന്നതെന്തും ബ്രഹ്മമയമാണ്. അദ്ദേഹത്തിൻറെ പ്രവർത്തികൾ എല്ലാം ബ്രഹ്മാർച്ചനയാണ്. അദ്ദേഹം എല്ലാം കർമ്മങ്ങളിൽ നിന്നും വിമുക്തനാണ്. നിംഗനനായ അദ്ദേഹം നിസംഗതയോടെ പ്രവർത്തിക്കുന്നു. അഭ്യാസം തികച്ച, ധർമ്മങ്ങൾ പൂർത്തി കരിച്ച, ഒരാൾ ഒരു സന്യാസി ആയി സ്വയം ആയി തീരുക യാണ്. ഒരു സന്യസിക്ക്, ഒരു സന്യാസി ആയി തീരുവാൻ ഒരിക്കലും ഒരു പ്രത്യേക സന്യാസ ദീക്ഷയോ, അനുഷ്ഠാന ങ്ങളോ, ഉപാസനകളോ, പ്രസ്ഥാനങ്ങളോ ആവശ്യം വരുന്നി ല്ല. മഠങ്ങളോ, മഠാധിപതികളോ ആവശ്യം ഇല്ല. വ്യജ ഗുരു ക്കന്മാർ ചമഞ്ഞ് മന്ത്രദീക്ഷയും, സന്യാസ ദീക്ഷയും കാ വ്യ വസ്ത്രങ്ങൾ നൽകുന്നതും, ഒന്നും പൂർവ്വ കലങ്ങളിൽ ഉണ്ടായിരുന്നില്ല. പണ്ട് ഋഷീശ്വരന്മാർ ഇത്തരം ആചാരനു ഷ്ഠാനങ്ങൾ ചെയ്തിരുന്നാതയി കാണുന്നില്ല.
ഹിന്ദു വിശ്വാസിക്ക് ക്ഷേത്ര പ്രവേശനം ആകാം എന്ന് പറയുന്നു. ആരാണ് യഥാർത്ഥ ഹിന്ദു. ആരാണ് വിശ്വാസി. ആരാണ് ഭക്തനും ഭക്തയും. ക്ഷയത്തിൽ നിന്ന് രക്ഷിക്കു ന്നതാണ് ക്ഷേത്രം. അവിടെ വിശ്വാസവും ഭക്തിയും ഒന്നും ആവശ്യമില്ല. ഓരോ ക്ഷേത്രത്തിലും ഓരോ ദേവതതെ യാണ് പ്രതിഷ്ഠച്ചിരിക്കുന്നത്. അപ്പോൾ പ്രതിഷ്ഠിച്ചിരിക്കുന്ന ആ ദേവതിയിൽ എല്ലാവർക്കും വിശ്വാസം വേണ്ടേ? മിക്കവരും വിഷ്ണു ഭക്തന്മാരും, കൃഷ്ണ ഭക്തന്മാരും, ദേവി ഭക്തന്മാരും ഒക്കെ ആയിരിക്കും. അവർ അതാതു സ്ഥലത്തെ ആ ക്ഷേത്ര ദേവതാ ഭക്തന്മാരായി കഴിയേണ്ട വരാണ്. പക്ഷെ അങ്ങിനെ സംഭവിക്കുന്നില്ല. എന്നാൽ നാട്ടിൽ വിഷ്ണു ക്ഷേത്രമില്ലെങ്കിൽ ആ ഭക്തർ ശിവ ക്ഷേത്രത്തിൽ പോകുന്നു. ഇവി ടെ എന്താണ് വിശ്വാസം?
ശൈശവർ, വൈഷ്ണവർ, ശാക്തികർ എന്നിങ്ങനെ തന്നെ പല പ്രസ്ഥന ങ്ങൾ ഉണ്ടല്ലോ. ഇവരൊക്കെ ഓരോ ദേവതക ളെയാണ് ആരാധിക്കുന്നത്. മുൻ കാലങ്ങളിൽ വൈഷ്ണ വരും ശൈശവരും തമ്മിൽ കലഹി ച്ചിരുന്നു. അതു കൊണ്ട് തന്നെ ഹിന്ദു മതത്തിന് ഒരു നിർവ്വചനം കൊടുക്കുവാ നാകില്ല. മറ്റു മതങ്ങളെപോലെ ഇവർ ഏക ദൈവ വിശ്വാ സി കളല്ല.
ജാതി-മതാദ്ധ്യക്ഷന്മാരണ് സമൂഹത്തെ മലിനപ്പെടുത്തി യും, വ്രണപ്പെ ടുത്തിയും നയിക്കുന്നത്. അവർ അവതാര ങ്ങളിൽ നിന്നും, ദൈവ പുത്രനിൽ നിന്നും, പ്രവാചകനിൽ നിന്നം ഏറെ അകന്നു കഴിയു ന്നവരാണ്. അവതാരങ്ങളോ, ദൈവ പുത്രനോ, പ്രവാചകനോ ആരേയും ഉപദ്രവിക്കു നായി പറഞ്ഞിട്ടില്ല. പകരം സ്നേഹിക്കുവാനും, ത്യാഗം (ത്യജിക്കുവാനും)ചെയ്യുവാനും, പങ്ക് വെച്ചു കൊടുക്കുവാ നും, പൊറുക്കുവാനും മറ്റുമാണ് പഠിപ്പിച്ചിട്ടുള്ളത്.
സ്നേഹിക്കുവാൻ പഠിപ്പിക്കുന്ന ക്രിസ്താനികളുടെ കാര്യ ങ്ങൾ പറയാതെ വയ്യ. ക്രിസ്തു പഠിപ്പിക്കുന്നത് നിന്നെപോലെ തന്നെ നിൻറെ അയൽക്കാരനെ സ്നേഹിക്കുക, ശത്രുവി നെ സ്നേഹിക്കുക, നിനക്കു ള്ളത് ഇല്ലാത്തവനെ കൊടു ക്കുക, വസ്ത്രം ചോദിച്ചാൽ കൊടുക്കുക എന്നിങ്ങനെ പലതും പഠിപ്പിച്ചു. ക്രിസ്തു പഠി പ്പിച്ചത് ക്രിസ്തീയ സഭ പഠി പ്പിച്ചില്ല. സഭക്ക് ആവശ്യം ആ സ്ഥാപനത്തിൻറെ വളർച്ച യയാണ്. സഭ ഒരു വലിയ സ്ഥാപനമാണ്. പണം സ്വരൂപിച്ച് എങ്ങിനെയൊക്കെ മറ്റുള്ളവരുടെ മുന്നിൽ ശക്തിയും പ്രൌഢിയും പ്രകടിപ്പിക്കാം എന്ന് കരുതുന്നവരാണ്. ഏറ്റവും കൂടുതൽ പരുഷമായ സഭ സീറോ മലബാർ സഭ എന്ന റോമൻ കത്തോലിക്കക്കാരായ റീത്തു കാരാണ്. സഭയുടെ നിയമവും തീരുമാനങ്ങളുമാണ് അവർക്ക് വലുത്. അവർക്ക് ക്രിസ്തുവിൻറെ വചനങ്ങൾ വെറും വചനങ്ങളാണ്. ജനങ്ങളെ വീർപ്പു മുട്ടിപ്പിക്കുന്ന ഒരു സഭയാണ. റോമിലെപോപ്പിനെ ആംഗീകരിക്കുന്ന ഇതര സഭക്കരെയാണ് റീത്ത് എന്ന് വിളിക്കുന്നത്. പോപ്പിൻറെ സഭയാണ് ലാറ്റിൻ സഭ. ജനങ്ങളെ ചെറുപ്പത്തിൽ തന്നെ അങ്ങിനെ അവരുടെ താൽപര്യത്തിന് അനുസരിച്ച് പ്രോഗ്രാം ചെയ്തു വെച്ചിരിക്കുകയാണല്ലോ സഭാ മേലാളന്മാർ. ഹിന്ദുവായലും, മുസ്ലീം ആയാലും കഥ ഇങ്ങിനെ പ്രോഗ്രാം ചെയ്തു വെച്ചിരക്കുകായണ്.
ഇതര സഭക്കാർ റീത്തുകാരോട് പെണ്ണ് ചോദിച്ചു ചെന്നാൽ അവരുടെ സഭയിലേക്ക് ചേരണം. ചേർന്നില്ലെങ്കിൽ പെണ്ണ് തരില്ല. അഥ വ പെണ്ണിനെ മറ്റു സഭകളിലേക്ക് കൊടുത്താൽ പെണ്ണിൻറെ വിട്ടുകാരെ റീത്തിൽ നിന്ന് പുറത്താക്കും. അതിനു റീത്ഞാതുകർ പറയുന്നത് ചെറുപ്പം മുതൽ ജനി ച്ചു വളർന്ന സഭ വിടാൻ അവർക്ക് കഴിയില്ലത്രെ. മറ്റു സഭകാർക്കൊന്നും ഇല്ലാത്ത ഗുരുതരമായ പ്രശ്നമാണ് ഈ റീത്തുകാർക്കുള്ളത്. ഞാൻ പലരോ ടും ചേദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇരുപതോ ഇരുപത്തി അഞ്ചോ വർഷം മാതാപിതാക്കൾക്കൊപ്പം ഒരുമിച്ചു സുഖത്തിലും ദുഖത്തി ലും ജീവിച്ച വളർന്ന ഒരു പെൺകുട്ടിക്കു അവളുടെ മാതാ പിതാക്കളെ പിരിയാമെങ്കിൽ സഭ മാറിപോകുന്നത് അവരെ പിരിയുന്നതിനേക്കാൾ വലിയ അസഹിനീയ മാണോ എന്ന്. എന്നാൽ അവരുടെ സഭയിലെ തന്നെ ഒരു പുരുഷൻറെ വീട്ടിൽ പോകുവാൻ പെൺകുട്ടിക്കും മാതാ പിതാക്കൾക്കും നൂറ് സമ്മതം. എന്താ ഒരു വിരോധാഭാസം അല്ലേ?
ഇങ്ങിനെ ഓരോന്ന് ചിന്തിച്ചാൽ മതവും, വിശ്വാസവും, ഭക്തിയും തമ്മിൽ ഒന്നിനും ഒരു ബന്ധവും കാണുന്നില്ല. ആർഷ ഭാരതത്തിലെ സനാതന ധർമ്മമാണ് മനുഷ്യരുടെ മതം. ഞാൻ പല യോഗാ മാർഗ്ഗ ങ്ങളും പഠിച്ചു പരിശീലിച്ചു. ഇപ്പോൾ ദക്ഷിണാമൂർത്തി പരമ്പരയിലെ (നാഥ കുടുബം) അംഗമാണ് ഇപ്പോൾ. 12 ഋഷി കുടുംബ പരമ്പരയുണ്ട്. അതിലൊന്നാണ് നാഥ് കുടുംബം. അഹം ബ്രഹ്മാസ്മി എന്നാൽ ഞാനും ബ്രഹ്മനും ഒന്നാകുന്നു എന്നാണ്. ഞാനും എൻറെ പിതാവും ഒന്നാകു ന്നു എന്ന് ക്രിസ്തുവും പറയുന്നു. കർമ്മഫലം അനുഭവിക്കും എന്ന് ഗീത പറയുമ്പോൾ ബൈബിൾ വിതച്ചത് കൊയ്യുമെന്നും, നീ കളിച്ചു നേടിയ സമ്മാനം നിൻറേതു മാത്രമാണെന്ന് ഖൂറാനും പറയുന്നു. എല്ലാം ഒന്നു തന്നെ പറയുമ്പോൾ ഇവിടെ ജാതി കോമ രങ്ങൾ സ്ഥാന മോഹങ്ങൾക്കായി ഉറഞ്ഞു തുള്ളുന്നു. മതാദ്ധ്യക്ഷ്യന്മാർ അധികര മോഹികളായി ജനങ്ങളെ തെറ്റിധരിപ്പിച്ച് തമ്മിലടിപ്പിക്കുന്നു.
ശരിയായ യോഗാഭ്യസത്തിലുടെ (യോഗസനമല്ല) നമ്മുടെ മനസ്സിനെ റി പ്രോഗ്രാം ചെയ്ത് മോക്ഷത്തിലേക്ക് അടുക്കാം. യോഗ എന്നാൽ ജീവത്മാവും പരമാത്മാവും തമ്മലുള്ള ലയിച്ചിരിക്കലാണ്.
ഡോ. മോഹൻ പി.ടി.
മോ. 9249993028
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ