![]() |
| ചരിക്കൂ |
ഹഹഹ....ഹീഹീഹീ......ഹോഹോഹോ.......
അന്ന്:
ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി
പഞ്ചാരപായസമാര്‍ക്കു വേണ്ടി.....
ഇന്ന്:
ഒരു ചിരി കാണാന്‍ കൊതിയായി.....
ഇന്ന് മനുഷ്യര്‍ മനസ്സു തുറന്നു ചിരിക്കുവാന്‍ മറന്നു പോയ കാലം. ആരോഗ്യം എന്നാല്‍ രോഗമില്ലാത്ത അവസ്ഥ എന്നതല്ല. ഇംഗ്ലീഷില്‍ well being എന്നാണ് കൃത്യമായി പറഞ്ഞു വരുന്നത്. Physically, Mentally and Spiritually WELL BEING ആയങ്കില്‍ മാത്രമേ ഒരു വ്യക്തി ആരോഗ്യവാനാണെന്ന് അവകാശപ്പെടുവാന്‍ കഴിയൂ. നാം പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുന്നവരണല്ലോ. കുക്കറിനുള്ളിലുണ്ടാകുന്ന മര്‍ദ്ദം ഒരു പരധി കഴിഞ്ഞാല്‍ ശീീീീ....കാരത്തോടെ പുറത്തു പോകും. പോയില്ലെങ്കില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വലിയ അപകടം ഉണ്ടാകും. മറ്റു ജീവജാലങ്ങള്‍ക്കൊന്നും നല്‍കാത്ത, മനുഷ്യര്‍ക്കു മാത്രം ലഭിച്ചിട്ടുള്ള ഒരു വരദാനമാണ് ചിരിക്കുവാനുളള കഴിവ്. ചിരി മനഷ്യന്റെ ദുര്‍ഗുണാദികള്‍ പുറത്തേക്ക് ഒവുക്കിവിടാനുള്ള out let ആണ്. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ പുറത്തേക്ക് ഒഴുക്കിവിടാനുള്ള ഒരു നിര്‍ഗ്ഗമന മാര്‍ഗ്ഗമാണ് ചിരി. അടിഞ്ഞുകൂടിയ ദുഷിച്ച വ്രണ വികാരങ്ങള്‍ പുറത്തു പോയില്ലെങ്കില്‍ ശരീരവും, മനസ്സും ആത്മാവും ആകെ തകരാറിലാകും.
ഡോ. എല്‍. എസ്. ബര്‍ക്ക് എന്ന കാലിഫോര്‍ണിയക്കാരന്‍ ചിരിയിലൂടെ നമ്മുടെ രോഗ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാമെന്ന് കണെത്തുകയുണ്ടായി. ഹ്യൂഫെലാണ്ട് എന്ന തത്വ ചിന്തകന്‍ ചിരി ഒന്നാംതരം വ്യായാമമാണെന്ന് പറയപ്പെടുന്നു.
മാനസ്സിക സംഘര്‍ഷാവസ്ഥ കുറക്കുവാന്‍ വേണ്ടി ചിരി ചികിത്സ ഇന്ന്‌് പല മനശാസ്‌ത്രജ്ഞന്മാരും മനോരോഗ ചികിത്സകരും പരക്കെ നിര്‍ദ്ദേശിക്കപ്പെടുന്നു. അള്‍സര്‍, നൈരാശ്യം, ഹൈപ്പര്‍ ടെന്‍ഷന്‍, ആധി, തല വേദന, ഉറക്കക്കുറവ്, അപകര്‍താ ബോധം, കൂര്‍ക്കംവലി, ആത്മഹത്യാ പ്രവണത, ആസ്‌തമ തുടങ്ങീ വളരെയധികം മനോജന്യ രോഗങ്ങള്‍ക്ക് ചിരി ഒരു നല്ല ഔഷധമാണ്.
ഇന്ന് വിദേശ രാജ്യങ്ങളിലും , നമ്മുടെ നാട്ടിലും ചിരി ക്ലബുകള്‍ തുടങ്ങി കഴിഞ്ഞു. അതിഭയങ്കരങ്ങളായ മാരക രോഗങ്ങളില്‍ നിന്ന് രോഗ വിമുമുക്തി നേടുവാന്‍ കഴിഞ്ഞുവെന്നത് ചിരിയുടെ മാഹാത്മ്യം നാം മനസ്സിലാക്കേണ്ടതുണ്ട്.
ഒരു പൊട്ടിചിരിയെ ഒരു പെട്ടന്നുള്ള ധ്യാനമയി കണക്കാക്കാം. കാരണം പെട്ടെന്നുള്ള ഒരു പൊട്ടി ചിരി മനോസംഘര്‍ത്തെ പരമാവധി കുറക്കുന്നു. മനശാന്തി കൈവരുന്നു. രക്തചംക്രമണം വര്‍ദ്ധിക്കുന്നു. മാംസപേശിക്‌ള്‍ക്ക് ഉത്തേജനം ലങിക്കുന്നു.കണ്ണുകള്‍ വികസിക്കുന്നു. ആനന്ദം അലയടിച്ചുയരുന്നു.
![]() |
| ചിരിയോ ചിരി |
ചിരികള്‍ 21 തരം ഉണ്ട്. വളരെ നേരിയ മന്ദഹാസം മുതല്‍ ഭീമാകാരമായ കൊല ചിരി വരെ ഇതില്‍ പെടും. മന്ദഹാസം, പുഞ്ചിരി, പൊട്ടിച്ചിരി, പരിഹാസ്യ ചിരി, അട്ടഹാസം, പഞ്ചാര ചിരി, കള്ള ചിരി, ശൃംഗാര ചിരി, മായ ചിരി, ചതി ചിരി, വിഡ്‌ഢി ചിരി, മയക്കു ചിരി, വെടല ചിരി, ഇള്യഭ്യ ചിരി, നിഷ്‌കളങ്ക ചിരി, ഉന്മാദ ചിരി, കൃത്രിമ ചിരി, പുച്ഛ ചിരി, പൊങ്ങച്ച ചിരി, വശീകകരണ ചിരി, കല ചിരി എന്നവയാണവ.
ചിരി ഒരു നല്ല വ്യായാമമാണ്. 20 സെക്കന്‍റു നേരത്തെ ഒരു പൊട്ടി ചിരി 3 മിനിറ്റു നേരത്ത വള്ളം തുഴലിനു സമാനമാണ്. എല്ലാം മറന്നു് ചരിക്കു. നടത്തവും ഓട്ടവും മറ്റു വ്യായാമമുറകളും ചുരുക്കാം. തരിക്കിനിടയിലും നമുക്ക് ചിരിക്കാം. ഓഫീസ് മുറികളിലിരുന്ന് ഊറി ഊറി ചരിക്കാം. എന്താ പോരെ. ശത്രുവിനെ മിത്രമാക്കുവാനും മറിച്ചും ചിരികള്‍ക്ക് സാധിക്കും. അസ്ഥാനത്തുള്ള ചിരി വിനയാണ്.
വേദനകളെ അകറ്റുവാന്‍ കഴിയുന്ന ചിരി ആധുനിക ജീവിത്തിലെ തിരക്കുകളും സംഘര്‍ഷാവസ്ഥകളും മൂലം മലയാളികള്‍ക്ക് കൈമോശം വന്നിരിക്കുന്നു. നഷ്ടപ്പെട്ടിരിക്കുന്നു. ദിവ്യ ഔഷധമായ ചിരി മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കുന്നു, വിശാലമാക്കുന്നു, ചൈതന്യവത്തമാക്കുന്നു, കരുത്തുള്ളതാക്കുന്നു, നിര്‍മലമാക്കുന്നു,
ഹൃദ്യമായി ഒന്നു ചിക്കൂ. ഒരിക്കല്‍ കൂടി ചിരിക്കൂ. മനസ്സു നിറയെ ചിരക്കൂ. ഒരു WELL BEING ആയി ജീവിക്കൂ. നന്മകള്‍ നേരുന്നു.
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം
ചിരിയുടെയമിട്ടിന് തിരികൊളുത്താം. ഹഹഹ..ഹീഹീഹീ...ഹോഹോഹോ....
http://www.shridharsanam.netau.net/




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ