ഇന്ന് എല്ലാവരും വിശ്വാസികളാണ്. എന്നാല്‍ എല്ലാവരും അവിശ്വാസികളാണ്. ഒന്നിലും ഒരു വിശ്വാസമില്ല. രാഷ്ട്രീത്തില്‍, മതങ്ങളില്‍, പുരോഹിതന്മാരില്‍, എന്തിനധികം പറയുന്നു സ്വയം തന്നെ വിശ്വാസമില്ലാത്ത അവസ്ഥയിലാണ് ഇന്ന് ജനങ്ങള്‍. പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണ്. ഭാര്യക്ക് ഭര്‍ത്താവിനേയും, മറിച്ചും അവിശ്വാസമാണ്. മോബൈലില്‍ ഒരു വിളി വന്നാല്‍ പോലും മറ്റുരാളുടെ മുഖം സംശയം കൊണ്ട് കനക്കും. എങ്ങും എവിടേയും സംശയവും, അവിശ്വാസവും ആഴത്തില്‍ വേരോടിയിരക്കുന്നു.
ഇന്ന് ജനങ്ങള്‍ അസ്വസ്ഥരാണ്. അരിക്ഷതാബോധാവസ്ഥയിലാണ് ഇന്നത്തെ ജനങ്ങള്‍. ജനങ്ങള്‍ക്ക് സുരക്ഷ ബോധം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജനങ്ങള്‍ക്ക് ആസ്വാദന ശേഷി നഷ്ടപ്പെട്ടിരിക്കുന്നു.
എല്ലാവരും ഇന്ന് വളരെ തിരക്കിലാണ്. ജീവിക്കുവാന്‍ വേണ്ടി പ്രാണവായു എടുക്കുവാന്‍ പോലും സമയമില്ലാത്തവന് പിന്നയെന്തിനാണ് ജീവിതം. മല മൂത്രാദി വിസര്‍ജ്ജനം ഒരു കടമ നിര്‍വ്വഹിക്കുന്നതുപോലെ പെട്ടന്ന് ചെയ്‌തു തീര്‍ക്കുന്നു. മല മൂത്ര വിസര്‍ജ്ജനങ്ങള്‍ നടത്തുമ്പോള്‍ അത് ആസ്വദിച്ചിരുന്നാല്‍ ഒരു തരം സുഖം നമുക്ക് അനുഭവപ്പെടുന്നതായി കാണാം. ഭക്ഷണം ഇന്ന് അധികം പേരും ഇരുന്ന് ആസ്വദിച്ച് ചവച്ചരച്ച് കഴിക്കറില്ല. അതുകൊണ്ടു തന്നെ ദഹനവും ശരിക്കും നടക്കുന്നില്ല. രതി സംഭോഗ വിഷയമെടുത്തല്‍ പുരുഷന്റെ കാമ ശമനത്തിന് വെറുതെ മലര്‍ന്നു കിടക്കുന്ന ഒരു സ്‌ത്രി. പരസ്‌പര ധാരണയോ, പുണരലോ, പരസ്‌പര സുഖാന്വേഷണമോ ഇല്ല. എല്ലാം ഒരു കര്‍മ്മം ചെയ്‌തു തീര്‍ക്കുന്നതു പോലെ.
സംഗതി ശരിയാണ്. എല്ലാം ഒരു കര്‍മ്മമാണ്. എന്ത് ചെയ്യുകയാണെങ്കിലും അത് ആസ്വദിച്ച് ചെയ്യുമ്പോള്‍ അതിന് ഒരു തൃപ്‌തിയുണ്ടാകും. ഈ സംതൃപതിക്കുറവാണ് മിക്ക പ്രശനങ്ങളുടേയും കാരണം. ഒന്നിനും ഒരു സംതൃപ്‌തി ഉണ്ടായില്ലെങ്കില്‍ വ്യക്തികള്‍ തകരാറിലാകും. വ്യക്തികള്‍ തകരാറിലാല്‍ കുടംബങ്ങള്‍ തകരാറിലാകും. കുടംബ ബന്ധങ്ങള്‍ തകിടം മറിഞ്ഞാല്‍ സമൂഹം കുത്തു പാളയെടുക്കും. സമൂഹം കുത്തുപാളയെടുത്താല്‍ രാഷ്ട്രം അനിശ്ചിതത്വത്തില്‍ പര്യാവസാനിക്കും. അങ്ങിനെ വന്നാല്‍ ലോകത്തിന്റെ അവസ്ഥ? .............ഏതു പ്രതിസന്ധി സംഗതികളുടേയും പിന്നല്‍ ശരിയായ ആസ്വാദനക്കുറവും, അതൃപ്‌തിയും നിറഞ്ഞു നില്‍ക്കുന്നതായി കാണാം. ശ്രദ്ധിക്കുക എന്നു വെച്ചാല്‍ 2 വിധത്തില്‍ ചിന്തിക്കണം. ഒന്ന് വെറുതെ കേട്ടിരിക്കുക. ഇവിടെ കേള്‍ക്കുന്നുവെങ്കിലും അത് ഉള്ളില്‍ തട്ടുന്നില്ല. രണ്ടാമത്തേതാണെങ്കില്‍ കേള്‍ക്കുകയും അത് മനസ്സിലാക്കി പ്രവര്‌ത്തിക്കുയും ചെയ്യുന്നു. ഉദാ: ഭാര്യ ഭര്‍ത്താവിനോട് 'എനിക്കു തലവേദന'യാണെന്നു പറയുന്നു. ഭര്‍ത്താവ് കേട്ടുവെങ്കിലും ഒന്നും ചെയ്‌തില്ല. രണ്ടാമത്തെ അവസ്ഥയിലാണെങ്കില്‍ കേട്ടതിനു ശേഷം കുറച്ച് ബാം എടുത്ത് പുരട്ടി കൊടുക്കുന്നു. കുറവില്ലെങ്കില്‍ ഡോക്ടറെ പോയി കാണാമെന്ന് പറഞ്ഞ് സമാശ്വസിപ്പിക്കുന്നു.
http://www.shridharsanam.netau.net/




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ